ഫ്രസ്‌ട്രേഷൻ തീർക്കാനുള്ള സ്ഥലമാണ് ഭാര്യ എന്ന ചിന്തയായിരുന്നു: മണികണ്ഠൻ ആചാരി

കുടുംബജീവിതം താളം തെറ്റിയ അവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ മണികണ്ഠൻ ആചാരി. പ്രൊഫഷണൽ ജീവിതത്തിലെ പ്രതിസന്ധികൾ ദാമ്പത്യ ജീവിതത്തിൽ ആഴത്തിലാണ് പ്രതിഫലിച്ചത്. ഭാര്യയുമായി നിരന്തരം വഴക്കുണ്ടായിരുന്നു.

”ഭാര്യയുമായി നിരന്തരം വഴക്കുണ്ടായിരുന്നു. അത് ദിനംപ്രതി വർദ്ധിച്ചു വന്നപ്പോൾ അതിനൊരു പരിഹാരം കണ്ടെത്തി. ആ പ്രശ്‌നത്തിന്റെ മൂലകാരണം ഞാനായിരുന്നു. പിന്നീട് മനസിലായി അവർക്ക് അവരുടേതായ ഒരു ലോകമുണ്ട്. അതിനു അവരെ സഹായിക്കുക, സപ്പോർട്ട് ചെയ്യുക എന്നതാണ് വലിയ കാര്യമാണ്.”

”പിന്നെ എന്റെ ഇഷ്ടങ്ങളെ അവരെ ബുദ്ധിമുട്ടിക്കാതെ ചെയ്യുക എന്നതു ഞാൻ പഠിച്ചു. എന്റെ കൈയിൽ പൈസയില്ലാതെ വരുമ്പോൾ, എനിക്ക് വർക്ക് ഇല്ലാതെ വരുമ്പോൾ ആ ഫ്രസ്‌ട്രേഷൻ എല്ലാം തീർക്കുന്നത് ഭാര്യയുടെ അടുത്തായിരുന്നു. അത്തരത്തിൽ നമ്മുടെ ഫ്രസ്‌ട്രേഷൻ തീർക്കാനുള്ള സ്ഥലമാണ് ഭാര്യ, അമ്മ എന്ന ചിന്തയെല്ലാം മാറി.”

”ഇന്നും അവസരം ചോദിക്കാറുണ്ട്. അതിന് കാരണം മറ്റൊന്നുമല്ല നമ്മൾ ഇന്റസ്ട്രിയിൽ വന്നതു കൊണ്ട് അവസരങ്ങൾ വരണമെന്നില്ല. എനിക്ക് ഇവിടെ നിലനിൽക്കണമെങ്കിൽ ഞാൻ അധ്വാനിക്കണം. ചെറിയ വേഷങ്ങളാണെന്ന് പറഞ്ഞാൽ പോലും ഞാൻ അത് ചെയ്യാൻ തയ്യാറാണ്.”

”പാസിംഗ് സീൻ പോലും ചെയ്യാൻ ഞാൻ റെഡിയാണ്. അത്തരത്തിൽ ചെറിയൊരു വേഷമായിരുന്നു ഭ്രഹ്‌മയുഗത്തിലേത്. പക്ഷേ സിനിമയുടെ സ്വഭാവം അറിയിക്കുന്ന ഒരു കഥാപാത്രമാണ് ഇതെന്ന് സംവിധായകൻ എനിക്ക് പറഞ്ഞ് മനസിലാക്കിയിരുന്നു” എന്നാണ് മണികണ്ഠൻ ഒരു അഭിമുഖത്തിൽ പറയുന്നത്.

Related Articles
Next Story