'വെളുത്ത പുൾഓവർ പാന്റ്സും കറുത്ത ഓവർകോട്ടും', ഫാഷൻ ലോകത്ത് കത്തിപ്പടർന്ന് പ്രിയങ്ക ചോപ്രയുടെ പുതിയ ലുക്ക്.

ലോകമെമ്പാടുമുള്ള ഹൃദയങ്ങളിൽ പതിഞ്ഞ പേരാണ് പ്രിയങ്ക ചോപ്ര ജോഹ്‌നാസ്. അഭിനയത്തിൽ മാത്രമല്ല ഫാഷൻ ലോകത്തും നിറഞ്ഞു നിൽക്കുന്ന പേരാണ് പ്രിയങ്ക ചോപ്രയുടേത്. ഇപ്പോൾ പ്രിയങ്ക പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഫാഷൻ ലോകത്ത് തരംഗമാകുന്നത്. വെളുത്ത പുൾഓവർ പാന്റ്സും രോമ അലങ്കാരങ്ങളുള്ള തിളങ്ങുന്ന കറുത്ത ഓവർകോട്ടും ധരിച്ചുള്ള ചിത്രങ്ങളാണ് ആരാധകരെ അതിശപ്പിച്ചത്.'സൗന്ദര്യം നല്ലതായിരിക്കുമ്പോൾ 'എന്ന അടിക്കുറിപ്പോടെയാണ് തരാം ഇൻസ്റ്റാഗ്രാമിൽ ഈ ചിത്രം പങ്കുവെച്ചത്.ഫാഷൻ കാര്യം വരുമ്പോൾ തന്റേതായ ഒരു ട്രെൻഡ് എപ്പോഴും അനായാസമായി നിലനിർത്തുന്നു താരമാണ് പ്രിയങ്ക ചോപ്ര. മാത്രമല്ല പ്രിയങ്കയുടെ സമീപകാലത്തെ ചിത്രങ്ങളെല്ലാം തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.തൻ്റെ വസ്ത്രത്തിൻ്റെ മൊത്തത്തിലുള്ള ആകർഷണം വർദ്ധിപ്പിക്കുന്നതിന് ലളിതമായ ജെൻ-ഇസഡ് അംഗീകൃത കമ്മലുകളും ഇരുവശത്തും സിൽവർ ലേയേർഡ് മോതിരങ്ങളും തിരഞ്ഞെടുത്ത് പ്രിയങ്ക ഏറ്റവും മിനിമൽ ആൻഡ് ക്ലാസ്സിക്കായുള്ള ലൂക്കിനായി തിരഞ്ഞെടുത്തത്. ഇത് ലുക്ക് ഒട്ടും അമിതമായി തോന്നാതെ തന്നെ ഉയർത്തിയിട്ടുണ്ട്.കറുത്ത ബൂട്ടുകൾ ആണ് പ്രിയങ്ക ഇതിന്റെ കൂടെ ധരിച്ചത്. അത് കാഴ്ചയ്ക്ക് കൂടുതൽ ആകർഷകമായ സൗന്ദര്യം നൽകുന്നുമുണ്ട്. ഈ വസ്ത്രത്തിന് ചേരുന്ന മേക്കപ്പ് ചോയ്‌സ് ആണ് പ്രിയങ്ക നൽകിയിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പുകൾ മൊത്തത്തിൽ ഒരു ഗ്ലാമറസ് രൂപം നൽകികൊണ്ട് അവരുടെ സ്വാഭിക സൗധര്യത്തെ നിലനിർത്തുന്നതായിരുന്നു.

Related Articles
Next Story