'വീഡിയോ 24 മണിക്കൂറിനകം നീക്കം ചെയ്യണം'; നയൻതാരയ്‌ക്കെതിരെ വീണ്ടും വക്കീൽ നോട്ടീസ് അയച്ച് ധനുഷ്
10 കോടി രൂപ ആവിശ്യപ്പെട്ട് ധനുഷ് നേരത്തെ വക്കിൽ നോട്ടീസ് അയച്ചിരുന്നു
നയൻതാരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യൂമെന്ററിയായ 'നയൻതാര :ബീയോണ്ട് ദി ഫെയറി ടൈൽ' സീരീസിനെ ചെല്ലിയുള്ള വിവാദങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയിക്കുന്നത്. എന്നാൽ നവംബർ 18നു ഡോക്യുമെന്ററി നെറ്ഫ്ലിക്സ് റിലീസായത്തിനു പിന്നാലെ 24 മണിക്കൂറിനുള്ളിൽ വീഡിയോ നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ധനുഷിൻ്റെ അഭിഭാഷകൻ ഇപ്പോൾ വീണ്ടും നയൻതാരയ്‌ക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് . "നാനും റൗഡി ധാൻ എന്ന സിനിമയുടെ പകർപ്പവകാശം ലംഘിക്കുന്ന ഉള്ളടക്കം 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ക്ലയൻ്റിൻ്റെ നയൻതാര ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെൻ്ററിയിൽ ഉപയോഗിച്ചുകൊണ്ട് നീക്കം ചെയ്യാൻ നിങ്ങളുടെ ക്ലയൻ്റിനോട് ഉപദേശിക്കുക. അല്ലാത്തപക്ഷം നിങ്ങളുടെ ക്ലയൻ്റിനും Netflix ഇന്ത്യയ്ക്കും എതിരെ 10 കോടി രൂപയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് ഉൾപ്പെടെ, ഉചിതമായ നിയമനടപടികൾ സ്വീകരിക്കാൻ നിർബന്ധിതരാകും'' എന്നതാണ് ധനുഷിന്റെ പുതിയ വക്കീൽ നോട്ടീസിൽ പറയുന്നത്.
ഡോക്യൂമെന്ററിയിൽ 'നാനും റൗഡി താൻ' എന്ന ചിത്രത്തിലെ രംഗങ്ങൾ ഉപയോഗിച്ചതിലെ പകർപ്പവകാശ ലംഘനത്തിന് 10 കോടി രൂപ ആവിശ്യപ്പെട്ട് നടനും ചിത്രത്തിന്റെ നിർമ്മാതാവുമായ ധനുഷ് നേരത്തെ വക്കിൽ നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെ തുറന്ന കത്തിലൂടെയായിരുന്നു നയൻതാരയുടെ പ്രതികരണം. ചിത്രത്തിലെ രംഗങ്ങൾ, തങ്ങളുടെ പ്രണയവും വിവാഹവും പറയുന്ന ഭാഗങ്ങളിൽ അവിവാര്യമായിരുന്നു എന്നും, എന്നാൽ അതിനായുള്ള അനുവാദം ചോദിച്ചു ധനുഷിനെ സമീപിച്ചെങ്കിലും മറുപടി നൽകിയില്ല. അതിനു ശേഷം തങ്ങളുടെ ഐഫോണിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മൂന്ന് സെക്കന്റ് മാത്രമുള്ള വീഡിയോ ഉൾപെടുത്തുകയിരുന്നുവെന്നും നയൻതാര പറയുന്നു. ഇതിലാണ് 10 കോടി രൂപ ധനുഷ് ആവശ്യപെട്ടത്.
വിജയ് സേതുപതിയും നയൻതാരയും പ്രധാന കഥാപാത്രങ്ങളായി എത്തിയ 'നാനും റൗഡി താൻ' എന്ന ചിത്രത്തിനിടെയാണ് ചിത്രത്തിന്റെ സംവിധായകൻ കൂടെയായ വിഘ്‌നേശ് ശിവനുമായി നയൻതാര പ്രണയത്തിലാകുന്നത്. അതിനു ശേഷം 2022ൽ ആയിരുന്നു ഇരുവരുടെയും വിവാഹം.