വിവാഹത്തിന് ശേഷം കീർത്തി സുരേഷ് സിനിമ ഉപേക്ഷിക്കുമോ ?

നടി കീർത്തി സുരേഷും ആന്റണി തട്ടിലും തമ്മിലുള്ള വിവാഹത്തിന് ശേഷം ഇപ്പോൾ നടക്കുന്ന ഏറ്റവും വലിയ ചർച്ചയാണ് താരം ഇനി സിനിമയിൽ അഭിനയിക്കുമോ എന്നത്. കീർത്തി സുരേഷ് അഭിനയം വിവാഹത്തോടെ ഉപേക്ഷിക്കുകയാണ് എന്നുള്ള അഭ്യൂഹങ്ങൾ ആണ് പുറത്തുവരുന്നത്. വരുൺ ധവാൻ നായകനായ ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് കീർത്തി സുരേഷ് ഇപ്പോൾ. വിവാഹത്തിന് ശേഷം ബേബി ജോണിന്റെ പ്രൊമോഷനും പോകുന്ന കീർത്തിയുടെ ചിത്രങ്ങൾ എല്ലാം തന്ന വൈറലായിരുന്നു. ഇതിനിടെയാണ് സോഷ്യൽ മീഡിയയിൽ ഇത്തരം ചർച്ചകൾ സജീവമാകുന്നത്. റിവോൾവർ റീത്ത, കന്നിവേദി എന്നീ രണ്ട് സിനിമകൾ മാത്രമേ ഒപ്പിട്ടിട്ടുള്ളൂ എന്ന വസ്തുതയാണ് ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് കാരണമായത്. കീർത്തി സുരേഷ് ഇതുവരെ ഒരു അഭിപ്രായമോ തൻ്റെ സിനിമാ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള തിരക്കുകളെ അഭിസംബോധന ചെയ്യുകയോ ചെയ്തിട്ടില്ല.

ഗോവയിലെ സെൻ്റ് റെജിസ് റിസോർട്ടിൽ വെച്ച് നടന്ന ചടങ്ങിലാണ് കീർത്തിയും ആന്റണി തട്ടിലും വിവാഹിതരായത് . ആദ്യം പരമ്പരാഗത ഹിന്ദു വിവാഹത്തോടെ ആഘോഷിച്ചു, തുടർന്ന് ക്രിസ്ത്യൻ വിവാഹവും ഇരുവരും നടത്തിയിരുന്നു

കീർത്തിയുടെയും ആൻ്റണിയുടെയും വിവാഹത്തിൽ സിനിമാ മേഖലയിൽ നിന്നുള്ള അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആയിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ദളപതി വിജയ്, തൃഷ കൃഷ്ണൻ, ആറ്റ്‌ലി, ഭാര്യ പ്രിയ, കല്യാണി പ്രിയദർശൻ, തുടങ്ങി നിരവധി പേർ അവരുടെ ഫെയറി-ടെയിൽ ഡെസ്റ്റിനേഷൻ വെഡ്ഡിംഗിൽ പങ്കെടുത്തത്.

Related Articles
Next Story