''ഞങ്ങൾ എല്ലാവരും ഒരു കുടുംബം പോലെയാണ് ''; മമ്മൂക്കയുമായുള്ള സൗഹൃദത്തെക്കുറിച്ച് പങ്കുവെച്ച് ലാലേട്ടൻ

മോഹൻലാൽ നായകനായ എൽ 2: എമ്പുരാൻ്റെ ടീസർ കഴഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പ്രിത്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രം ആരധകർ ഏറെ നാളുകളായി കാത്തിരിക്കുകയായിരുന്നു. ടീസർ ലോഞ്ചിൽ മെഗാ സ്റ്റാർ മമ്മൂട്ടിയും എത്തിയിരുന്നു. 5.4 മില്ല്യൻ വ്യൂസ് ആണ് ഇതുവരെ യൂട്യൂബിൽ ടീസറിന് ലഭിച്ചിരിക്കുന്നത്.

ഇതിനിടയിൽ ടീസർ ലോഞ്ചിൽ മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ചും മലയാള സിനിമയിൽ ഇത്തരമൊരു സംസ്കാരം അവർ വളർത്തിയിട്ടുണ്ടോയെന്നും നടനോട് ചോദിച്ചിരുന്നു.

ഇതിനു മറുപടിയായി , “ഞങ്ങൾ എല്ലാവരും ഒരു കുടുംബം പോലെയാണ്. ഞങ്ങൾ എപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിനെ കുറിച്ച് നമ്മുടെ ഇടയിൽ എഴുതിവെച്ചിരിക്കുന്ന പ്രേത്യേക നിയമങ്ങളൊന്നുമില്ല; അത് സംഭവിക്കുന്നു''.

മമ്മൂട്ടി നായകനായ വല്യേട്ടൻ്റെ റീ റിലീസിന് മുന്നോടിയായി സംവിധായകൻ ഷാജി കൈലാസിൻ്റെ വാക്കുകളുടെ പശ്ചാത്തലത്തിലാണ് മോഹൻലാലിനോട് ഇതേക്കുറിച്ച് ചോദിച്ചത്. മോഹൻലാൽ നായകനായ നരസിംഹത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടതിന് സൂപ്പർസ്റ്റാറിന് നൽകിയ സമ്മാനമായാണ് മമ്മൂട്ടി നായകനായ ചിത്രം സംവിധാനം ചെയ്തതെന്ന് മുതിർന്ന ഷാജി കൈലാസ് നേരത്തെ പങ്കുവെച്ചിരുന്നു.

2000-ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായി നരസിംഹത്തിൽ മമ്മൂട്ടി അഭിഭാഷകനായ 'നന്ദഗോപാൽ മാരാർ' അതിഥി വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിലെ ഈ ഐകോണിക് രംഗം ഇപ്പോഴും ആരാധകർക്കും സിനിമ പ്രേമികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.

മമ്മൂട്ടി മോഹൻലാൽ ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. MMMN എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം, മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ. ചിത്രത്തിൽ മോഹൻലാൽ ദൈർഖ്യമേറിയ അതിഥി വേഷത്തിൽ എത്തും. ചിത്രം ഒരു സ്പൈ ത്രില്ലർ ആണെന്ന് അഭ്യൂഹങ്ങൾ ആണ് എത്തുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട് . 2008-ൽ പുറത്തിറങ്ങിയ 20- 20 യിലാണ് ഇരുവരും അവസാനമായി സ്‌ക്രീൻ പങ്കിട്ടത്.

Related Articles
Next Story