എവിടെ സായിപല്ലവി? സക്സസ്സ് പോസ്റ്ററിൽ ധനുഷും ശിവകർത്തികേയനും മാത്രം ; വിമർശനവുമായി ചിന്മയി ശ്രീപദ

300 കോടി നേടിയ ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ പോസ്റ്ററിൽ സായിപല്ലവിയെ ഉൾപ്പെടുത്തിയിരുന്നില്ല.

സായി പല്ലവി-ശിവകാർത്തികേയൻ അഭിനയിച്ച അമരൻ തമിഴിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതും വിജയിച്ചതുമായ ചിത്രങ്ങളിൽ ഒന്നാണ്. മേജർ മുകുന്ദ് വരദരാജന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രം ആഗോളതലത്തിൽ ബോക്‌സ് ഓഫീസ് കളക്ഷനിൽ 300 കോടി നേടിയിരിക്കുകയാണ് . രാജ്‌കുമാർ പെരിയസ്വാമി സംവിധാനം ചെയ്ത ചിത്രം രാജ് കമൽ ഫിലിംസിന്റെ ബാനറിൽ കമൽ ഹാസനാണ് നിർമ്മിച്ചത്. ചിത്രത്തിൻ്റെ വമ്പൻ വിജയത്തിനിടയിൽ, അണിയറ പ്രവർത്തകർ പങ്കുവെച്ച പോസ്റ്റർ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. പിന്നണി ഗായിക ചിന്മയി ശ്രീപദ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് പോസ്റ്റർ ശ്രെദ്ധേയമായത്. 300 കോടി നേടിയ ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ പോസ്റ്ററിൽ പ്രധാന കഥാപാത്രമായ സായിപല്ലവിയെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിന്മയി. ഇതുകൂടാതെ 2018ൽ ധനുഷ് നായകനായ മാരി 2-വിലെ 'റൗഡി ബേബി ' എന്ന ഗാനം യൂട്യൂബിൽ 1.6 ബില്യൺ വ്യൂസ് എന്ന നേട്ടവും കൈവരിച്ചിരിന്നു. എന്നാൽ 'റൗഡി ബേബി'യുടെ വിജയാഘോഷത്തിന്റെ പോസ്റ്ററിലും ആ ഗാനരംഗത്തിൽ ധനുഷിനൊപ്പം ഡാൻസ് ചെയ്ത സായിപല്ലവിയുടെ ചിത്രം ഉൾപ്പെടുത്തിയിരുന്നില്ല. ഈ രണ്ടു പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു ചിന്മയുടെ വിമർശനം.

''ദക്ഷിണേദ്ധ്യയിലെ ഏറ്റവും പ്രതിഭാശാലികളിൽ ഒരാളും, ഏറെ ആരാധിക്കപെടുന്നവരിൽ ഒരാളുമായ കലാകാരിക്ക് സക്സസ് പോസ്റ്ററിൽ പുരുഷനൊപ്പം നിൽക്കാൻ ഇനിയും ഇടം കിട്ടിയിട്ടില്ല ,

റൗഡിബേബി എത്രയധികം വിജയിച്ചത് ധീയുടെ സബ്ദംകൊണ്ടുകൂടെയാണ്.'' എന്നാണ് X -ൽ ചിന്മയി പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. പോസ്റ്റ് എപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.

അതേസമയം അമരൻ്റെ തിരക്കഥ പറഞ്ഞപ്പോൾ പുരുഷ കേന്ദ്രീകൃത സിനിമയായതിനാൽ തനിക്ക് ബോധ്യപ്പെട്ടില്ലെന്ന് സായി പല്ലവി ഒരു അഭിമുഖത്തിൽ സായ് പല്ലവി പറഞ്ഞിരുന്നു . പുരുഷ കേന്ദ്രീകൃത സിനിമകളിൽ, സിനിമാ നിർമ്മാതാക്കൾ സമയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സ്ത്രീ അഭിനേതാക്കളുടെ ഭാഗങ്ങൾ ട്രിം ചെയ്യാറുണ്ടെന്ന് സായി പറയുന്നു. അമരന് വേണ്ടി, ഒരു കാരണവശാലും തൻ്റെ ഭാഗം ചുരുങ്ങരുതെന്ന് സംവിധായകൻ രാജ്കുമാറിനോട് സായി ആവിശ്യപെട്ടിരുന്നു. അതിനുശേഷമാണ് സായി സിനിമ ചെയ്യാൻ സമ്മതിച്ചുള്ളൂ എന്നും അഭിമുഖത്തിൽ പറയുന്നുണ്ട്.

Related Articles
Next Story