രാം ചരണിന്റെ ഗെയിം ചെയ്ഞ്ചറിനു രണ്ടാം ഭാഗം ഉണ്ടാകുമോ; വെളിപ്പെടുത്തി നടൻ ശ്രീകാന്ത്

2025 ജനുവരിയിൽ പൊങ്കൽ ആഘോഷത്തിൽ റിലീസ് ചെയ്യാൻ പോകുന്ന ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രങ്ങളിലൊന്നാണ് ഗെയിം ചേഞ്ചർ. എസ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാം ചരണും കിയാര അദ്വാനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അടുത്തിടെ നടൻ ശ്രീകാന്ത് ഹൈദരാബാദിൽ മാധ്യമങ്ങളോട് സിനിമയിൽ പ്രവർത്തിച്ച അനുഭവത്തെക്കുറിച്ച് സംസാരിക്കുകയും അതിൻ്റെ തുടർച്ചയെ കുറിച്ച് തുറന്ന് പറയുകയും ചെയ്തു.

ആദ്യ ദിവസം തന്നെ ശങ്കർ തന്നെ കംഫർട്ടബിൾ ആക്കിയിരുന്നുവെന്ന് സംവിധായകനുമായുള്ള പ്രവർത്തന പരിചയത്തെക്കുറിച്ച് ശ്രീകാന്ത് പറഞ്ഞു. തൻ്റെ അഭിനേതാക്കൾ എങ്ങനെ അഭിനയിക്കണമെന്ന് ശങ്കറിന് കൃത്യമായി അറിയാമെന്നും തൻ്റെ കാഴ്ചപ്പാട് വ്യക്തമായി അറിയിക്കുന്നുവെന്നും ശ്രീകാന്ത് വിശദീകരിച്ചു. "തൻ്റെ അഭിനേതാക്കൾ തൻ്റെ സിനിമകളിൽ എങ്ങനെ അഭിനയിക്കണമെന്ന് ശങ്കർ സാറിന് അറിയാം. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് നമ്മിലേക്ക് കൃത്യമായി പറഞ്ഞു തരുകയും ചെയ്യും . ഞങ്ങൾ അത് പിന്തുടരുന്നു," ശ്രീകാന്ത് പറഞ്ഞു.

ശങ്കറിൻ്റെ സമീപകാല സിനിമകൾ പ്രതീക്ഷയ്‌ക്കൊത്ത് ഉയരില്ലായിരിക്കാം. എന്നാൽ സംവിധായകനെന്ന നിലയിൽ അദ്ദേഹം ഒരിക്കലും പരാജയപ്പെട്ടിട്ടില്ലെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. ഈ ചിത്രത്തിലൂടെ സംവിധായകൻ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് ശ്രീകാന്ത് പ്രത്യാശ പ്രകടിപ്പിച്ചു. രാഷ്ട്രീയവും ട്വിസ്റ്റുകളും ഉൾപ്പെടെ ആളുകൾ ആസ്വദിക്കുന്ന എല്ലാ വാണിജ്യ ഘടകങ്ങളും ഗെയിം ചെഞ്ചേറിൽ ഉണ്ട് . ചിത്രം വലിയ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. 'ഗോവിന്ദുഡു അന്തരിവാദേലെ' എന്ന സിനിമയിൽ രാം ചരണിനൊപ്പം അഭിനയിച്ചിട്ടുണ്ട് ശ്രീകാന്ത് .

രാം ചരൺ ഇപ്പോൾ കൂടുതൽ പക്വതയുള്ള വേഷങ്ങൾ ചെയ്യുന്നുണ്ടെന്നും

'ഗെയിം ചേഞ്ചറി'ലെ അദ്ദേഹത്തിൻ്റെ രണ്ട് കഥാപാത്രങ്ങളും പെർഫോമൻസ് ഓറിയൻ്റഡ് റോളുകളാണ്. കൂടാതെ ഈ സിനിമയിലെ അച്ഛൻ കഥാപാത്രം ചെയുന്നത് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാൽ റാം ചരൺ അത് ഗംഭീരമായി തന്നെ ചെയ്‌തെന്നും ശ്രീകാന്ത് പറയുന്നു. അതേസമയം, ഗെയിം ചേഞ്ചർ 2025 ജനുവരി 10-ന് വലിയ സ്‌ക്രീനുകളിൽ എത്തും.

Related Articles
Next Story