ഐക്കണിക് ജോഡി കാർത്തിക്കും ശക്തിയും 24 വർഷത്തിന് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോൾ
മണിരക്ത്നത്തിന്റെ എക്കാലത്തെയും മികച്ച ക്ലാസിക് പ്രണയ ചിത്രമായ അലൈപായതെയയിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ താരങ്ങളാണ് ശാലിനിയും മാധവനും. ചിത്രത്തിലെ ഇരുവരുടെയും കെമിസ്ട്രി ആരാധകർക്ക് ഇപ്പോഴും പ്രിയപ്പെട്ടതാണ്. ചിത്രം ഇറങ്ങി 24 വർഷത്തിന് പിന്നിടുമ്പോൾ , പ്രിയതാരങ്ങൾ കണ്ടുമുട്ടിയപ്പോൾ പകർത്തിയ സെൽഫി ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ശാലിനി അടുത്തിടെ തൻ്റെ സോഷ്യൽ മീഡിയയിലൂടെയാണ് മാധവനൊപ്പമുള്ള മനോഹരമായ സെൽഫി പങ്കിട്ടത് . "എന്ദ്രേന്ദ്രം പുന്നഗൈ"എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഒരു ഗാനത്തിലെ വാരിയാണ് ചിത്രത്തിന് ശാലിനി നൽകിയ അടിക്കുറിപ്പ്. 'എപ്പോഴും പുഞ്ചിരിക്കൂ' എന്നാണ് ഈ വരിയുടെ അർഥം . ചിത്രം പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ, ആരാധകർ അവരുടെ പ്രിയപ്പെട്ട ചിത്രത്തിന്റെ ഓർമ്മകൾ പങ്കിടാൻ കമൻ്റ് സെക്ഷനിലെത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ആവശ്യപെടുന്ന ആരാധകരെയും കമെന്റ് സെക്ഷനിൽ ഉണ്ട്.
മണിരത്‌നം സംവിധാനം ചെയ്‌ത അലൈ പായുതേ 2000-ൽ തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. എഞ്ചിനീയറിംഗ് ബിരുദധാരിയായ കാർത്തികിൻ്റെയും മെഡിക്കൽ വിദ്യാർത്ഥിയായ ശക്തിയുടെയും ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിക്കുകയും ചെയ്യുന്ന നവദമ്പതികളായി അവർ യാത്ര തുടങ്ങുമ്പോൾ, എല്ലാം എളുപ്പമല്ലെന്ന് അവർ മനസ്സിലാക്കുന്നു. ചിത്രത്തിലെ എ ആർ റഹ്മാൻ ഈണം നൽകിയ പ്രണയ ഗാനങ്ങളും വലിയ ഹിറ്റ് എന്നും പ്രേഷകരുടെ പ്ലേലിസ്റ്റ് ഭരിക്കുന്നവയാണ്. അലൈ പായുതേയിലെ സ്നേഹിതനെ, പച്ചയ് നിറമേ തുടങ്ങിയ ഗാനങ്ങൾ ഹിറ്റുകളായിരുന്നു.