സാഹചര്യം വില്ലനാകുമ്പോൾ : കനക രാജ്യം റിവ്യൂ
സിനിമയുടെ ആദ്യ പോസിറ്റീവ് എന്ന് പറയാവുന്നത് ഇന്ദ്രൻസ്, മുരളി ഗോപി, രാജേഷ് ശർമ്മ എന്നീ മൂന്നു പേര് തന്നെയാണ്.
സാഗർ ഹരിയുടെ സംവിധാനത്തിൽ ഇന്ദ്രൻസ്, മുരളി ഗോപി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി എടുത്ത ചിത്രമാണ് കനകരാജ്യം. ഒരു പട്ടാളക്കാരനാകണം എന്ന തീവ്ര ആഗ്രഹമുണ്ടായിരുന്ന രാമനാഥന് തന്റെ ശരീരം ഒരു വിലങ്ങു തടി ആണെന്ന് മനസിലാക്കുന്നു. എന്നിരുന്നാലും തന്റെ ആഗ്രത്തിൽ ഉറച്ചു തീരുമാനമുണ്ടായിരുന്ന രാമനാഥൻ മിലിട്ടറിയിലെ കുക്ക് ആവുന്നു. എന്നാൽ ഇപ്പോൾ രാമനാഥൻ ഒരു ജ്വല്ലറിയിലെ സെക്യൂരിറ്റി ആണ്. രാജ്യത്തിന് കാവൽ നിൽക്കുന്ന അതേ ആവേശത്തിലാണ് ജ്വല്ലറിയ്ക്ക് കാവൽ നിൽക്കുന്നത്. ഏവർക്കും പ്രിയപ്പെട്ട വ്യക്തികൂടിയാണ് അദ്ദേഹം. പിന്നീട് രാമേട്ടന്റെ ജീവിതത്തിൽ ഉണ്ടാകുന്ന കാര്യങ്ങളൊക്കെയാണ് ചിത്രം പറഞ്ഞു പോകുന്നത്.
സിനിമയുടെ ആദ്യ പോസിറ്റീവ് എന്ന് പറയാവുന്നത് ഇന്ദ്രൻസ്, മുരളി ഗോപി, രാജേഷ് ശർമ്മ എന്നീ മൂന്നു പേര് തന്നെയാണ്. ആദ്യാവസാനം വരെ സിനിമയുടെ ഒഴുക്കിനനുസരിച് തങ്ങളുടെ കഥാപാത്രങ്ങളെ അവര് മനോഹരമാക്കി. ഇന്ദ്രൻസ് എന്ന നടന്റെ കഴിവുകൾ നമ്മള് കണ്ടു കഴിഞ്ഞതാണ്. ഇവിടെ ഞെട്ടിച്ചത് മുരളി ഗോപി ആണ് എന്ന് തന്നെ പറയേണ്ടതായിട്ടു വരും. ജീവിതം എങ്ങനെയൊക്കെ തന്നെ തകർക്കാവോ അങ്ങനെയൊക്കെ അദ്ദേഹത്തെ തകർത്തു കഴിഞ്ഞു. ഒരു പക്ഷെ പലരുടെയും കോർത്തിണക്കാവുന്ന ഒരു കഥാപാത്രം കൂടെയാണ് മുരളി ഗോപിയുടേത്. വളരെ മനോഹരമായിട്ടു തന്നെ അദ്ദേഹം അത് ചെയ്തു. ഇമോഷണൽ സീനുകളിൽ അദ്ദേഹം പ്രേത്യേകിച്ചു ഇനി എന്ത് ചെയ്യും എന്ന് അറിയാതെ നിൽക്കുന്ന അവസ്ഥയൊക്കെ അദ്ദേഹം ചെയ്തുവച്ചിരിക്കുന്നത് വളരെ മനോഹരമായിട്ടാണ്. കാണുന്ന പ്രേക്ഷകന് അത് ഫീല് ചെയ്യാൻ സാധിക്കും.
അതുപോലെ എടുത്തു പറയണ്ട ഒരു കഥാപാത്രമാണ് രാജേഷ് ശർമ്മ അവതരിപ്പിച്ചത്. ഒരു പക്ഷെ ചിലർക്ക് ഓവർ ആയിട്ട് തോന്നാം. ഒരു നാടക ശൈലി അദ്ദേഹത്തിന്റെ അവതരണത്തിൽ പ്രകടമായേക്കാം എന്നിരുന്നാലും മുരളി ഗോപിക്കൊപ്പം കട്ടക്ക് തന്നെ പിടിച്ചു നിൽക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്ന് തന്നെ പറയാം. ഇവരെ കൂടാതെ ചിത്രത്തിൽ കോട്ടയം രമേഷ്, ലിയോണ ലിഷോയ് , ദിനേഷ് പ്രഭാകർ ശ്രീജിത്ത് രവി, ജോളി ചിറയത്ത് തുടങ്ങിയവരും ശ്രദ്ധേയമായ വേഷം ചെയ്യുന്നു. സാഗർ ഹരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ പകുതി തരക്കേടില്ലാതെ കടന്നുപോയപ്പോൾ രണ്ടാം പകുതി സിനിമ ഒരു സീരിയൽ രൂപത്തിലേക്ക് മാറുന്നു. എന്നാൽ അവസാനത്തോടടുക്കുമ്പോൾ അത് മാറുന്നുണ്ട്.
അരുൺ മുരളിധരൻ ആണ് സംഗീതം. ചിത്രം ആരംഭിക്കുന്നത് ഒരു പാട്ടോടു കൂടെയാണ്. അതൊക്കെ നല്ല രീതിക്കു തന്നെ ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ എത്തിയപ്പോൾ പശ്ചാത്തല സംഗീതത്തിന്റെ അവസ്ഥ വളരെ ദയനീയമായപോലെയാണ് അനുഭവപ്പെട്ടത്. രണ്ടാം പകുതിയിൽ ലാഗ് അനുഭവപ്പെട്ടതിൽ സംഗീതത്തിനും ഒരു പങ്കുണ്ട് എന്ന് പറയേണ്ടി വരും. ചിലയിടങ്ങളിൽ കുറച്ചു ഓവർ ആയ പോലെ തോന്നാം പലരുടെയും അഭിനയം. എന്നിരുന്നാലും ഒരു ഡ്രാമയായതു കൊണ്ട് തന്നെ ആ ഒരു രീതിക്കു തന്നെ ആണ് ചിത്രം നീങ്ങുന്നത്. പലയിടങ്ങളിലും ചെറിയ രീതിയിലുള്ള ലാഗ് അനുഭവപ്പെട്ടേക്കാം. ഈ ഒരു കാലഘട്ടത്തിൽ ഫാമിലി ഡ്രാമ ഒക്കെ എടുക്കുക എന്ന് പറയുന്നത് വളരെ കഷ്ടപ്പാട് പിടിച്ചൊരു കാര്യം തന്നെയാണ്. ലാഗ് എന്നത് ഒരു കോമൺ കാര്യമായി ഒരു ചെറുതായിട്ടൊന്നു സിനിമ തന്നാൽ അത് മതി കാണുന്നവർക്ക് ലാഗ് അനുഭവപ്പെടാൻ. അതിലുപരി ഇത്തരം സിനിമകളുടെ കാഴ്ചക്കാരും കുറഞ്ഞു വരുന്ന ഒരു അവസ്ഥ കൂടെയാണ്. സംവിധായകനെ സംബന്ധിച്ചു ഒരു ചലഞ്ചിങ് ആയിട്ടുള്ളൊരു കാര്യം തന്നെയാണ് ഇത്തരം ജോണറിൽ ഉള്ള സിനിമകൾ വിജയിപ്പിക്കുക എന്നുള്ളത്.
തമാശക്ക് ചിത്രത്തിൽ ഒരു സ്ഥാനവുമില്ല. അതുകൊണ്ട് തന്നെ സിനിമയെ സമീപിക്കുമ്പോൾ ട്രെയ്ലറിൽ നിന്നും ടീസറിൽ നിന്നും വ്യക്തമായത് പോലെ ഒരു ഇമോഷണൽ റൈഡ് തന്നെയാണ്. ഇതിൽ സിനിമയെ താഴതെ പിടിച്ചു നിർത്തുന്നത് അഭിനയം തന്നെയാണ്. അതിനൊപ്പം പലരും കടന്നുപോയ അവസ്ഥ, എന്നാൽ അതിനെ മറികടക്കാൻ നമ്മൾ എടുക്കണ്ട മാർഗം അതാണ് പ്രതാനം. സിനിമകൽ തിയേറ്ററിൽ ആസ്വദിക്കാൻ ആണ് തയ്യാറാക്കുന്നത്. ഇത് നിങ്ങളുടെ രുചിക്കനുസരിചൊരു സിനിമയായി തോന്നുന്നുവെങ്കിൽ തിയേറ്ററിൽ തന്നെ കണ്ടാസ്വദിക്കാൻ ശ്രമിക്കുക. തിയേറ്ററിൽ കാണാനുള്ള ചേരുവകൾ ഏലാം ഒരുക്കി തന്നെയാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്.