സൂര്യയുടെ വില്ലനായി സൂര്യ 45ൽ വിജയ് സേതുപതി

സൂര്യ നായകനാകുന്ന പുതിയ ചിത്രമായ സൂര്യ 45ൽ വിജയ് സേതുപതിയും. കങ്കുവ നേരിട്ട പരാജയത്തിന് ശേഷം സൂര്യയുടെ മികച്ചൊരു തിരിച്ചു വരവ് കാത്തിരിക്കുകയാണ് നടിപ്പിന് നായകന്റെ ആരാധകർ. സൂര്യയുടെ തന്നെ 45 മത് ചിത്രമായ പേരിടാത്ത ചിത്രം സംവിധാനം ആർ ജെ ബാലാജിയാണ്. ചിത്രം പ്രഖ്യാപനത്തോടെ സോഷ്യൽ മീഡിയയിൽ വലിയ ശ്രെദ്ധ നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിൽ സൂര്യക്കൊപ്പം ഒരു പ്രധാന വേഷത്തിൽ വിജയ് സേതുപതിയും എത്തുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. വാർത്തയ്ക്ക് പിന്നാലെ സൂര്യയുടെ വില്ലനായി വിജയ് സേതുപതി എത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉണ്ടാകുന്നുണ്ട്. എന്നാൽ ചിത്രത്തിന്റെ നിർമ്മാതാക്കളുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

തൃഷ കൃഷ്ണൻ ആണ് ചിത്രത്തിലെ നായിക. 19 വർഷത്തിന് ശേഷമാണ് സൂര്യ -തൃഷ കോംബോ ഒന്നിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സംഗീത സംവിധാനത്തിൽ നിന്നും എ ആർ റഹ്മാൻ പിന്മാറിയത് വാർത്തയായിരുന്നു. പിന്നാലെ ചിത്രത്തിന്റെ സംഗീതമൊരുക്കാൻ സായി അഭയങ്കറിനെ തീരുമാനിക്കുകയായിരുന്നു.നേരത്തെ, തൃഷ കൃഷ്ണനെ പ്രധാന വേഷത്തിൽ എത്തണ്ടേയിരുന്നു മസാനി അമ്മൻ എന്ന ചിത്രത്തിൻ്റെ തിരക്കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സൂര്യ 45 അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

Related Articles
Next Story