ശിവകാർത്തികേയന് ആഡംബര വാച്ച് സമ്മാനിച്ച് വിജയ്

ദളപതി വിജയ്‌യുടെ പുതിയ ചിത്രം ദി ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ഒടിടിയിൽ എത്തിയിരിക്കുകയാണ്. നിരവധി സർപ്രൈസുകൾ ഒളിപ്പിച്ചാണ് ചിത്രം എത്തിയത്. കൂട്ടത്തിലെ വമ്പൻ സർപ്രൈസായിരുന്നു നടൻ ശിവകാർത്തികേയന്റെ അതിഥി വേഷം. ചിത്രത്തിന്റെ ക്ലൈമാക്സ് രം​ഗത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

പ്രതിഫലം വാങ്ങാതെയാണ് ശിവകാർത്തികേയൻ ചിത്രത്തിൽ അഭിനയിച്ചത്. ​ഗോട്ടിന്റെ ഭാ​ഗമായതിന്റെ സന്തോഷത്തിൽ ശിവകാർത്തികേയന് വിജയ് സമ്മാനിച്ചത് ആഡംബര വാച്ചാണ്. ​ഗോട്ട് ഷൂട്ടിനിടെ തന്നെയാണ് വിജയ്‌ സ്നേഹസമ്മാനം നൽകിയത്. ശിവകാർത്തികേയന്റെ കയ്യിൽ വാച്ച് കെട്ടിക്കൊടുക്കുന്നതിന്റെ വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

ചിത്രത്തിന്റെ അവസാന ഭാ​ഗത്തിൽ വിജയ് തന്റെ കയ്യിലുള്ള തോക്ക് ശിവകാർത്തികേയന് നൽകുന്നതായാണ് കാണിക്കുന്നത്. അതോടെ തമിഴിലെ അടുത്ത ദളപതി ശിവകാർത്തികേയൻ ആകും എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ശിവകാർത്തികേയൻ ഇത് തള്ളുകയായിരുന്നു.

Related Articles
Next Story