വരവറിയിച്ച് 'പുഷ്പ 3 :ദി റാംപേജ് ' അബദ്ധത്തിൽ പോസ്റ്റ് ചെയ്ത് റസൂൽ പൂക്കുറ്റി
വൈറലായതിനു പിന്നാലെ നീക്കം ചെയ്തു
അല്ലു അർജുന്റെ പുഷ്പ 2: ദി റൂളിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ മൂന്നാം ഭാഗം എത്തുന്നു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. പുഷ്പ 2-ന്റെ പ്രീ റിലീസ് ഇവന്റിൽ, അല്ലു അർജുൻ അടുത്ത മൂന്നു വർഷത്തേയ്ക്ക് തന്റെ ഡേറ്റ് നൽകിയാൽ പുഷ്പയുടെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ സുകുമാർ പറഞ്ഞിരുന്നു. അതേപോലെ കുറച്ചു നൽകുകൾക്കു മുൻപുള്ള ഒരു അഭിമുഖത്തിൽ അല്ലു അർജുൻ പുഷ്പ 3 ഉണ്ടാകും എന്നുള്ള ഒരു സൂചന നൽകിയിരുന്നു. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക വെളിപ്പെടുത്തലുകളൊന്നും തന്നെ ലഭിച്ചിരുന്നില്ല. എന്നാൽ ചിത്രത്തിന്റെ റിലീസിന് 2 ദിവസം ബാക്കി നിൽക്കേ ചിത്രത്തിന്റെ സൗണ്ട് ഡിസൈനറും ഓസ്കാർ ജയതാവുമായ റസൂൽ പൂക്കുറ്റി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു ചിത്രത്തിൽ അബദ്ധത്തിൽ 'പുഷ്പ 3' ഉണ്ടെന്നുള്ള സൂചന ഉൾപെട്ടിരിക്കുകയാണ്. റസൂൽ പൂക്കുറ്റിയുടെ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് പിന്നിൽ ' പുഷ്പ 3 ദി റാംപേജ് ' എന്ന പോസ്റ്റർ ഉണ്ടായിരുന്നു. ഇത് ചിത്രത്തിൽ ഉൾപെട്ടതോടെയാണ് പുഷ്പ 3 ഉണ്ടെന്നുള്ള വാർത്തകൾ പറന്നത്. അതേസമയം വൈറലായതിനു പിന്നാലെ റസൂൽ പുക്കുറ്റി പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.
പുഷ്പാ 2 ന്റെ അവസാനം മൂന്നാം ഭാഗത്തിലേക്കുള്ള ഒരു നിർണ്ണായക രംഗം ഉണ്ടാകുമെന്നു ഇതോടെ പ്രതീഷിക്കാം. ഇതിനോടൊപ്പം തന്നെ പുഷ്പ 3ൽ വിജയ് ദേവർകൊണ്ടയും ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.
മൈത്രി മൂവീസ് നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ് ആണ് . ചിത്രം ഡിസംബർ 5നു തിയേറ്ററിൽ ഗ്രാൻഡ് റിലീസിന് ഒരുങ്ങുകയാണ്. വിജയ് നായകനായ ലിയോയുടെ ആദ്യ ദിന കളക്ഷൻ തകർക്കുമെന്നാണ് ഇ ഫോർ എന്റെർറ്റൈന്മെന്റ്സ് ലക്ഷ്യം വെയ്ക്കുന്നത്.