അഭിനയം നിർത്തണമെന്ന് ആവശ്യപെട്ട നയൻതാരയുടെ മുൻ കാമുകൻ ആര് ??

നയൻ‌താരയുടെ നെറ്ഫ്ലിക്സ് ഡോക്യൂമെന്ററിയായ 'നയൻ‌താര :ബീയോണ്ട്ഫെയറിടെയിൽ' ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. സിനിമ മേഖലയിലെ തൻ്റെ മുൻകാല ബന്ധങ്ങളെയും, ജീവിതത്തിൽ താൻ ചെയ്ത പോരാട്ടങ്ങളെയും കുറിച്ച് ഡോക്യൂമെന്ററിയിൽ നയൻ‌താര പങ്കുവെയ്ക്കുന്നുണ്ട്. എന്നാൽ തന്റെ മുൻ കാമുകന്മാരിൽ ഒരാൾ സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഡോക്യൂമെന്ററിയിൽ മുന്കാമുകന്റെ പേര് വെളിപ്പെടുത്താതെയായിരുന്നു താരം ആ കരയാം പങ്കുവെച്ചത്. “എനിക്ക് ഒരു ഓപ്ഷൻ ഉള്ളതുപോലെയായിരുന്നില്ല ഇത്. എന്നോട് സിനിമ വിടാൻ പറഞ്ഞു, ഞാൻ സമ്മതിച്ചു''- എന്നായിരുന്നു നയൻ‌താര ഡോക്യൂമെന്ററിയിൽ പറഞ്ഞത്. എന്നാൽ ഇത് പ്രഭുദേവ ആണെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന റിപ്പോർട്ടുകൾ.

2010-2013 കാലഘട്ടത്തിൽ ആയിരുന്നു നയൻതാരയും പ്രഭുവുമായുള്ള ബന്ധം.വിജയ്ക്കൊപ്പം നയൻതാര അഭിനയിച്ച 2009-ൽ പ്രഭു സംവിധാനം ചെയ്ത 'വില്ല് ' എന്ന ചിത്രത്തിലൂടെയായിരുന്നു ഇവരുടെ ഡേറ്റിംഗ് ജീവിതം ആരംഭിച്ചത് . ആ സമയത്ത് പ്രഭുദേവ വിവാഹിതനായിരുന്നു. എന്നിരുന്നാലും ഭാര്യയെ ഉപേക്ഷിച്ച് നയൻതാരയെ വിവാഹം കഴിക്കാനുള്ള പ്രഭുദേവ പരസ്യമായി പ്രകടിപ്പിച്ചത് വിവാദങ്ങൾക്കിടക്കിയിരുന്നു .ഇരുവരും നാല് വർഷത്തോളം പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. നയൻതാരയും തൻ്റെ കൈയിൽ അദ്ദേഹത്തിൻ്റെ പേര് പച്ചകുത്തിയിരുന്നു.


2009-ൽ അവർ വിവാഹിതരാകുമെന്നും, ശ്രീരാമ രാജ്യം എന്ന ചിത്രം നയൻതാരയുടെ അവസാന ചിത്രമായിരിക്കുമെന്ന ആഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നിരുന്നാലും പ്രഭുദേവയുടെ ഭാര്യ വിയോജിപ്പുമായി പരസ്യമായി എത്തിയിരുന്നു.എന്നാൽ ഇരുവരും വിവാഹം കഴിക്കുമെന്ന തരത്തിലുള്ള വാർത്തകൾ എത്തിയെങ്കിലും പിന്നീട് വേർപിരിയുകയായിരുന്നു. അതിനു ശേഷം നയൻതാര 2011ലും 2012ലും ഇടവേളയെടുത്ത് അറ്റ്‌ലിയുടെ രാജാ റാണിയിലൂടെ തിരിച്ചുവരവ് നടത്തി.

ഒരിക്കലും താൻ തന്റെ ഭാഗം ഒരിടത്തും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ മാധ്യമങ്ങൾ തന്നെ പാട്ടി പല രീതിയിൽ കഥകൾ എഴുതിയിരുന്നു. കൂടാതെ അവയെല്ലാം വളരെ മോശമായ രീതിയിൽ ആയിരുന്നുവെന്നും എല്ലായിപ്പോഴും സ്ത്രീകളെ മാത്രമേ ഇത്തരം കാര്യങ്ങളിൽ ആളുകൾ ചോദ്യം ചെയ്യാറുള്ളു , തനിക്ക് നേരെ വന്ന ചോദ്യങ്ങളൊന്നും തന്നെ മുൻ കാമുകന് നേരെ ഉയർന്നിരുന്നില്ല ഡോക്യൂമെന്ററിയിൽ നയൻ‌താര പങ്കുവെച്ചു.കൂടാതെ താൻ വളരെ എളുപ്പത്തിൽ ആളുകളെ വിശ്വസിക്കുമെന്നും നയൻ‌താര പറയുന്നു.

സംവിധയകനും ഗാന രചയിതാവുമായ വിഘ്‌നേശ് ശിവനാണ് നയന്താരയുടെ ഭർത്താവ്. ഇരുവർക്കും ഇരട്ടകളായ ഉയിർ എന്നും ഉലഗെന്നും പേരുള്ള ആൺ കുട്ടികൾ ഉണ്ട്.

Related Articles
Next Story