നടൻ വിശാലിനെതിരെ മനപൂർവ്വം തെറ്റായ വിവരങ്ങൾ വ്യാപകമായി പ്രചാരണം നടത്തുന്നുവെന്ന് ‘വിശാൽ മക്കൾ നള ഇയക്കം'

തമിഴ് നടൻ വിശാൽ തന്റെ പുതിയ ചിത്രമായ മദഗജരാജയുടെ പ്രീ റിലീസ് ഇവന്റിൽ എത്തിയത് കണ്ടു ആരാധകർ എല്ലാവരും ഞെട്ടിയിരുന്നു. സ്റ്റേജിൽ കേറി വിശാൽ സംസാരിക്കുമ്പോൾ, കൈ വിറയ്ക്കുകയും കണ്ണുകൾ നിറയുകയും ചെയ്യിനുണ്ടായിരുന്നു. സംഭവത്തിൻ്റെ ഫോട്ടോകളും വീഡിയോകളും വൈറലായതോടെ വിശാലിന്റെ ആരോഗ്യനില സംബന്ധിച്ച് വ്യാപകമായ ഊഹാപോഹങ്ങൾ ഉയർന്നിരുന്നു.വിശാലിന് വൈറൽ പനിയാണെന്ന് പിന്നീട് റിപ്പോർട്ടുകൾ എത്തിയിരുന്നു. എന്നാൽ വിശാലിന്റെ ആരോഗ്യ നിലയെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ പിന്നീടും നിലനിന്നിരുന്നു. എന്നാൽ ഇതിനെതിരെ താരത്തിന്റെ ഫാൻസ് അസോസിയേഷൻ ആയ ‘വിശാൽ മക്കൾ നള ഇയക്കം’ അഭ്യൂഹങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി തുറന്ന കത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ്. മാധ്യമ പ്രചാരണത്തിൻ്റെ മറവിൽ ചില വ്യക്തികൾ മനപൂർവ്വം തെറ്റായ വിവരങ്ങൾ വ്യാപകമായി പ്രചാരണം നടത്തുന്നുവെന്ന് ‘വിശാൽ മക്കൾ നള ഇയക്കം' പറയുന്നു.അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ തള്ളിക്കളയണമെന്നും ആരാധകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും അസോസിയേഷൻ പറയുന്നു.

ഈ അഭ്യൂഹങ്ങൾ ശക്തമായി എതിർക്കുന്നു. പൊതുജനങ്ങളുടെ ക്ഷേമത്തിനായി നിരന്തരം പ്രവർത്തിക്കുന്ന തങ്ങളുടെ പ്രിയ നടനെ കുറിച്ച് ചിലർ തെറ്റായ വിവരങ്ങൾ ബോധപൂർവം പ്രചരിപ്പിക്കുകയാണ്. ഇത്തരം വ്യാജവാർത്തകൾ ജനങ്ങൾ തള്ളിക്കളയണം എന്ന് അസോസിയേഷൻ വ്യക്തമാക്കി.

2012ൽ ആണ് സുന്ദർ സി മദഗജരാജ സംവിധാനം ചെയ്തത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം സിനിമ ഇറങ്ങിയില്ല. എന്നാൽ എപ്പോൾ 12 വർഷങ്ങൾക്കിപ്പുറം സിനിമ വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. സന്താനം ആണ് സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം. അഞ്ജലിയാണ് ചിത്രത്തിലെ നായിക.

Related Articles
Next Story