55മത് ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ തിളങ്ങി വിക്രാന്ത് മാസിയും, ചിത്രം ലിത്വാനിയൻ 'ടോക്സിക്'

ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം ബോളിവുഡ് തരാം വിക്രാന്ത് മാസിയ്ക്ക് മികച്ച ഫീച്ചർ ഫിലിമിനുള്ള സുവർണ്ണ മയൂരം സ്വന്തമാക്കിയത് ലിത്വാനിയാൻ ചിത്രം 'ടോക്സിക്'.

ഗോവയിൽ വച്ച് നടന്ന 55മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സമാപനം. ഗോവയിലെ ഡോക്ടർ ശ്യാമപ്രസാദ് മുഖർജി സ്‌റ്റേഡിയത്തിൽ നവംബർ 28നു നടന്ന വലിയ ചടങ്ങോടു കൂടിയാണ് മേളയ്ക്ക് സമാപനം കുറിച്ചത്. 81 രാജ്യങ്ങളിൽ നിന്നുമുള്ള 200 അധികം ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.9 ദിവസം നീണ്ടു നിന്ന മേളയിൽ കത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. വ്യാഴാഴ്ച്ച നടന്ന സമാപന ചടങ്ങിൽ, ചെയർപേഴ്സൺ അഷുതോഷ് ഗോവാരികർ, ആന്റണി ചെൻ, എലിസബത്ത് കാറൽസെൻ, ഫ്രാൻ ബോർഗിലെ, ജിൽ ബിൽകോക്ക് എന്നിവരടങ്ങുന്ന ജൂറിയാണ് മേളയിലെ വിജയികളെ തിരഞ്ഞെടുത്തത്.

ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം ബോളിവുഡ് തരാം വിക്രാന്ത് മാസി സ്വന്തമാക്കിയപ്പോൾ, മികച്ച ഫീച്ചർ ഫിലിമിനുള്ള സുവർണ്ണ മയൂരം സ്വന്തമാക്കിയത് സൗളി ബിലുവൈറ്റായ് സംവിധാനം ചെയ്ത ലിത്വാനിയൻ ചിത്രം 'ടോക്സിക്' ആണ്. 40 ലക്ഷം രൂപയാണ് സമ്മാനത്തുക. ലോക ചലച്ചിത്ര മേഖലയിലെ ആജീവനാന്തകാല സംഭവയ്ക്കുള്ള സത്യജിത് റായ് പുരസ്‌കാരം ഫിലിപ്പ് നോയ്‌സിന് സമ്മാനിച്ചു. കൂടാതെ നവജ്യോതി ബന്ദിവഡേക്കർ മികച്ച നവാഗത സംവിധായകൻ (ഗഹാരത് ഗൺപതി, മറാത്തി), മികച്ച വെബ് സീരിസ് -'ലംപൻ' (മറാത്തി ), നവാഗത സംവിധയകരുടെ മികച്ച ചിത്രം സാറ ഫ്രീഡാലാൻഡ് സംവിധാനം ചെയ്ത 'ഫെമിലിയർ ടച്ച്' (അമേരിക്കൻ) എന്നിവയ്ക്കു ലഭിച്ചു.

ശാരീരികവും വൈകാരികവുമായ പരിധികളിലേക്ക് തള്ളിവിടുന്ന മോഡലിംഗ്

രംഗത്തെ ദുരവസ്ഥയെ കുറിച്ചാണ് ചിത്രം പറയുന്നത്. 13 വയസ്സുള്ള മരിജ ക്രിസ്റ്റീന എന്നി രണ്ടു പെൺകുട്ടികളിലൂടെയാണ് ചിത്രം കഥ പറയുന്നത്.മോഡലാകാൻ കൊതിക്കുന്ന ഇവർ തമ്മിലുള്ള സൗഹൃദത്തിന്റെ കഥ കൂടെയാണ് ടോക്സിക് എന്ന ചിത്രം. വെസ്റ്റ മറ്റുലൈറ്റ, ഇവാ റുപെയ്കറ്റെ എന്നി പുതുമുഖങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

വൈകിട്ട് അഞ്ചര മാണി മുതൽ നടന്ന സമാപന ചടങ്ങിൽ ഗോവ മുഖ്യ മന്ത്രി, പ്രമോദേ സാവന്ദ്, വിക്രാന്ത് മാസി, പ്രേതീക് ഗാന്ധി, രശ്‌മിക മന്ദനാ, എന്നിവർ പങ്കെടുത്തു. തെലുങ് തരാം അല്ലു അർജുൻ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും ചടങ്ങിൽ എത്തിയില്ല. സ്ലോവാക്യൻ ചിത്രം 'ഡ്രൈ ഡ്രീംസ് 'ആയിരുന്നു മേളയുടെ സമാപന ചിത്രമായി പ്രദർശിപ്പിച്ചത്.

Related Articles
Next Story