രാജമൗലിയുടെ ഈച്ചയെ വെട്ടികുമോ ഈ 'ലൗലി'?
ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്ന മലയാള സിനിമ, ഇപ്പോൾ ഇതാ മറ്റൊരു മാറ്റത്തിന് തുടക്കം കുറിക്കുകയാണ്. മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്-ത്രിഡി, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ-ത്രിഡി സിനിമ പ്രദർശനത്തിനൊരുങ്ങുകയാണ്.
"ലൗലി ".സാൾട്ട് ആൻഡ് പെപ്പെർ, ടാ തടിയാ, ഇടുക്കി ഗോൾഡ്, മായാനദി എന്നീ സൂപ്പർഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്റെ സംവിധാനത്തിൽ സൂപ്പർ ഹിറ്റ് സംവിധായകനായ ആഷിഖ് അബുവിന്റെ ഛായാഗ്രഹണത്തിൽ ഒരുങ്ങുന്ന ചിത്രമാണ് "ലൗലി". ഒരു ഈച്ച നായികയായി എത്തുന്ന ചിത്രത്തിൽ യുവ നായകൻ മാത്യു തോമസ് ആണ് നായകനായി എത്തുന്നത്.
1993ൽ റിലീസ് ചെയ്ത 'ഒ ഫാബി' എന്ന ചിത്രമായിരുന്നു മലയാളത്തിൽ ആദ്യമായി ഇറങ്ങിയ ആനിമേറ്റഡ് ചിത്രത്തിൽ.ഏഷ്യയിലെ ആദ്യത്തെ മുഴുനീള ലൈവ് ആനിമേഷൻ ഹൈബ്രിഡ് ഫീച്ചർ ഫിലിം ആയിരുന്നു ഇത്. ചിത്രത്തിലെ ഫാബി എന്ന കഥാപാത്രമായിരുന്നു ആനിമേറ്റഡ് കാർട്ടൂൺ. ഈ ചിത്രം മലയാളത്തിൽ ഒരു പരീക്ഷണ ചിത്രം കൂടെ ആയിരുന്നു. പ്രശസ്ത ആനിമേറ്റർ റാം മോഹൻ ആയിരുന്നു അന്ന് ചിത്രത്തിലെ കാർട്ടൂൺ കഥാപാത്രമായ ഫാബിയെ നിർമ്മിച്ചത്.
അതിനു ശേഷം 2012ൽ എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ വന്ന തെലുങ് ചിത്രമായ 'ഈഗ'യിൽ ഈച്ചയായിരുന്നു പ്രധാന കഥാപാത്രം. ചിത്രം മറ്റു ഭാഷകളിലും വലിയ ഹിറ്റായിരുന്നു.അന്ന് 40 കോടി ബഡ്ജറ്റിലായിരുന്നു ചിത്രം നിർമ്മിച്ചത്. എന്നാൽ ചിത്രം 125കോടി ആഗോളതലത്തിൽ നേടിയിരുന്നു. നിരവധി ദേശിയ സംസ്ഥാന അവാർഡുകളും ചിത്രത്തിന് ലഭിച്ചിരുന്നു.
വർഷങ്ങൾക്കിപ്പുറം ഇപ്പോഴാണ് അതേപോലെ മറ്റൊരു ചിത്രം മലയാളത്തിൽ എത്തുന്നത്. ചിത്രത്തിൽ 45 മിനിറ്റോളം ദൈർഖ്യമുള്ളതാണ് ആണ് ഈച്ചയുടെ സീനുകൾ. 51 ദിവസം മാത്രമാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എടുത്തത്. എന്നാൽ 400 ദിവസം നീണ്ടു നിന്ന പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ചിത്രത്തിന് ഉണ്ടായിരുന്നു. ഈച്ചയ്ക് ശബ്ദം നൽകിയിരിക്കുന്നത് നടി ഉണ്ണിമായ പ്രസാദ് ആണ്. സെമി ഫാന്റസി ജെനറിലെത്തുന്ന ചിത്രം 2025 ജനുവരിയിൽ റിലീസിന് ഒരുങ്ങുകയാണ്.