ചൈനയിൽ ഗ്രാൻഡ് റിലീസിനൊരുങ്ങി വിജയ് സേതുപതിയുടെ മഹാരാജ

നിതിലൻ സ്വാമിനാഥൻ രചനയും സംവിധാനവും നിർവഹിച്ചു ഈ വർഷം റിലീസായ മഹാരാജ ബോക്സോഫീസിൽ മികച്ച വിജയം നേടിയ തമിഴ് ചിത്രമാണ്. വിജയ് സേതുപതി,അനുരാഗ് കശ്യപ്, സച്ചന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ,മമത മോഹൻദാസ്, അഭിരാമി, സിംഗപ്പുലി, ദിവ്യഭാരതി എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രം വിജയ് സേതുപതിയുടെ സിനിമ ജീവിതത്തിലെ 50 മത് ചിത്രമായിരുന്നു. ചിത്രം 100 കോടി നേടിയ 2024ലെ തമിഴ് ഇൻഡസ്ട്രിയിൽ ആദ്യ സോളോ ഹിറ്റ് കൂടെയായിരുന്നു.

നിരവധി നിരൂപക പ്രശംസ നേടിയ ചിത്രത്തിന്റെ ഒ ടി ടി റൈറ്റ്സ് നേടിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. വ്യത്യസ്തമായ കഥപറച്ചിലും തിരക്കഥയും അവതരണവും മികച്ച അഭിപ്രയമാണ് ചിത്രത്തിന് നേടി കൊടുത്തത്.

ഇപ്പോൾ ചിത്രം ചൈനയിൽ വൈഡ് തിയറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണെന്ന് . മഹാരാജയുടെ ചൈന റിലീസ് തീയതി നവംബർ 29 ആണ്. ആലിബാബ പിക്‌ചേഴ്‌സിനൊപ്പം യി ഷി ഫിലിംസും ചേർന്ന് ഏകദേശം 40000ൽ അധികം ഷോകളിൽ ചിത്രം റിലീസ് ചെയ്യും.

Related Articles
Next Story