വിടാമുയർച്ചി: ഹോളിവുഡ് ചിത്രം ബ്രേക്ക്ഡൗണിനോട് സാമ്യം 125 കോടി നഷ്ടപരിഹാരം ആവിശ്യപ്പെട്ട് പാരാമൗണ്ട് പിക്ചർസ്

1997-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ആക്ഷൻ ത്രില്ലർ ചിത്രമായ ബ്രേക്ക്ഡൗണിനോട് സാമ്യമുള്ളതാണ് ചിത്രം എന്നതാണ് ടീസർ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ആഴ്ച സർപ്രൈസ് അപ്‌ഡേറ്റായി ടീസർ എത്തിയ അജിത് ചിത്രമായിരുന്നു വിടാമുയർച്ചി. എന്നാൽ ആരാധകർ ആഘോഷിച്ച ടീസറിന് പിന്നാലെ പുലിവാല് പിടിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഒരു ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയാണ് വിടാമുയർച്ചി എന്നവകാശപ്പെട്ട് പകർപ്പവകാശ ലംഘനത്തിൽ ചിത്രം അകപ്പെട്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

മകിഴ് തിരുമേനി സംവിധാനം ചെയുന്ന ചിത്രം 2023ൽ ആണ് പ്രഖ്യാപിച്ചത്. എച് വിനോദ് സംവിധാനം ചെയ്ത 2023ൽ തന്നെ പുറത്തിറങ്ങിയ 'തുനിവ് ' ആയിരുന്നു അജിത്തിന്റെ അവസാനമായി ഇറങ്ങിയ തമിഴ് ചിത്രം. അതിനു ശേഷമായി 2 വർഷത്തിന്റെ ഇടവേളകളിൽ താരത്തിന്റെ ചിത്രങ്ങൾ ഒന്നും തന്നെ പുറത്തിറങ്ങിയിരുന്നില്ല. ഏത് ആരധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു. എന്നാൽ 2025 മികച്ചൊരു വർഷമായിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അജിത്തിന്റെ ആരാധകർ. ഏകദേശം 90 കോടിക്ക് മുകളിലായിരുന്നു വിടാമുയർച്ചിയുടെ ഒ ടി ടി റൈറ്റിസിന് നെറ്റ്ഫ്ലിസ് നൽകിയത്. എന്നാൽ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദത്തിൽ പെട്ടിരിക്കുകയാണ് ചിത്രം.

1997-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ആക്ഷൻ ത്രില്ലർ ചിത്രമായ ബ്രേക്ക്ഡൗണിനോട് സാമ്യമുള്ളതാണ് ചിത്രം എന്നതാണ് ടീസർ സൂചിപ്പിക്കുന്നത്. ഒരു വഴിയാത്രക്കാരായ ദമ്പതികളുടെ കാർ ബ്രേക്ഡൗൺ ആകുന്നതും, അതേസമയം ഭാര്യയെ കാണാതാകുന്നതും കണ്ടുപിടിക്കാനായി ഇറങ്ങിപുറപ്പെടുന്ന ഭർത്താവിനേയും ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തം. വിടാമുയാർച്ചി ടീസറിൻ്റെ ദൃശ്യങ്ങൾ നോക്കുമ്പോൾ, നായകനായ അജിത് ഒരു മരുഭൂമിയിൽ തൻ്റെ ഭാര്യയെ ഭ്രാന്തമായി തിരയുന്ന ദൃശ്യങ്ങളാണ് കാണുന്നത്.

ഇതിലാണ് ഹോളിവുഡ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസായ പാരാമൗണ്ട് പിക്ചർസ് വിടാമുയാർച്ചി പകർപ്പവകാശ ലംഘനത്തിൻ്റെ അടിസ്ഥാനത്തിൽ $15 മില്യൺ (ഇന്ത്യൻ റുപ്പി 125 കോടി ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിടാമുയാർച്ചി നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസിന് നിയമപരമായ നോട്ടീസ് അയച്ചത്. ഹോളിവുഡ് ചിത്രത്തിന്റെ റീമെയ്‌ക്ക് ആണെന്നുള്ള സ്ഥിതികരണമൊന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ നൽകിയിരുന്നില്ല. അതേസമയം തന്നെ വിടാമുയാർച്ചി ബ്രേക്ഡൗണിൽ നിന്നും പ്രജോതനം ഉൾക്കൊണ്ട് എടുത്തതാകാം എന്ന വാദങ്ങളും ഉയരുന്നുണ്ട്. ഇതിനെക്കുറിച്ചു ഔദ്യോഗികമായ പ്രതികരണങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല.തൃഷയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. അർജുൻ സർജ, റെജീന കാസാൻഡ്ര എന്നിവർ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2025 ജനുവരിയിൽ പൊങ്കലിന് റിലീസ് ആയി വിടാമുയാർച്ചി എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

അതേസമയം ലൈക്ക പ്രൊഡക്ഷൻ നിർമ്മാണത്തിൽ അടുത്തിടെയായി ഇറങ്ങിയ ചിത്രങ്ങളുടെ പരാജത്തിൽ കടുത്ത പ്രതിസന്ധി നിർമ്മാണ കമ്പിനി നേരിടുന്ന സാഹചര്യത്തിൽ ഇത്തരമൊരു പ്രെശ്നം വലിയ ആശങ്കയാണ് നിർമ്മാതാക്കളിൽ ഉണ്ടാക്കുന്നത്.

Related Articles
Next Story