എടാ നീ അത്രക്കൊന്നും ആയിട്ടില്ല എന്ന് പറയുന്നത് കേൾക്കേണ്ടി വരും: ദുൽഖർ
മലയാള സിനിമയിൽ പഞ്ച് ഡയലോഗുകൾ പറയാൻ അവകാശമുള്ളത് സൂപ്പർ സ്റ്റാറുകൾക്ക് മാത്രമാണെന്ന് നടൻ ദുൽഖർ സൽമാൻ. മറ്റ് ഭാഷകളെ അപേക്ഷിച്ച് മലയാള സിനിമകളിൽ പഞ്ച് ഡയലോഗുകൾ കുറവാണ്. താനൊക്കെ അത്തരത്തിലുള്ള ഡയലോഗുകൾ പറയാൻ ഇനിയും കാലം എടുക്കും എന്നാണ് ദുൽഖർ പറയുന്നത്.
മലയാള സിനിമകളിൽ പഞ്ച് ഡയലോകുകൾ കുറവാണ്. നമ്മൾ പഞ്ച് ഡയലോഗുകൾ പറയാനുള്ള അർഹതയും അതിന്റെ റൈറ്റ് കൊടുത്തിരിക്കുന്നതെല്ലാം വലിയ സൂപ്പർസ്റ്റാറുകൾക്ക് മാത്രമാണ്. അപ്പോൾ നമ്മളൊക്കെ അത് പറഞ്ഞു തുടങ്ങിയാൽ എടാ നീ അതിന് അത്രക്കൊന്നും ആയിട്ടില്ല എന്ന് പറയുന്നത് കേൾക്കേണ്ടി വരും.
ഞാനൊക്കെ അത് പിടിച്ചാൽ ചിലപ്പോൾ അങ്ങനെ ആയിക്കൊള്ളണം എന്നുമില്ല. അത്തരത്തിലുള്ള ഡയലോഗുകളെല്ലാം പറയാൻ ഇനിയും കുറച്ച് കാലം കൂടി എടുക്കുമായിരിക്കും എന്നാണ് ദുൽഖർ പറയുന്നത്. അതേസമയം, ദുൽഖറിന്റെ പുതിയ ചിത്രം ലക്കി ഭാസ്‌കർ ഒക്ടോബർ 31ന് തിയേറ്ററുകളിലെത്തും. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.