പുഷ്പ 2ൽ ആ രംഗം ചെയ്യാൻ ഭയപ്പെട്ടിരുന്നു : അല്ലു അർജുൻ

ഇന്ത്യയിലെ തന്നെ സെൻസേഷണൽ ഹിറ്റ് ആയിരുന്നു അല്ലു അർജുൻ്റെ പുഷ്പ 2.സുകുമാർ സംവിധാനം ചെയ്ത ചിത്രം ഇന്ത്യയൻ സിനിമയിൽ തന്നെ ഒരു ബെഞ്ച്മാർക്ക് റെക്കോർഡ് ആണ് ഉണ്ടാക്കിയത്. മറ്റേതൊരു ഇന്ത്യൻ സിനിമയും നേടിയ കളക്ഷനുകളും മറികടന്നു വലിയഹിറ്റ് അകാൻ പുഷ്പ 2വിനു സാധിച്ചു. അടുത്തിടെ, ചിത്രത്തിൻ്റെ ഷൂട്ടിംഗിനിടെ താൻ ഏറ്റവും ഭയപ്പെട്ട ഒരു കാര്യം അല്ലു അർജുൻ തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് പുഷ്പ 2 ൻ്റെ ജാതാര രംഗം ഓർമ്മിച്ച താരം അത് ചെയ്യാൻ ആദ്യം ഭയപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയത്

പുഷ്പരാജ് എന്ന കഥാപാത്രത്തിനായി താനുമായി ഒരു മാച്ചോ ഫോട്ടോഷൂട്ട് ക്രൂ നടത്തിയതിനു തൊട്ടുപിന്നാലെയാണ് ആ സീക്വൻസിനായി ഒരു സ്ത്രീയെപ്പോലെ സാരി ധരിച്ചതെന്ന് അല്ലു അർജുൻ പറയുന്നു. അതുകൊണ്ട് തന്നെ ആ വേഷത്തിനായി രൂപം പൂർണ്ണമായും മാറ്റുന്നത് നല്ലതാണോ അല്ലയോ എന്ന് ഭയപെട്ടതായി അല്ലു അർജുൻ പറയുന്നു.

''ജാതാര സീക്വൻസിനെക്കുറിച്ച് ചുരുക്കം ആദ്യം സുകുമാർ എന്നോട് പറഞ്ഞപ്പോൾ തന്നെ

ഞാൻ ഭയപ്പെട്ടു. അതായിരുന്നു എന്റെ ആദ്യത്തെ പ്രതികരണം. ഞങ്ങൾ ആദ്യ ഫോട്ടോഷൂട്ട് പൂർത്തിയാക്കിയ ശേഷം ഇത് വേണ്ട നിങ്ങൾ സാരി ധരിക്കണം, ഒരു സ്ത്രീയെപ്പോലെ വസ്ത്രം ധരിക്കണം എന്ന് സുകുമാർ പറഞ്ഞു. എന്നിട്ട് ഞങ്ങൾ അത് സ്കെച്ചുകൾ ചെയ്യാൻ തുടങ്ങി''.അല്ലു അർജുൻ പറഞ്ഞു.

സാരി ധരിക്കുന്നത് നല്ല തീരുമാനമാണോ എന്ന് താൻ ആദ്യം ഭയപ്പെട്ടിരുന്നുവെങ്കിലും വളരെ സാവധാനത്തിലാണ് ചിത്രത്തിന് വേണ്ടിയുള്ള രേഖാചിത്രങ്ങളും മൂഡ്ബോർഡും ആസൂത്രണം ചെയ്തപ്പോൾ അത് ചെയ്യുന്നതിന് ആത്മവിശ്വാസം തനിക്ക് ലഭിച്ചത് എന്ന് അല്ലു അർജുൻ വിശദീകരിച്ചു.

ഒരു സ്ത്രീയെപ്പോലെ വസ്ത്രം ധരിക്കുമ്പോൾ പോലും സുകുമാർ തൻ്റെ മനോഹാരിത നിലനിർത്താൻ ആഗ്രഹിച്ചതെങ്ങനെയെന്ന് അല്ലു അർജുൻ വെളിപ്പെടുത്തി, കൂടാതെ ജാതാര രംഗം മുഴുവൻ സിനിമയുടെയും യുഎസ്പിയായി മാറുമെന്ന് ഊന്നിപ്പറഞ്ഞു.

സാരി ഉടുത്താലും തന്റെ ആൽഫ-നെസ് നഷ്ടപ്പെടരുത് എന്ന ചിന്തയും സുകുമാറിന് ഉണ്ടായിരുന്നതായും al;ലു അർജുൻ പറയുന്നു.

സംവിധായകൻ ത്രിവിക്രം ശ്രീനിവാസുമൊത്തുള്ള പ്രോജക്റ്റിനായി ഒരുങ്ങുകയാണ് അല്ലു അർജുൻ. അതിനിടെ, അറ്റ്‌ലിയ്‌ക്കൊപ്പം ഒരു പ്രൊജക്റ്റ് ചെയ്യുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

Related Articles
Next Story