ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്; വിനായകൻ

താരദമ്പതികളായ ഫഹദ് ഫാസിലിനും നസ്രിയ നസിമിനും എതിരെ വർ​ഗീയ പരാമർശം നടത്തിയ ആൾക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. ക്ഷേത്രത്തില്‌‍ വച്ചുനടന്ന സം​ഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹത്തിൽ താരദമ്പതികൾ പങ്കെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു പരാമർശം. ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത് എന്നാണ് വർ​ഗീയ പരാമർശം നടത്തിയ ആളോട് വിനായകൻ ചോദിച്ചത്.

ഇത് പറയാൻ നീയാരാടാ... വര്‍ഗീയവാദി കൃഷണരാജെ, ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്.... നീ ആദ്യം സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യൻ എന്താണെന്നു അറിയാൻ ശ്രമിക്ക്. അല്ലാതെ നിന്റെ തായ് വഴി കിട്ടിയ കുടുംബത്തിന്റെ സനാതന ധർമമല്ല ഈ ലോകത്തിന്റെ സനാതന ധർമം. ജയ് ഹിന്ദ് എന്നാണ് വിനായകൻ കുറിച്ചിച്ചത്.


തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ വച്ചായിരുന്നു സുഷിൻ ശ്യാമിന്റേയും ഉത്തരയുടേയും വിവാഹം. ഇരുവരുടേയും അടുത്ത സുഹൃത്തുക്കളായ ദമ്പതികൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇവരുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് കൃഷ്ണരാജ് എന്ന ആൾ വർ​ഗീയ പരാമർശം നടത്തിയത്. സഖാക്കള്‍ ദേവസ്വം ഭരിച്ചാല്‍ ഇതാണ് അവസ്ഥ. ഏത് അണ്ടനും അടകോഴനും ഏത് ക്രിസ്ത്യാനിക്കും മുസ്ലീമിനും ക്ഷേത്രത്തിനുള്ളില്‍ കടക്കാം. വേണേല്‍ ശ്രീകോവിലിനുള്ളിലും ഇവന്മാര്‍ കേറും. ക്ഷേത്ര ആചാരലംഘനം നടത്തിയ ഒരുത്തനേയും വെറുതെ വിടും എന്നു കരുതേണ്ട. നമുക്ക് കാണാം എന്നാണ് കൃഷ്ണരാജ് കുറിച്ചത്.

Related Articles
Next Story