അറുപിശുക്കനായി വിജയരാഘവൻ ഔസേപ്പിൻ്റെ ഒസ്യത്ത് ട്രയ്ലർ പുറത്ത്

എൻ്റെച്ചോ എന്തിനാ ഈ ഓഡിറ്റോറിയത്തിന് ഈ ഏ.സി. അഞ്ചാറു ഫാൻ മേടിച്ചിട്ടാ പോരേ...
'ഇവിടുന്നങ്ങോട്ട് മൊത്തം അറുപത് ഏക്കറോളം വരുന്ന ഔസേപ്പിൻ്റെ തോട്ടമാ...'
'ഔസേപ്പിൻ്റെ ഒസ്യത്ത്' എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ടിരിക്കുന്ന ട്രെയിലറിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളാണിത്.
കഠിനാധ്വാനവും ഉറച്ച മനസ്സുമുള്ള സമ്പന്നനും പിശുക്കനുമായ ഔസേപ്പിൻ്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന നിരവധി മുഹൂർത്തങ്ങൾ ഔസേപ്പിന്റെ ഒസ്യത്തിന്റെ പുറത്തുവിട്ടിരിക്കുന്ന ട്രെയ്‌ലർ വ്യക്തമാക്കുന്നുണ്ട്. ഔസേപ്പിൻ്റേയും മൂന്ന് ആൺമക്കളുടേയും , കുടുംബ ജീവിതത്തിൻ്റെ പിന്നാമ്പുറങ്ങളിൽ നീറുന്ന മനസ്സുമായി കഴിയുന്ന കുറെയധികം മനുഷ്യർ. അവരുടെ സംഘർഷങ്ങൾ ഉദ്യോഗത്തിൻ്റെ മുൾമുനയിലൂടെ ചിത്രം അവതരിപ്പിക്കുന്നു. മാർച്ച് ഏഴിന് ചിത്രം പ്രദർശനത്തിനെത്തും.
മെഗൂർ ഫിലിംമ്പിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റെണി നിർമ്മിക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ ഓസേപ്പിനെ അവതരിപ്പിക്കുന്നത് വിജയരാഘവനാണ്.
ഏതു കഥാപാത്രത്തേയും മികവുറ്റതാക്കുന്ന വിജയരാഘവൻ ഔസേപ്പിലൂടെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുവാൻ ഒരുങ്ങുന്നു. കലാഭവൻ ഷാജോൺ,ദിലീഷ് പോത്തൻ, ഹോമന്ത് മേനോൻ എന്നിവരാണ് ചിത്രത്തിൽ വിജയരാഘവന്റെ മക്കളായി എത്തുന്നത്.
ലെന, ജോജി.കെ. ജോൺ, അപ്പുണ്ണി ശശി, ജയിംസ് എല്യാ,കനി കുസൃതി, സെറിൻ, ഷിഹാബ്, അഞ്ജലി കൃഷ്ണ, സജാദ് ബ്രൈറ്റ് ശ്രീരാഗ്, 'ചാരു ചന്ദന ,ജോർഡി പൂഞ്ഞാർ 'എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.കുട്ടിക്കാനം, ഏലപ്പാറ, പീരുമേട്, കൊച്ചി ഭാഗങ്ങളിലായിട്ടാണ്ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
മാർച്ച് ഏഴിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
ഫസൽ ഹസ്സൻ്റേതാണ് തിരക്കഥ. സംഗീതം. സുമേഷ് പരമേശ്വർ, ഛായാഗ്രഹണം -അരവിന്ദ് കണ്ണാബിരൻ', എഡിറ്റിംഗ്-ബി.അജിത് കുമാർ, പ്രൊഡക്ഷൻ ഡിസൈനർ - അർക്കൻ.എസ്. കർമ്മ, മേക്കപ്പ് - നരസിംഹസ്വാമി, കോസ്റ്റ്യും - ഡിസൈൻ -അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കെ.ജെ. വിനയൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - സ്ലീബാ വർഗീസ്. &സുശീൽ തോമസ്. പി ആർ ഒ വാഴൂർ ജോസ്.
https://youtu.be/bKKHwLkbbnk?si=nOCLzOZArMcQMibP
https://youtu.be/bKKHwLkbbnk?si=nOCLzOZArMcQMibP