ദൃശ്യം 3ൽ മോഹൻലാലും അജയ്‌ദേവ്ഗണും ഒന്നിച്ചെത്തുമോ ?

ലോകമെമ്പാടുമുള്ള ആരാധകർ ഇഷ്ടപ്പെടുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം. 2013ൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ഹിറ്റ് ത്രില്ലെർ ചിത്രം തമിഴ് , ഹിന്ദി , തെലുങ്കു കന്നഡ , ചൈനീസ് എന്നി ഭാഷകളിലേക്ക് റീമേയ്ക്ക് ചെയ്തിട്ടുണ്ട്. തമിഴിൽ കമൽ ഹാസൻ നായകനായ പാപനാശം വലിയ വിജയം കൈവരിച്ചിരുന്നില്ല. എന്നാൽ ഹിന്ദിയിൽ അജയ് ദേവ്ഗൺ ആയിരുന്നു ദൃശ്യത്തിൽ അഭിനയിച്ചത്. ചിത്രം മികച്ച വിജയം കൈവരിച്ചരുന്നു.

അതിനു ശേഷം ദൃശ്യം 2 ഇറങ്ങിയതിനു പിന്നാലെ ഹിന്ദിയിലേക്കും ചിത്രം റീമേയ്ക്ക് ചെയ്തിരുന്നു. ഇപ്പോൾ കുറച്ചു കാലമായി ദൃശ്യം 3 യുടെ അപ്‌ഡേറ്റിനായി ആരാധകർ കാത്തിരിക്കുകയാണ്.

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, അജയ് ദേവ്ഗൺ അവതരിപ്പിക്കുന്ന ദൃശ്യത്തിൽ ക്രോസ്ഓവർ ഉണ്ടാകുമോ എന്ന് മോഹൻലാലിനോട് ചോദിച്ചിരുന്നു . ഈ ചോദ്യത്തിന് മറുപടിയായി, "എനിക്ക് ഒരു ഐഡിയയുമില്ല, അത് നടക്കട്ടെ, അതിനായി ഞാനും പ്രാർത്ഥിക്കും." എന്നാണ് മോഹൻലാൽ പറഞ്ഞത്. എന്നാൽ ഇതിനു പിന്നാലെ അജയ് ദേവ്ഗണിനൊപ്പം ചിത്രത്തിൽ മോഹൻലാൽ എത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരിക്കുകയാണ്.

അതിനോടൊപ്പം തന്നെ സിനിമയുടെ തുടർ ഭാഗങ്ങൾ എടുക്കുന്നതിനെ പറ്റിയും മോഹൻലാൽ പറഞ്ഞു.സാധാരണഗതിയിൽ ഒരു തുടർഭാഗം കൊണ്ടുവരുന്നത് വലിയ വെല്ലുവിളിയാണ്. ആളുകൾ എപ്പോഴും സിനിമയെ ആദ്യ സിനിമയുമായി താരതമ്യം ചെയ്യുമായിരുന്നു. ഇപ്പോൾ, രണ്ടാമത്തെ സിനിമ വളരെ മികച്ചതായി ആളുകൾ പറയുന്നു. എപ്പോഴാണ് മൂന്നാം ഭാഗം ചെയ്യുന്നതെന്നാണ് എപ്പോൾ ആളുകൾ ചോദിക്കുന്നത്.

മുഴുവൻ ടീമും ദൃശ്യത്തിന്റെ മൂന്നാം ഭാഗം വികസിപ്പിക്കുന്നതിൽ സജീവമായി പ്രവർത്തിക്കുകയാണെന്ന് പറഞ്ഞു. തുടർഭാഗത്തിനായി ആർക്കെങ്കിലും അവരുടെ കഥാ ആശയങ്ങളോ ആശയങ്ങളോ പങ്കിടാമെന്ന് മോഹൻലാൽ തമാശയായി പറയുകയും ചെയ്തു.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന 3ഡി ചിത്രം ക്രിസ്മസിനാണ് പുറത്തിറങ്ങിയത്. എന്നത് ചിത്രത്തിന് മികച്ച രീതിയിൽ ബോക്സ് ഓഫീസിൽ കളക്ഷൻ നേടാനായില്ല.

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രത്തിൽ ശോഭനയ്‌ക്കൊപ്പം അഭിനയിച്ചിരിക്കുകയാണ് ഇപ്പോൾ താരം.പൃഥ്വിരാജ് സംവിധാനം ചെയുന്ന ഈമ്പുരാൻ ആണ് മോഹൻലാലിൻറെ 2025ൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം.താൽക്കാലികമായി പേരിട്ടിരിക്കുന്ന എംഎംഎംഎൻ എന്ന മഹേഷ് നാരായണൻ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം മോഹൻലാൽ എത്തും.

Related Articles
Next Story