ഇത്ര ആറ്റിട്യൂട് ആയി നടക്കാൻ ഇയാൾ ആര് മമ്മൂട്ടിയോ? സോഷ്യൽ മീഡിയ കത്തിച്ചത് ഈ വില്ലൻ

ഇടക്കിടെ തന്റെ ചിത്രങ്ങൾ പങ്കുവെച്ചു സോഷ്യൽ മീഡിയ കത്തിക്കുന്നത് മലയാളികളുടെ മെഗാസ്റ്റാറിന് ഒരു ഹരമാണ്.ഓൺ സ്‌ക്രീൻ ലുക്ക് പോലെ തന്നെ ആരാധകരുണ്ട് അദ്ദേഹത്തിന്റെ ഓഫ് സ്ക്രീൻ ലൂക്കിനും. ഇത്തരം ലൂക്കുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മമ്മൂക്ക ട്രെൻഡിങ് ആകുന്നത് ഇടക്കിടെ നടക്കുന്ന ഒരു സംഭവമാണ്. സെലിബ്രറ്റിസ് ഉൾപ്പെടെ ഈ ചിത്രങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ അകൗണ്ടിൽ പങ്കുവെയ്ക്കുകയും കമെന്റ് ചെയ്യും. മമ്മൂട്ടിയുടെ ലുക്ക് മാത്രമല്ല, ഡ്രെസ്സിങ് സ്റ്റൈലും , ആക്‌സെസറീസും, സ്വഗും ആരാധകർക്കിടയിൽ ഹിറ്റ് തന്നെയാണ്. അത്തരത്തിൽ ഇപ്പോഴിതാ മമ്മൂക്കയുടെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലെ ന്യൂ ലൂക്ക് തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ട്രെൻഡ് ആയി മാറിയിരിക്കുന്നത്. മുടി ചീകി പിന്നിലേയ്ക്ക് വെച്ച്, അയഞ്ഞ ജീൻസും, നീല ഫുൾ കൈ ഷർട്ടും ഓറഞ്ച് ഷൂസും ഒക്കെ ധരിച്ച് , കൂളിംഗ് ഗ്ലാസും വെച്ച് സ്ലോ മോഷനിൽ നടക്കുന്ന മമ്മൂക്കയുടെ കിടിലൻ സ്റ്റൈൽ ലുക്കാണ് ഇപ്പോൾ കത്തി കേറുന്നത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ മികച്ച സ്വീകരണമാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.
മെഗാസ്റ്റാറിന്റെ സ്റ്റൈലും സ്വഗോടും കൂടിയ നടത്തം കണ്ടു നിരവധി കമെന്റുകളാണ് ലഭിക്കുന്നത്. 'ഇത്ര ആറ്റിട്യൂട് ഇട്ട് നടക്കാൻ ഇയാൾ ആര് മമ്മൂട്ടിയോ?', 'നടത്തം കണ്ട തോന്നും മമ്മൂട്ടിയാണെന്ന് ', 'ഒരു 73 വയസുകാരൻ അല്ലെ ഈ നടന്നു പോകുന്നത്',ചുമ്മാതെ അല്ല സോഷ്യൽ മീഡിയ കത്തിയ ഒരു മണം വന്നത് ' എന്നെല്ലാം തുടങ്ങിയ വെത്യസ്തമായ കമെന്റുകളാണ് വീഡിയോയ്ക്ക് താഴെ ലഭിക്കുന്നത്. സംവിധായകൻ അജയ് വാസുദേവ്, നടി മാളവിക സി മേനോൻ, ബിഗ് ബോസ് താരം അർജുൻ, നടൻ സുരേഷ് കൃഷ്ണ, നടി രാധിക ,നേഹ സക്‌സേന, തുടങ്ങി നിരവധി സെലിബ്രിറ്റികളും കമെന്റ് ചെയ്തിട്ടുണ്ട്.
വീഡിയോയിൽ മുടി ചീകി പിന്നിലേയ്ക്ക് സ്റ്റൈൽ ചെയ്തിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ പുതിയ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ലുക്കാണ് ഇത് . കളങ്കാവൽ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്ന മമ്മൂക്കയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ ഇതേ ലുക്കുള്ള ഫോട്ടോ പുറത്തു വന്നിരുന്നു. വലിയ ആവേശം ഉണർത്തുന്ന ഈ വില്ലൻ വേഷത്തിന്റെ അഭ്യൂഹങ്ങൾ നിരവധിയാണ്. വിനായകൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കുറച്ചു ദിവസങ്ങൾക്ക് മുൻപ് എത്തിയിരുന്നു.