ഞങ്ങൾ കസിൻസ് ആണ്, പക്ഷെ രണ്ട് തവണ മാത്രമാണ് നേരിൽ കണ്ടത്; പ്രിയാമണി
ബോളിവുഡ് താരം വിദ്യാ ബാലനും താനും ബന്ധുക്കളാണെന്ന് വെളിപ്പെടുത്തി നടി പ്രിയാമണി. വിദ്യാ ബാലൻ ബോളിവുഡിൽ സജീവ സാന്നിധ്യമാണെങ്കിൽ, തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങുന്ന താരമാണ് പ്രിയാമണി. ഇരുവരും ബന്ധുക്കൾ ആണെങ്കിലും താരങ്ങൾ കണ്ടുമുട്ടുന്നത് അപൂർവ്വമായാണ്.
രണ്ട് തവണ മാത്രമേ തമ്മിൽ കണ്ടിട്ടുള്ളു എന്നാണ് പ്രിയാമണി പറഞ്ഞിരിക്കുന്നത്. അച്ഛന്റെ ബന്ധത്തിലുള്ള സെക്കന്റ് കസിൻ ആണ് വിദ്യാ ബാലൻ. മുത്തച്ഛന്റെ മൂത്ത സഹോദരനാണ് വിദ്യാ ബാലന്റെ മുത്തച്ഛൻ. ഇതുവരെ രണ്ട് തവണ മാത്രമാണ് വിദ്യയെ നേരിട്ടു കണ്ടത്.
വൈസാഗിൽ നടന്ന ഒരു അവാർഡുദാന ചടങ്ങിൽ സ്റ്റേജിൽ വച്ചാണ് ഞങ്ങൾ ആദ്യമായി കണ്ടത്. വിദ്യ വളരെ സ്വീറ്റാണ്. പരസ്പരം വിശേഷം തിരക്കി ആലിംഗനം ചെയ്താണ് അന്ന് പിരിഞ്ഞത്. ഷാരൂഖ് ഖാൻ നടത്തിയ ഒരു പാർട്ടിയിൽ വച്ചായിരുന്ന ഞങ്ങളുടെ രണ്ടാമത്തെ കണ്ടുമുട്ടൽ. അത് ഷാരൂഖ് ഖാന്റെ ജന്മദിന പാർട്ടിയിലായിരുന്നു എന്നാണ് പ്രിയാമണി പറയുന്നത്.
അതേസമയം, തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച പ്രിയാമണി, സത്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തുന്നത്. ഷാരൂഖ് ഖാന്റെ ചെന്നൈ എക്‌സ്പ്രസ് ചിത്രത്തിൽ ഒരു ഐറ്റം സോംഗ് അവതരിപ്പിച്ചു കൊണ്ടാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.