ഏഴ് ദിവസം സമയം, ഫേസ്ബുക് പോസ്റ്റ് പിന്‍വലിക്കണം ; ആന്റണി പെരുമ്പാവൂരിന് താക്കിതുമായി കേരള ഫിലം ചേംബർ

സിനിമാ നിർമാതാവ് ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നൽകാനൊരുങ്ങി കേരള ഫിലം ചേംബർ. സിനിമ സമരവുമായി ബന്ധപെട്ടു നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ് ശരിയായില്ല എന്നും, പോസ്റ്റ് പിന്‍വലിക്കണമെന്നും ഫിലം ചേംബർ ആവശ്യപ്പെട്ടു. സിനിമാ സമരം പിൻവലിക്കില്ലെന്നും മറ്റ് സംഘടനകള്‍ സഹകരിച്ചില്ലെങ്കിലും സമരം നടത്തുമെന്ന് ഫിലിം ചേംബര്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
ആന്റണി നോട്ടീസിന് മറുപടി നൽകുന്നത് അനുസരിച്ചാകും തുടർ നടപടിയെന്നും ചേംബർ വ്യക്തമാക്കി. ആരെയും എന്തും പറയാമെന്ന വെല്ലുവിളി ശരി അല്ല. അതിനാൽ ആണ് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നത്. ഏഴ് ദിവസത്തിനകം പോസ്റ്റ് പിൻവലിക്കണമെന്നും ഫിലിം ചേംബർ ആവശ്യപ്പെട്ടു.
ജൂൺ 1 മുതൽ സിനിമാസമരം നടത്തുമെന്ന പ്രൊഡ്യൂസർ അസേസിയേഷൻ സെക്രട്ടറി ജി സുരേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ എത്തിയത്. എന്നാൽ നിർമാതാണ് ജി സുരേഷ് കുമാർ പറഞ്ഞത് യോഗത്തിന്റെ കൂട്ടായ തീരുമാനമാണെന്നും ഫിലിം ചേംബർ പറഞ്ഞു.
പടം പൊട്ടിയാൽ താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകുമോ. പല താരങ്ങളും പ്രമോഷനോട് സഹകരിക്കുന്നില്ല. കരാർ വ്യവസ്ഥകൾ ലംഘിക്കുന്നുവെന്നും ഫിലിം ചേംബർ ആരോപിച്ചു. സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് എല്ലാ മാസവും പുറത്ത് വിടും. താരങ്ങൾ എന്നത് ആരുടേയും മൊണോപൊളി അല്ലെന്നും ഇവരെ 6 മാസം കാണാതിരുന്നാൽ ജനം മറക്കുമെന്നും ഫിലിം ചേംബർ അംഗങ്ങൾ പറഞ്ഞു.
അതേസമയം, സിനിമ സമരം അംഗീകരിക്കാന്‍ കഴിയില്ല എന്നും, അഭിനേതാക്കള്‍ പ്രതിഫലം കുറക്കണമെന്ന നിര്‍മാതാക്കളുടെ സംഘടനയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും അമ്മ പറഞ്ഞു. ചലച്ചിത്ര താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നതും നിര്‍മിക്കുന്നതുമായ വിഷയത്തിൽ ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും 'അമ്മ സംഘടന എന്ന് രാവിലെ വിളിച്ചു ചേർത്ത യോഗത്തിൽ അറിയിച്ചു.