വൈറൽ ഗാനം ' ഡിയർ ലവർ ' ആലപിച്ച് മദഗജരാജയുടെ വിജയമാഘോഷിച്ച് വിശാൽ
വിശാൽ നായകനായ മദഗജരാജ 12 വർഷത്തിനു ശേഷമാണ് തിയേറ്ററിൽ റിലീസ് ആകുന്നത്. മദഗജരാജ ഈ വർഷത്തെ തമിഴിലെ ആദ്യ ഹിറ്റ് അടിച്ചിരിക്കുകയാണ് വിശാൽ. പൊങ്കൽ റിലീസായി എത്തിയ മറ്റു പുതിയ ചിത്രങ്ങളെ പിന്തള്ളിയാണ് മദഗജരാജ ഹിറ്റ് അടിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ വിജയം ആഘോഷിക്കുന്നതിന് ഒപ്പം ഗായകനെന്ന നിലയിൽ തൻ്റെ അരങ്ങേറ്റം കുറിച്ചതിന്റെ ആവേശത്തിലാണ് വിശാൽ. വിജയ് ആന്റണി ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രത്തിലെ ' ഡിയർ ലവർ ' എന്ന ഗാനം നേരത്തെ മുതലെ ട്രോളുകളിൽ നിറഞ്ഞ ഗാനമാണ്. ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞ കയ്യടിയും ആവേശവുമാണ് ഈ ഗാനം നേടുന്നത്.
മദഗജരാജ വിജയം ആഘോഷിക്കുന്നതിൽ വിജയ് ആൻ്റണിയ്‌ക്കൊപ്പം ' ഡിയർ ലവർ ' എന്ന ഗാനവും വിശാൽ ആലപിച്ചത് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. വിജയ് ആന്റണിയുടെ ഹിറ്റ് ഗാനമായ നാക്ക മുക്കയിൽ ഡാൻസ് ചെയ്യുകയും വിശാൽ ചെയ്തിരുന്നു.
ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിന് ആരോഗ്യപ്രശനങ്ങൾ ആയി ആണ് വിശാൽ എത്തിയത്. സംസാരിക്കുമ്പോൾ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. വിശാലിന്റെ ആരോഗ്യപ്രശ്നങ്ങളിൽ സംശയിച്ച ആരാധകർക്ക് ഇപ്പോളത്തെ താരത്തിന്റെ പ്രകടനം വളരെയധികം സന്തോഷമാണ് നൽകുന്നത്. ആരോഗ്യവാനായി താരത്തെ കണ്ടതിൽ സന്തോഷം എന്നാണ് വൈറലായ വീഡിയോയ്ക്ക് ലഭിക്കുന്ന കമെന്റ്.
മൈ ഡിയർ ലവർ എന്ന ഗാനത്തിന് മികച്ച പ്രതികരണം ലഭിച്ചതിന് ശേഷം പാടാൻ വിജയ് ആൻ്റണി തന്നെ പ്രോത്സാഹിപ്പിച്ചതായി വിശാൽ മുമ്പ് പങ്കുവെച്ചിരുന്നു. ഈ അവസരത്തെ കുറിച്ച് വിശാൽ തൻ്റെ സിനിമയുടെ വിജയ പരിപാടിക്കിടെ പറഞ്ഞു, "ഞാൻ വൈഎംസിഎ ഹാളിൽ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്, അവിടെ വർക്ക് ഔട്ട് ചെയ്തിട്ടുണ്ട്, ഇളയരാജയ്ക്ക് വേണ്ടി ഒരു പരിപാടി പോലും സംഘടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ, എൻ്റെ സുഹൃത്ത് വിജയ് ആൻ്റണിയുടെ പരുപാടിയിൽ ഞാൻ പാടണമെന്ന് ആഗ്രഹിക്കുന്നു. അതേ സ്ഥലത്ത് ഇത്തരമൊരു അവസരം ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.''- വിശാൽ പറയുന്നു.
സുന്ദർ സി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സന്താനം , അഞ്ജലി, വരലക്ഷ്മി ശരത് കുമാർ, അന്തരിച്ച നടൻ മനോബാല എന്നിവരാണ് മറ്റു താരങ്ങൾ.