മറാത്താ രാജാവിന്റെ ചരിത്ര സിനിമയുമായി വിക്കി കൗശൽ ; ഛാവ ഉടൻ എത്തുന്നു.
വിക്കി കൗശൽ അഭിനയിച്ച് മറാത്ത രാജാവായ സംഭാജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന ഹിന്ദി ഇതിഹാസ ചിത്രമാണ് ഛാവ. ശിവാജി സാവന്തിൻ്റെ മറാത്തി നോവലായ ഛാവയുടെ ആവിഷ്കാരം. ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്യുന്ന ചിത്രം മഡോക്ക് ഫിലിംസിന് കീഴിൽ ദിനേഷ് വിജൻ ആണ് നിർമ്മിക്കുന്നത്. രശ്‌മിക മന്ധനയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.
അക്ഷയ് ഖന്ന, സന്തോഷ് ജുവെകാർ, നീൽ ഭൂപാളം,പ്രകാശ് രാജ്, അഷ്‌ടോഷ് റാണ, ദിവ്യ ഡ്യൂട്ടി എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. എ ആർ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സൗരബ് ഗോസ്വാമി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മനീഷ് പ്രധാൻ നിർവഹിക്കുന്നു.ചിത്രം ഈ വര്ഷം ഡിസംബർ 6 നു റിലീസിനു എത്തും. അല്ലു അർജുൻ ചിത്രമായ പുഷ്പയുടെ കൂടെ ചിത്രത്തിന് ക്ലാഷ് ഉണ്ടായിരുന്നു. എന്നാൽ പുഷ്പയുടെ റിലീസ് തീയതി പിന്നീട് ഒരു ദിവസം മുന്നേ ഡിസംബർ 5 നു മാറ്റി പ്രഖ്യാപിക്കുകയായിരുന്നു.