വാർണർ ബ്രെതെർസ് പിക്ചർ ഗെയിം ഓഫ് ത്രോൺസ് ചിത്രം വരുന്നതായി റിപ്പോർട്ടുകൾ

ഗെയിം ഓഫ് ത്രോൺസ് വീണ്ടും തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ്. എന്നാൽ ഇത്തവണ ഗോട്ട് സീരിസ് ബിഗ് സ്‌ക്രീനിലെത്തും. സീരിസ് ചിത്രമായി 3 ഭാഗങ്ങളായി ആണ് എത്തുന്നത്. ഫിലിം പ്രോജക്റ്റ് അതിന്റെ ചർച്ച ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. വാർണർ ബ്രെതേർസ് പിക്ചർ ആണ് ചിത്രം നിർമ്മിക്കുന്നത്.

അമേരിക്കൻ എഴുത്തുകാരനായ ജോർജ് ആർ ആർ മാർട്ടിന്റെ 'എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ ' എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ വെബ് സീരിസ് ആണ് ഗെയിം ഓഫ് ത്രോൺസ്. എച് ബി ഒ ആണ് സീരിസ് നിർമ്മിച്ചത്. 2011 ആണ് ആദ്യ സീസൺ പുറത്തു വന്നത്. മൊത്തം 8 സീസണുകളായി 73 എപ്പിസോഡുകളാണ് ഗെയിം ഓഫ് ത്രോൺസിനുള്ളത്. ലോകം മുഴുവനും ആരാധക ഹൃദയം കീഴടക്കിയ സീരിസ് 2019ലെ 8 മത്തെ സീസണോട് കൂടി അവസാനിച്ചതായി അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ഇത് ആരാധകർക്കിടയിൽ ഒരുപാട് നിരാശ ഉണ്ടാക്കിയിരുന്നു.

എന്നാൽ എപ്പോൾ ഗോട്ട് അതിന്റെ ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രാരംഭ ഘട്ടത്തിനായതിനാൽ നടന്മാരോ, സംവിധായകരയോ എഴുത്തുകാരണയോ ചർച്ചകൾ ഒന്നും തന്നെ നടത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ എച് ബി ഒ തങ്ങളുടെ നിർമാണത്തിൽ ഉണ്ടായ സീരിസ് തങ്ങളുടെ തന്നെ സ്വത്തായി കാണുന്നെന്നും അതുകൊണ്ട് സിനിമയിലേക്ക് ആക്കുന്നതിനെ എതിർതെന്നുമുള്ള വാർത്തകളും പ്രചാരത്തിലുണ്ട്.

Related Articles
Next Story