വൈകിയാലുള്ള പൃഥ്വിയുടെ നോട്ടം കാണുമ്പോൾ സുകുവേട്ടനെ ഓർമ വരും: ബൈജു സന്തോഷ്
When I see Prithvi's look in the evening, I remember Sukuvettan: Baiju Santhosh
പൃഥ്വിരാജിനെ കുറിച്ച് നടന്മാരായ ബൈജു സന്തോഷ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം നടന്ന ഗുരുവായൂർ അമ്പലനടയിൽ സിനിമയുടെ സക്സസ് സെലിബ്രേഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം സംസാരിച്ചത് ബൈജു സന്തോഷാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ അടക്കം പ്രവർത്തിച്ചിട്ടുള്ള നടനാണ് ബൈജു.
ഗുരുവായൂർ അമ്പലനടയിൽ സിനിമയുടെ സംവിധായകൻ വിപിൻ ദാസിനെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് ബൈജു തുടങ്ങിയത്. ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു ഗുരുവായൂർ അമ്പലനടയിൽ സിനിമയുടെ ഷൂട്ടിങ്. മുപ്പത് ദിവസത്തോളം രണ്ടായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഒപ്പമാണ് അഭിനയിച്ചത്. ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. പ്രൊഡ്യൂസർ ഊണ് കൊടുത്ത് ഒരു വഴിയായി. വിപിൻ ദാസിന്റെ ആദ്യ സിനിമയായ മുദ്ദുഗൗവിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. പക്ഷെ അധികം ശ്രദ്ധിക്കപ്പെട്ടില്ല.
എന്നാൽ ആ സിനിമ കഴിഞ്ഞപ്പോൾ വിപിൻ ദാസിന്റെ ഹ്യൂമർ സെൻസ് മനസിലാക്കി ഞാൻ പറഞ്ഞു... അടുത്തൊരു പ്രിയദർശനാണ് വേണമെങ്കിൽ കുറിച്ച് വെച്ചോളൂവെന്ന്. പ്രിയൻ ചേട്ടനെപ്പോലെ 103 സിനിമയൊന്നും ചെയ്യാൻ പറ്റിയില്ലെന്ന് വരും. എങ്കിലും മറ്റൊരു പ്രിയദർശൻ തന്നെയാണ് മലയാളത്തിലെ... അതിൽ യാതൊരു സംശയവുമില്ല.
സിനിമയുടെ ഡബ്ബിങ് കഴിഞ്ഞായിരുന്നു എന്റെ മോളുടെ വിവാഹം. ഡബ്ബിങ് കഴിഞ്ഞശേഷം ബാങ്കിൽ കാശ് വന്നപ്പോൾ അതിൽ ഒരു അഞ്ച് ലക്ഷം രൂപ കൂടുതൽ. കിട്ടേണ്ടതിനേക്കാൾ അഞ്ച് ലക്ഷം രൂപ അധികം കിട്ടിയതുകൊണ്ട് എന്തെങ്കിലും തെറ്റ് പറ്റിയതാകുമെന്ന് കരുതി. അങ്ങനെ ഞാൻ അക്കൗണ്ടന്റിനെ വിളിച്ച് ചോദിച്ചു. അവർ പറഞ്ഞു ചെക്ക് ചെയ്തിട്ട് പറയാമെന്ന്. പരിശോധിച്ചപ്പോൾ അവർക്ക് മിസ്റ്റേക്ക് പറ്റിയതാണെന്ന് മനസിലായി.
ഞാൻ സത്യത്തിൽ വിചാരിച്ചത് എന്റെ മോളുടെ കല്യാണത്തിന് രാജു അഞ്ച് ലക്ഷം രൂപ ഗിഫ്റ്റ് തന്നതായിരിക്കുമെന്നാണ്. എന്തായാലും വളരെ രസകരമായ ഷൂട്ടിങായിരുന്നു ഗുരുവായൂർ അമ്പലനടയിൽ സിനിമയിലേത്. ഞാൻ ഒരുപാട് സംവിധായകരുടെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഞാൻ കറക്ടായി ഷൂട്ടിങിന് പോയത് രാജു സംവിധാന ചെയ്ത സിനിമയ്ക്ക് വേണ്ടിയാണ്. ആള് ഭയങ്കര സ്നേഹമൊക്കെയാണ്. എന്നാണ് ബൈജു പറഞ്ഞത്.