ഞങ്ങൾ വിട്ടുകൊടുക്കില്ല; , ഇനി ഒരിക്കലും: അഭിരാമി സുരേഷ്
ബാലയുമായി ബന്ധപ്പെട്ട വിവാദത്തിൽ അമൃത സുരേഷിനും മകൾക്കുമെതിരായ കടുത്ത സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അമൃതയുടെ സഹോദരി അഭിരാമി സുരേഷ്. അമൃതയുടെ മകൾ പാപ്പു ബാലക്കെതിരെ വീഡിയോ പങ്കുവച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി അതിരുവിട്ട പരിഹാസങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. അഭിരാമി നേരത്തെയും വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നു. ഇതിന് പിന്നാലെയാണിപ്പോൾ വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഈ നാട്ടിൽ പിറന്നു പോയതിന്റെ വേദന അറിയിക്കുന്നുവെന്നാണ് അഭിരാമി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞ് വയ്ക്കുന്നത്. ഞങ്ങളെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനും ശരിയായതിന് വേണ്ടി നിലകൊള്ളുന്നതിനും ഞങ്ങൾ പോരാട്ടം തുടരുമെന്ന് അഭിരാമി പറഞ്ഞു. ഞങ്ങൾ വിട്ടുകൊടുക്കില്ലെന്നും ഇപ്പോൾ എന്നല്ല, ഇനി ഒരിക്കലും വിട്ടുകൊടിക്കില്ലെന്നും അഭിരാമി കുറിച്ചു.
ബാലക്കെതിരെ മകൾ വീഡിയോ പങ്കുവച്ചതിന് പിന്നാലെ മകളെ പഠിപ്പിച്ച് പറയിപ്പിച്ച വീഡിയോയാണിത് എന്ന വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. എന്നാൽ ഇത് അവളുടെ ധീരമായ പ്രവൃത്തിയാണെന്നും ആരെങ്കിലും അവളെ നിർബന്ധിച്ചതിന്റെയോ കൃത്രിമമായി ഉപയോഗിച്ചതിന്റെയോ ഫലമായിരുന്നില്ലെന്നും അഭിരാമി കുറിച്ചു. അമ്മ ആക്രമിക്കപ്പെടുന്നത് കണ്ട് അവൾക്ക് വേണ്ടി നിലകൊള്ളാൻ തീരുമാനിച്ച ഒരു കുട്ടിയുടെ ധീരമായ തീരുമാനമായിരുന്നു അതെന്നും അഭിരാമി പറയുന്നു.