'സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത, രാഷ്ട്രീയ ശരികളുടെ ദൃശ്യാവിഷ്കാരം': ഗീതുമോഹൻദാസിനും ടോക്സിക്കിനും വിമർശങ്ങളുമായി നിതിൻ രഞ്ജി പണിക്കർ

കസബയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചവരെ മുൻ നിർത്തിയായിരുന്നു നിതിൻ രഞ്ജി പണിക്കരുടെ പോസ്റ്റ്.

കെ ജി എഫ് എന്ന ഗംഭീര ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രത്തിന് ശേഷം 'റോക്കിങ് സ്റ്റാർ' യാഷ് നായകനാകുന്ന ചിത്രമാണ് ടോക്സിക്ക്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ എന്ന് പുറത്തു വന്നിരുന്നു. യാഷിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചായിരുന്നു 'ബർത്ത്ഡേ പീക് ' പേരിൽ വീഡിയോ പുറത്തുവന്നത്. ഇതുവരെ യൂട്യൂബിൽ 14 മില്യൺ ആളുകൾ കണ്ട വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. കെ ജി എഫ്ന് ശേഷം യാഷ് അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയിരിക്കുന്ന ചിത്രമാണ് ടോക്സിക്. ചിത്രത്തിനെ കുറിച്ചു സംവിധായകൻ നിതിൻ രഞ്ജി പണിക്കർ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രെധ നേടുന്നത്.

"സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത, സ്ത്രീശരീരത്തെ വസ്തുവത്കരിക്കുന്ന ആണ്‍നോട്ടങ്ങളില്ലാത്ത, കസബയിലെ ആണ്‍മുഷ്ക്ക് മഷിയിട്ടു നോക്കിയാലും കാണാന്‍ പറ്റാത്ത, രാഷ്ട്രീയ ശരികളുടെ ദൃശ്യാവിഷ്കാരം. "സേ ഇറ്റ്, സേ ഇറ്റ്"!! പക്ഷേ സ്റ്റേറ്റ് കടന്നപ്പോള്‍ 'അവരുടെ' സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വ്വം തിരുത്തി " എന്നാണ് നിതിൻ രഞ്ജി പണിക്കരുടെ പോസ്റ്റ്.


2016ൽ മമ്മൂട്ടി നായകനായി നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'കസബ'. ചിത്രത്തിൽ സ്ത്രീവിരുദ്ധതയെ ചൊല്ലിയുള്ള വലിയ ചര്‍ച്ചകള്‍ക്ക് അന്ന് വഴി തെളിച്ചിരുന്നു. കസബയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചവരില്‍ ഡബ്ല്യുസിസി അം​ഗങ്ങളും ഉണ്ടായിരുന്നു. അതിൽ ഗീതു മോഹൻദാസും ഉണ്ടായിരുന്നു. ഈ കാര്യം മുൻ നിർത്തിയായിരുന്നു നിതിൻ രഞ്ജി പണിക്കരുടെ പോസ്റ്റ്.

ബർത്ത് ഡേ പീക്ക് വിഡിയോയിൽ നായകനായ യഷ് ഒരു ബാറിലേക്ക് എത്തുന്നതും അവിടെ നിർത്തംചെയുന്നു സ്ത്രീകളെ എടുത്ത് ഉയർത്തുന്നതും, അവരുടെ ദേഹത്ത് മദ്യം ഒഴിക്കുന്നതുമായ രംഗങ്ങളുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിതിൻ രണ്‍ജി പണിക്കരുടെ പ്രതികരണം.

കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്.ചിത്രത്തിൽ നയൻതാരയും കരീന കപൂറും പ്രധാന വേഷങ്ങളിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്. രാജീവ് രവിയാണ് ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം.

Related Articles
Next Story