ഷൂട്ടിംഗ് സമയത്തെ ആർത്തവ പ്രശ്നങ്ങൾ തുറന്നു പറഞ്ഞപ്പോൾ ആ സംവിധയകാൻ അങ്ങനെ പറഞ്ഞു ; നിത്യ മേനോൻ

ദേശീയ അവാർഡ് ജേതാവായ നടി നിത്യ മേനോൻ സിനിമാ മേഖലയിൽ നേരിട്ട വേദനാജനകമായ അനുഭവങ്ങൾ പങ്കുവെക്കുകയാണ്. തനിക്ക് സുഖമില്ലാത്തപ്പോഴും ജോലി ചെയ്യേണ്ടി വന്നതായി നിത്യ മേനോൻ പറയുന്നു. നിലപാടുകൾ തുറന്ന് പറയുന്നതിൽ നിന്ന് ഒരിക്കലും പിന്മാറാത്ത നടിയാണ് നിത്യ മേനോൻ. ജയൻ രവിയും നിത്യ മേനോനും ഒന്നിച്ചഭിനയിച്ച പുതിയ ചിത്രമായ 'കാതലിക്കാ നേരമില്ലൈ' എന്ന ചിത്രത്തിൻ്റെ പ്രൊമോഷനുകളുടെ തിരക്കിലാണ് ഇപ്പോൾ താരം. പ്രൊമോഷനിടെ നൽകിയ അഭിമുഖത്തിൽ സിനിമ മേഖല മനുഷ്യത്വരഹിതമാണെന്ന് നിത്യാമേനോൻ പറയുന്നു. അതോടൊപ്പം തന്നെ നടി നേരിട്ട ചില മോശം മുൻകാല അനുഭവങ്ങൾ പങ്കുവെച്ചു.

സിനിമ മേഖലയിൽ അഭിനേതാക്കൾക്ക് അസുഖമോ വേദനയോ ഉള്ളപ്പോൾ പോലും ജോലി ചെയ്യാൻ ആവശ്യപ്പെടുന്നു എന്ന് നിത്യ മേനോൻ പറയുന്നു. സെറ്റിൽ എത്താൻ സിനിമാപ്രവർത്തകർ ആവശ്യപ്പെടുന്നത് എങ്ങനെയാണെന്നും അഭിനേതാക്കൾ അത്തരം മോശമായ പെരുമാറ്റത്തിന് എങ്ങനെ ഇടപഴകുമെന്നും നിത്യാമേനോൻ വെളിപ്പെടുത്തി.

സിനിമകളിൽ മനുഷ്യത്വമില്ലായ്മയുടെ ഉണ്ട്. എത്ര അസുഖം വന്നാലും എത്ര കഷ്ടപ്പെട്ടാലും എന്തെങ്കിലും ചെയ്ത് ഷൂട്ടിങ്ങിന് വരണം എന്ന് അവർ പറയുന്നു .

2020-ൽ സൈക്കോ എന്ന ചിത്രത്തിനായി സംവിധായകൻ മിഷ്‌കിനൊപ്പം പ്രവർത്തിക്കുമ്പോൾ തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ഉണ്ടായതായി താരം പറയുന്നു . സിനിമയുടെ ഷൂട്ടിംഗിൻ്റെ ആദ്യ ദിവസം തന്നെ ആർത്തവം വന്നതും വളരെയധികം വേദന അനുഭവപ്പെട്ടിരുന്നു.

അതുകൊണ്ട് മിഷ്‌കിനെ സമീപിച്ച് തൻ്റെ പ്രശ്‌നങ്ങൾ തുറന്നുപറയുകയല്ലാതെ തനിക്ക് മറ്റ് മാർഗമില്ലെന്ന് നിത്യ വെളിപ്പെടുത്തി. എന്നാൽ തന്നെ അത്ഭുതപെടുത്തികൊണ്ട് മിഷ്കിൻ വിശ്രമിക്കാൻ തന്നോട് പറഞ്ഞു. ഒരു പുരുഷ സംവിധായകൻ്റെ ഭാഗത്തു നിന്നും ആദ്യമായി ആണ് അത്തരമൊരു സൗമ്യമായ പ്രതികരണം ലഭിക്കുന്നത്.

അതുകൊണ്ട് തന്നെ അന്നുമുതൽ മിഷ്കിനുമായി താൻ വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുണ്ടെന്നും നിത്യ മേനോൻ പറയുന്നു.

Related Articles
Next Story