എന്തൊക്കെയാണ് മലയാള സിനിമയിൽ നടക്കുന്നത് ; ദുൽഖർ - ടോവിനോ ഒന്നിക്കുന്ന പുതിയ സിനിമാറ്റിക് യൂണിവേഴ്‌സ് ?

പുതിയ റിപ്പോർട്ടുകൾ പ്രകാരം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് ദുൽഖർ സലാമനും ടോവിനോ തോമസും തമ്മിൽ സോഷ്യൽ മീഡിയയിൽ നടത്തിയ കമെന്റുകൾ ആണ്. മലയാളി പ്രേഷകർക്കിയടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ താരങ്ങളാണ് ടോവിനോ തോമസും ദുൽഖർ സൽമാനും. മറ്റു സിനിമ ഇൻഡസ്ട്രികളിലെല്ലാം മൾട്ടി സ്റ്റാർ ചിത്രങ്ങൾ ഉണ്ടാകുന്നതുകൊണ്ട് തന്നെ മലയാളത്തിലും അത്തരം ചിത്രങ്ങൾ വേണമെന്നുള്ള അഭിപ്രായത്തിലാണ് സിനിമ ആരാധകർ. ദുൽഖർ സൽമാൻ ചിത്രമായ കുറിപ്പിൽ ടോവിനോ ഒരു അഥിതി വേഷത്തിൽ എത്തിയിരുന്നു. ഇരുവരും തമ്മിൽ ഇനിയും അത്തരത്തിൽ ചിത്രങ്ങൾ ഉണ്ടാകുമോ എന്ന തരത്തിലുള്ള ആകാംഷകൾ ആരാധകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരം പങ്കുവെയ്ക്കാറുണ്ടായിരുന്നു.

ദുൽഖർ സൽമാൻ നിർമ്മിക്കുന്ന യുവ താരങ്ങളായ നസ്ലെൻ കല്യാണി പ്രിയദർശൻ എന്നിവർ അഭിനയിക്കുന്ന പേരിടാത്ത പുതിയ ചിത്രത്തിൽ ദുൽഖറും ടോവിനോയും അഥിതി വേഷത്തിൽ എത്തുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് എപ്പോൾ ലഭിക്കുന്നത്. അരുൺ ഡൊമിനികിന്റെ സംവിധാനത്തിൽ ദുൽഖറിന്റെ വെയ്ഫാറർ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. നടി ശാന്തി ബാലചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അരുൺ ഡൊമിനിക് സംവിധാനം ചെയ്ത 'തരംഗം' എന്ന ചിത്രത്തിൽ ടോവിനോ ആയിരുന്നു നായകനായി എത്തിയത്.

ചിത്രത്തിന്റെ ലൊക്കേഷനിൽ മമ്മൂട്ടി എത്തിയത് നേരത്തെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി വാർത്തയായിരുന്നു. മമ്മൂട്ടി ചിത്രത്തിൽ ഉണ്ടാകുമോ എന്നുള്ള ചോദ്യങ്ങൾ ഇതിനു പിന്നാലെ ഉണ്ടായെങ്കിലും ഇതിനെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ

പുറത്തുവിട്ടിട്ടില്ല. യുവ താരങ്ങൾ ഒന്നിക്കുന്ന മലയാളത്തിന്റെ പുതിയൊരു സിനിമാറ്റിക് യൂണിവേഴ്‌സായിരിക്കുമോ വരാനിരിക്കുന്ന ചിത്രങ്ങൾ എന്ന തരത്തിലുള്ള ചർച്ചകളും സിനിമ മേഖലയിലും സാമൂഹ്യമാധ്യമങ്ങളിലും നടക്കുന്നുണ്ട്.

Related Articles
Next Story