മമ്മൂട്ടി - ടോവിനോ ചിത്രത്തിനു എന്ത് സംഭവിച്ചു :വെളിപ്പെടുത്തലുമായി സംവിധയാകൻ ബേസിൽ ജോസഫ്
സംവിധയകനും നടനുമായി വന്നു പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ബേസിൽ ജോസഫ്. കഴിവ് തെളിയിച്ച രണ്ടു മേഖലയിലും ഒരുപോലെ ആരാധകരെ സമ്മാനിക്കാൻ ബേസിൽ ജോസഫിന് കഴിഞ്ഞിട്ടുണ്ട്. സംവിധാനം ചെയ്ത 3 ചിത്രങ്ങളും സൂപ്പർ ഹിറ്റ് ആക്കിയ, അഭിനയിച്ച എല്ലാ ചിത്രങ്ങളും വൻ വിജയം കൈവരിച്ച മലയാളത്തിന്റെ ഭാഗ്യ തരാമെന്നു വിശേഷിപ്പിക്കാം ബേസിൽ ജോസഫിനെ. മമ്മൂട്ടി -ടോവിനോ കോംബോയിൽ ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് ബേസിൽ ജോസഫ് പ്രഖ്യാപിച്ചിരുന്നു. ഉണ്ണി ആർ ആയിരിക്കും ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. എന്നാൽ പിന്നീട ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.ബേസിൽ ജോസഫ്- നസ്രിയ നാസിം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തിയ 'സൂക്ഷ്മദർശിനി' എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെ, മമ്മൂട്ടി -ടോവിനോ ചിത്രത്തിനെ പറ്റി ബേസിൽ പങ്കുവെച്ചത് ഇപ്പോൾ ശ്രെദ്ധയാകുകയാണ്.
ഇനി താൻ സംവിധാനം ചെയ്യുന്ന വലിയ ചിത്രമായിരിക്കും . ചിത്രത്തിന്റെ തിരക്കഥ ജോലികൾ പുരോഗമിക്കുകയാണ് എന്ന് ബേസിൽ വ്യക്തമാക്കി. എന്നാൽ ചിത്രം എത്താൻ വൈകുമെന്നും ബേസിൽ ജോസഫ് പറയുന്നു. മമ്മൂട്ടി- ടോവിനോ ചിത്രം കുറച്ചു കാരണങ്ങൾ കൊണ്ട് നടന്നില്ല. മമ്മൂക്കയും ലാലേട്ടനും ആരുടെയും സ്വപ്നമാണ്. അവരെ വെച്ച് ഒരു ചിത്രം ചെയ്യാൻ ഏതു സംവിധയകനും സ്വപ്നം കാണുന്നതാണ്. എന്നാൽ അത്തരത്തിൽ ഒരു ചിത്രം എളുപ്പമുള്ളതായിരിക്കില്ല. അവരെ വെച്ച് ചെയ്യുന്ന ഒരു സിനിമ തന്റെ ഉത്തരവാദിത്തമാണ്. ആ പ്രതീക്ഷകൾ സിനിമയിൽ നിറവേറ്റപ്പെടണമെന്നും , എന്നാൽ ആ കാര്യത്തിൽ തനിക് പേടി ഉണ്ടെന്നും ,അത്തരത്തിൽ ഗംഭീരമായ ഒരു കഥ വന്നാലേ ചെയ്യുകയുള്ളൂ എന്നും ബേസിൽ ജോസഫ് അഭിമുഖത്തിൽ പറയുന്നു.
എം സി ജിതിന്റെ സംവിധാനത്തിൽ ബേസിൽ ജോസഫ് - നസ്രിയ നാസിം എന്നിവർ കേന്ദ്ര കഥാപാത്രമായ സൂക്ഷ്മദർശിനി ആണ് ബസിലിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രം വൻ വിജയമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്