പരശുരാമനായി വിക്കി കൗശൽ : മഹാവതാർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അമർ കൗശിക് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ''മഹാവതാറിൽ " പരശുരാമനായി അഭിനയിക്കാൻ ഒരുങ്ങുകയാണ് വിക്കി കൗശാൽ .വിക്കി കൗശൽ തന്റെ ഇൻസ്റ്റാഗ്രാമിൽ ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പങ്കുവെച്ചയിരുന്നു ചിത്രത്തിന്റെ വരവ് അറിയിച്ചിരിക്കുന്നത്.ചിത്രം 2026 ഡിസംബറിൽ റിലീസ് ചെയ്യും. നീണ്ട മുടിയും നീണ്ട പരുക്കൻ താടിയും വെച്ച് പരശുരാമനായി നിൽക്കുന്ന വിക്കിയെ ഫസ്റ്റ് ലൂക്ക് പോസ്റ്ററിൽ കാണാം. മഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജയനാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ ആരൊക്കെയാണെന്ന് പുറത്തുവിട്ടിട്ടില്ല.

മഹാവിഷ്ണുവിൻ്റെ ആറാമത്തെ പ്രധാന അവതാരമാണ് പരശുരാമൻ. ഈ അവതാരത്തിൽ മഹാവിഷ്ണു മനുഷ്യരൂപത്തിലായിരുന്നു. പരശുരാമൻ ചിരഞ്ജീവി ആണെന്ന് വിശ്വസിക്കപ്പെടുന്നു.

വിക്കി കൗശൽ നായകനാകുന്ന മഡോക്കിന്റെ തന്നെ പീരിയോഡിക് ചിത്രമായ ചാവ ഈ വർഷം ഡിസംബറിർ 6നു റിലീസ് ചെയ്യുകയാണ്.ചിത്രത്തിൽ മാറാത്ത രാജാവായ ഛത്രപതി സാംബാജി ആയി ആണ് വിക്കി കൗശൽ എത്തുന്നത്. രശ്‌മിക മന്ദനായാണ് ചിത്രത്തിലെ നായിക.

Related Articles
Next Story