വിക്രത്തിന്റെ 'വീര ധീര സൂരൻ'ഡിസംബർ റിലീസിന് ഒരുങ്ങുന്നു.

ചിയാൻ വിക്രം നായകനാകുന്ന എസ് യു അരുൺകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'വീര ധീര സൂരൻ' എന്ന ഛിത്രം രണ്ടു ഭാഗമായി ആയിരിക്കും ഒരുക്കുക. ഈ വർഷം ഡിസംബറിൽ തന്നെ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. 'ചിത്ത' എന്ന തമിഴ് സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ അരുൺകുമാറിന്റെ അടുത്ത ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനോടൊപ്പം തന്നെ പോസ്റ്റ് പ്രൊഡക്ഷനും നടക്കുന്നുണ്ട്. റിലീസ് തീയതിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, പ രഞ്ജിത്തിന്റെ 'തങ്ങളാണ് ശേഷം'ചിയാൻ വിക്രത്തിനു 2024 ൽ തൻ്റെ രണ്ടാമത്തെ റിലീസ് ഉണ്ടാകുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണണം.

'വീര ധീര ശൂരൻ' ഒരു ഗ്രാമീണ ഗ്യാങ്സ്റ്റർ ചിത്രമാണെന്നും ചിയാൻ വിക്രം ഒരു ഗുണ്ടാസംഘത്തെ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്. ചിത്രത്തിൽ ദുഷര വിജയൻ ആയിരിക്കും നായിക. അതേസമയം ചിത്രത്തിൽ SJ സൂര്യയും,മുത്തുകുമാറും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രത്തെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Related Articles
Next Story