വെങ്കി ആറ്റിലൂരി ചിത്രം : സൂര്യയും ധനുഷും ഒന്നിക്കുന്നു ?

തമിഴിലെ സൂപ്പർ താരങ്ങളായ സൂര്യയും ധനുഷും പ്രധാന വേഷത്തിലെത്തുന്ന ചിത്രം എത്തുന്നു. ഇഷ്ട താരങ്ങൾ ഒന്നിച്ചു സ്‌ക്രീൻ സ്‌പേസ് പങ്കിടുന്നത് കാണാൻ ആരാധകർ വർഷങ്ങളായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇരുവരും ഒന്നിച്ച് ഒരു മൾട്ടി-സ്റ്റാർ സിനിമയിൽ അഭിനയിക്കുമെന്ന അഭ്യൂഹങ്ങൾ ആണ് ഇതിനിടയിൽ എത്തുന്നത്.

റിപ്പോർട്ടുകൾ അനുസരിച്ചു സൂര്യയും ധനുഷും അഭിനയിക്കുന്ന ഒരു ആവേശകരമായ പ്രോജക്റ്റ് ഇപ്പോൾ പണിപ്പുരയിലാണ്. അടുത്തിടെ ദുൽഖർ സൽമാൻ നായകനായ ലക്കി ബാസ്‌ഖറിലൂടെ ഹിറ്റായ വെങ്കി അറ്റ്‌ലൂരി ഈ മൾട്ടി സ്റ്റാർ ചിത്രം സംവിധാനം ചെയ്യുമെന്ന് ആണ് റിപ്പോർട്ട്.

ധനുഷ് നായകനാകുന്ന പ്രോജക്ടിന് ഹോണസ്റ്റ് രാജ് എന്നാണ് താൽക്കാലിക പേര്. ചിത്രത്തിൽ ദൈർഖ്യമുള്ള അഥിതി വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ . എന്നാൽ ഈ അഭ്യൂഹങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ് ആരാധകർ .

ധനുഷ് നായകനാകുന്ന വരാനിരിക്കുന്ന ചിത്രമാണ് ഇഡ്‌ലി കടായ്. ചിത്രത്തിൽ നിത്യാ മേനോൻ ആണ് നായികാ. പാ പാണ്ടി, രായൺ, നീക്ക് എന്നിവയ്ക്ക് ശേഷം ധനുഷിന്റെ നാലാമത്തെ സംവിധാന ചിത്രമാണ് ഇഡ്‌ലി കടായ്.

ധനുഷിനെയും നിത്യയെയും കൂടാതെ ശാലിനി പാണ്ഡെ, പ്രകാശ് രാജ്, അരുൺ വിജയ്, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അതിനിടെ, നിലാവുക എൻ മേൽ എന്നടി കൊബം എന്ന് പേരിട്ടിരിക്കുന്ന നീക്കിൻ്റെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. ഇത് 2025 ഫെബ്രുവരി 7-ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നിരുന്നാലും, അജിത്തിന്റെ വിദാമുയാർച്ചിയുഡി റിലീസിനിടയിൽ ഈ ചിത്രങ്ങൾ എല്ലാം തന്നെ മാറ്റി വെച്ചിരിക്കുകയാണ്.

സൂര്യയുടെ റെട്രോയാണ് ആണ് അടുത്ത റിലീസിനൊരുങ്ങുന്നു ചിത്രം. പൂജ ഹെഗ്‌ഡെയെ നായികയായി എത്തുന്ന ചിത്രം കാർത്തിക് സുബ്ബരാജ് ആണ് സംവിധാനം ചെയ്യുന്നത്.

സൂര്യ, പൂജ എന്നിവരെ കൂടാതെ ജോജു ജോർജ്ജ്, ജയറാം, നാസർ, സുജിത് ശങ്കർ, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Related Articles
Next Story