'നിങ്ങളുടെ ജീവിതമാണ് എൻഡോസൾഫാനെക്കാൾ ഭീകരം'; 'പാവപ്പെട്ടവർ ജീവിച്ചുപോക്കെട്ടെ'; പ്രേം കുമാറിന്റെ സീരിയൽ പരാമർശനത്തിനെതിരെ ഹരീഷ് പേരടിയും ധർമജൻ ബോൾഗാട്ടിയും
ഇതേ അഭിപ്രയത്തിന്റെ ആളാണ് 10 വർഷങ്ങൾക്കു മുന്നേ താനെന്ന് പ്രേംകുമാർ ഇതിൽ പ്രതികരിച്ചു
മലയാള സീരിയലുകളെ കുറിച്ചുള്ള പല പരാമർശങ്ങൾ വിമർശനങ്ങളും ചാനലുകളിൽ മുൻപ് നടന്നിട്ടുണ്ട്. പല കോമഡി ഷോകളിലും മലയാള സീരിയലുകളെ കളിയാക്കി കൊണ്ടുള്ള സ്കിറ്റുകളും നാം കാണാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ നടത്തിയ പരാമർശം ഇപ്പോൾ വിവാദമായിരിക്കുകയാണ്. ''എൻഡോസൾഫാനെക്കാൾ സമൂഹത്തിന് മാരകമാണ് ചില സീരിയലുകൾ. എന്നാൽ എല്ലാ സീരിയലുകളെയും അടച്ചു ആക്ഷേപിക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ ചില നിയന്ത്രണങ്ങൾ നടത്തേണ്ടതുണ്ട്. സീരിയലുകൾക്ക് സെൻസറിങ് നടത്തണം എന്ന അഭിപ്രായക്കാരനാണ് താൻ. എന്നാൽ അതിന്റെ ഉത്തരവാദിത്തം സീരിയലുകൾ എടുക്കുന്നവർ തന്നെ ചെയ്യേണ്ടതുണ്ട്''.
എന്നാൽ ഈ പരാമർശം പിന്നീട് വലിയ വിവാദമാവുകയും ചർച്ചയ്ക്കു ഇടയാക്കുക ആയിരുന്നു. നടന്മാരായ ധർമജൻ ബോൾഗാട്ടിയും ഹരീഷ് പേരാടിയും ഇതിൽ പ്രേം കുമാറിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി.
''മൂന്ന് മെഗാ സീരിയൽ എഴുതിയ ആളാണ് താൻ. അതിൽ തനിക് അഭിമാനവും ഉണ്ട്. സീരിയലിനെ എൻഡോസൾഫാൻ എന്ന് പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ വന്ന ആളാണെന്നും, വലിയ സ്ഥാനം കിട്ടി എന്ന് കരുതി തലയിൽ കൊമ്പൊന്നും ഇല്ലല്ലോ. പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ '' എന്നുമാണ് ധർമജൻ ബോൾഗാട്ടി വിഷയത്തിൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
എന്നാൽ പ്രേം കുമാർ ജീവിക്കുന്ന ജീവിതമാണ് എൻഡോസൾഫാനെക്കാൾ മാരകമെന്ന പ്രതികരണമാണ് നടൻ ഹരീഷ് പേരടി നൽകിയത്. അത്തരം മാരക ജീവിതത്തിൽ നിന്നുമാണ് മെഗാ സീരിയലുകളുടെ സംവിധയകനും, തിരക്കഥകൃത്തും കഥകൾ തിരഞ്ഞെടുക്കുന്നതെന്നും ഹരീഷ് പേരടി പറയുന്നു. കൂടാതെ നാളെ സംഭവിക്കാൻ സാധ്യയുള്ള ഒരു സീരിയലിന്റെ കഥ എന്ന രീതിയിൽ പ്രേം കുമാറിനെ കളിയാക്കികൊണ്ട് ഒരു കഥ പറയുകയും, ഇതിനു ''എനിക്കുശേഷം പ്രളയം'' എന്ന പേര് നൽകുകയും ചെയ്തു.
അതേസമയം, ഇതേ അഭിപ്രയത്തിന്റെ ആളാണ് 10 വർഷങ്ങൾക്കു മുന്നേ താനെന്ന് പ്രേംകുമാർ ഇതിൽ പ്രതികരിച്ചു. ചില സീരിയലുകൾ എന്നാണ് താൻ പറഞ്ഞത്.ഇത് ആളുകളെ അത്രെയേറെ സ്വാധീനിക്കും. ജീവിതത്തെ കുറിച്ചുള്ള കുട്ടികളുടെ പൊതുവായ കാഴ്ചപ്പാടുകൾ അതിനനുസരിച്ചു മാറും. നല്ല സംവിധയകരും, തിരക്കഥാകൃത്തുക്കളും അഭിനേതാക്കളും സീരിയലിൽ ഉണ്ട്. പക്ഷെ സീരിയലുകളുടെ പ്രേമേയങ്ങൾ ആണ് ഇത്തരത്തിൽ ശ്രെധിക്കേണ്ടത് അതിനെ കുറിച്ചാണ് താൻ പറഞ്ഞതെന്നും പരാമർശത്തിൽ പ്രേം കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. ഈ കാര്യത്തിൽ പ്രേം കുമാറിനെ പിന്തുണച്ചുകൊണ്ടുള്ള കമെന്റുകൾ ആണ് പ്രേക്ഷകർ നൽകുന്നത്.