സൂര്യയേക്കാൾ മികച്ച നടൻ വിജയ് ; ആരാധകന്റെ കമെന്റിന് മറുപടി നൽകി ജ്യോതിക

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും ആരാധ്യരായ ദമ്പതിമാരിൽ ഒരാളാണ് സൂര്യയും ജ്യോതികയും. പരസ്പരമുള്ള ശക്തമായ കൂട്ടുകെട്ടും, ബഹുമാനവും പ്രണയവും, ഇരുവരെയും എല്ലാവരുടെയും ആരാധ്യ ദമ്പതിമാർ ആക്കിയത്. എന്നാൽ അടുത്തിടെ ഒരു വെക്തി ജ്യോതികയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൊന്നിൽ ചെയ്ത കമെന്റിനു അഭിപ്രയം വ്യക്തമാക്കിയിരിക്കുകയാണ് താരം. നടൻ വിജയ് തൻ്റെ ഭർത്താവ് സൂര്യയേക്കാൾ മികച്ചതാണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു ഒരു വ്യക്തിയുടെ കമെന്റ്.

പ്രശസ്തരായ രണ്ട് അഭിനേതാക്കളുടെ ആരാധകർ തമ്മിലുള്ള തർക്കങ്ങൾ വളരെ സാധാരണമാണെങ്കിലും, ജ്യോതിക ഈ കമെന്റിനോട് പ്രതികരിച്ചത് ഏറെ വ്യത്യസ്തമായി ആണ്. കമെന്റിന് മറുപടിയായി ഒരു പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് ജ്യോതിക നൽകിയത്.

സൂര്യയുടെയും വിജയിൻ്റെയും ആരാധകർക്കിടയിൽ കമെന്റ് ശ്രെദ്ധ നേടിയിരുന്നു.

അടുത്തിടെ സിനിമാ വ്യവസായത്തിൽ ലിംഗവിവേചനം നേരിടുന്നതിനെ അഭിസംബോധന ചെയ്ത ജ്യോതിക സംസാരിച്ചിരുന്നു. താരത്തെ ആളുകൾ സൂര്യയുടെ ഭാര്യ എന്നാണ് വിളിക്കുന്നത്, അത് തന്റെ പേരല്ലെന്നും, ഒരു പ്രശസ്ത നടനാണെങ്കിലും. തനിക്ക് ഐഡൻ്റിറ്റി ക്രൈസിസ് ഉണ്ടെന്നും ജ്യോതിക പറഞ്ഞിരുന്നു.

താനൊരു താരമായി മാറിയ സമയത്താണ് സുര്യയുമായുള്ള വിവാഹം നടന്നതെന്നും, വിവാഹത്തിൻ്റെ പേരിൽ ചെറിയ അവസരങ്ങളിൽ ഇപ്പോഴും വിവേചനം നേരിടുന്നുണ്ടെന്ന് ജ്യോതിക വിശദീകരിച്ചു.സൂര്യയെ വിവാഹം കഴിച്ചതിൽ താൻ ഭാഗ്യവതിയാണ് കാരണം സൂര്യ തൻ്റെ ഭാര്യയെക്കുറിച്ച് ചിന്തിക്കുന്ന ഒരു നല്ല വ്യക്തിയാണ് എന്നാണ് ജ്യോതിക പറയുന്നത്.പുതിയ ചിത്രമായ ഡബ്ബ കാർട്ടലിൻ്റെ പ്രൊമോഷൻ്റെ തിരക്കിലാണ് ജ്യോതിക.

Related Articles
Next Story