നടി കീർത്തി സുരേഷിനെ വിശാൽ വിവാഹം കഴിക്കാൻ ആലോചിച്ചിരുന്നു ; വെളിപ്പെടുത്തലുമായി സംവിധയകൻ ലിംഗസ്വാമി

തെന്നിന്ധ്യൻ താരം കീർത്തി സുരേഷ് കഴിഞ്ഞ വർഷമാണ് തന്റെ ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലുമായി വിവാഹം കഴിക്കുന്നത്.കഴിഞ്ഞ ഡിസംബറിൽ ഗോവയിൽ വച്ച് ആയിരുന്നു ഇരുവരുടെയും വിവാഹം. വരുൺ ധവാൻ നായകനായ ബേബി ജോണിലൂടെ അടുത്തിടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോൾ, പ്രശസ്ത ചലച്ചിത്ര സംവിധായകൻ എൻ ലിംഗുസ്വാമി കീർത്തി സുരേഷിനെ കുറിച്ച് ഒരു വലിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. നടൻ വിശാൽ കീർത്തി സുരേഷിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു എന്നായിരുന്നു ലിംഗുസ്വാമിയുടെ വെളിപ്പടുത്തൽ. വിശാൽ നായകനായ സണ്ടക്കോഴി 2ൽ കീർത്തി സുരേഷ് ആയിരുന്നു നായിക. ആ സമയത്ത് വിശാൽ കീർത്തിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചുവെന്ന് ഒരു അഭിമുഖത്തിൽ ലിംഗസ്വാമി പറയുന്നു. മകനുവേണ്ടി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വിശാലിൻ്റെ പിതാവ് കീർത്തിയെ സമീപിച്ചതായും ലിംഗസ്വാമി പറയുന്നു.
എന്നാൽ, തൻ്റെ ബാല്യകാല പ്രണയിനിയായ ആൻ്റണി തട്ടിലുമായുള്ള രഹസ്യബന്ധത്തെക്കുറിച്ച് കീർത്തി അവരോട് അന്ന് പറഞ്ഞതായും സംവിധായകൻ വെളിപ്പെടുത്തി. അടുത്തിടെ കീർത്തിയുടെ വിവാഹത്തിൽ താൻ പങ്കെടുത്തിട്ടുണ്ടെന്നും കീർത്തിയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണം ആൻ്റണിയാണെന്നും എൻ ലിംഗുസ്വാമി കൂട്ടിച്ചേർത്തു.
''
കീർത്തി സുരേഷിനെ വിവാഹം കഴിക്കാൻ മകന് താല്പര്യമുണ്ടെന്നും, ഈ കാര്യം പറയണമെന്നും വിശാലിൻ്റെ അച്ഛൻ എന്നോട് അഭ്യർത്ഥിച്ചു. അങ്ങനെ ഞാൻ കീർത്തിയെ സമീപിച്ചപ്പോൾ, ഇപ്പോൾ വിവാഹിതയായ ആൻ്റണിയുമായി തനിക്ക് ബന്ധമുണ്ടെന്ന് കീർത്തി എന്നോട് പറഞ്ഞു. അതിനു ശേഷം അവരുടെ മൂന്ന് ദിവസത്തെ വിവാഹ പരിപാടിയിൽ ഞാൻ പങ്കെടുത്തു. അത് അതിശയകരമായിരുന്നു. കീർത്തിയുടെ വിജയത്തിന് പിന്നിലെ കാരണം ആന്റണിയാണ് ''- ലിംഗസ്വാമി പറയുന്നു.
കീർത്തിയും ആൻ്റണിയും 15 വർഷത്തോളം രഹസ്യമായി പ്രണയിക്കുകയായിരുന്നു.
ഗോവയിലെ സെൻ്റ് റെജിസ് റിസോർട്ടിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. ഹിന്ദു, ക്രിസ്ത്യൻ ആചാരങ്ങൾ പാലിച്ച് മൂന്ന് ദിവസത്തെ വിവാഹ സൽക്കാരം നടന്നത്. വിവാഹ ചടങ്ങിലെ ഇരുവരുടെയും ചിത്രങ്ങൾ സാമൂഹ്യ മദശ്യാംങ്ങളിൽ വൈറൽ ആയിരുന്നു.
കീർത്തിയും ആൻ്റണിയും അവരുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പരിചയക്കാരുമായും സ്വകാര്യ ചടങ്ങായിരുന്നു വിവാഹം റിവോൾവർ റീത്ത, കന്നിവേദി, അക്ക എന്നീ പ്രോജക്ടുകളാണ് കീർത്തി സുരേഷിൻ്റെ വർക്ക് ഫ്രണ്ടിൽ അടുത്തതായി അണിനിരക്കുന്നത്.