തിരക്കഥ പറഞ്ഞു..ഇഷ്ടമായി..അങ്ങനെ ലാലേട്ടൻ നായക വേഷം ചെയ്യാമെന്ന് സമ്മതിച്ചു...!

Posted by Prashob Ravi, 07 Sep, 2017

നടനും നിർമ്മതാവുമായ ജയചന്ദ്രൻ തന്റെ സിനിമ അനുഭവങ്ങൾ വെള്ളിനക്ഷത്രവുമായി പങ്ക് വെക്കുന്നു...

 


എങ്ങനെയാണ് ആദ്യ ചിത്രമായ ഗൃഹനാഥനിലേക്ക് എത്തപ്പെട്ടത്..?
ചെറുപ്പം തൊട്ടെ അഭിനയത്തോടും സിനിമയോടും ഉള്ള താൽപര്യമാണ ഗൃഹനാഥൻ എന്ന സിനിമയിലേക്ക് എന്നെ എത്തിച്ചത്. യഥാർത്ഥത്തിൽ ആ ചിത്രത്തിന്റെ പൂജയ്ക്ക് പങ്കെടുക്കാൻ വേണ്ടി പോയതായിരുന്നു ഞാൻ. പിന്നീടാണ് ആ സിനിമയുടെ നിർമ്മാതാവിന്റെ റോളിലേക്ക് ഞാൻ എത്തപ്പെട്ടത്. ചെറുപ്പം മുതൽ ഉള്ള അഭിനയതാൽപര്യം കൊണ്ട് പ്രമുഖരായ കുറെ ആളുകളെ സമീപിച്ചിരുന്നു എന്നാൽ അവരാരും അവസരങ്ങൾ തരികയോ പരിഗണിക്കുകയോ ചെയ്തിരുന്നില്ല. അതിന്റെ കൂടി ഫലമായാണ് ഗൃഹനാഥൻ എന്ന സിനിമയിലേക്ക് ഞാൻ എത്തുന്നത്. വേറെ ഒരു രസം എന്താണെന്ന് വച്ചാൽ നിർമ്മാതാവായി എത്തപ്പെട്ടിട്ടുപോലും ആദ്യ സിനിമയിൽ എനിക്ക് പരിഗണിക്കപ്പെടുന്ന ഒരു വേഷം പോലും ചെയ്യാൻ ലഭിച്ചില്ല. അപ്പോഴാണ് ശരിക്കും സിനിമയുടെ ലോകം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നത്. ശരിക്കും പറഞ്ഞാൽ ആദ്യ പടത്തിന് ശേഷം സിനിമ ചെയ്യേണ്ട എന്ന തീരുമാനത്തിലായിരുന്നു.

 


അപ്പോൾ ചന്ദ്രഗിരിയിലേക്ക് എത്തിയത് എങ്ങനെയായിരുന്നു?
ആദ്യ സിനിമ എനിക്ക് ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കി തന്നിരുന്നു. പക്ഷേ മനസിന് തൃപ്തി ഉണ്ടാകുന്ന കൈ ഒപ്പുള്ള ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹമാണ് ചന്ദ്രഗിരിയിലേക്ക് എത്താൻ കാരണം . ശരിക്കും ചന്ദ്രഗിരി പൂർണ്ണമായും ഞാൻ കണ്ട് വളർന്ന എനിക്കറിയുന്ന ജീവിത പരിസരമാണ്. അതു പ്രേക്ഷകരെ കൂടി തൃപ്തിപ്പെടുത്തും എന്നാണ് എന്റെ വിശ്വാസം.കാരണം സപ്ത ഭാഷ സംഗമഭൂമിയായ കാസർഗോഡ് എന്ന നാടിന്റെ സവിശേഷമായ കാഴ്ചകളിലൂടെയാണ് ചന്ദ്രഗിരി സഞ്ചരിക്കുന്നത് . അതുകൊണ്ട് തന്നെ പ്രേക്ഷകരോട് ഈ സിനിമ തീയറ്ററിൽ വന്ന് തന്നെ കാണണം എന്നാണ് എനിക്ക് പറയുവാൻ ഉള്ളത്.

 


ചിത്രത്തിൽ ലാൽ എങ്ങനെയാണ് പ്രധാന താരമായി എത്തിയത്.?
ചന്ദ്രഗിരിയുടെ ക്യാമറാമാൻ ഷാജിയേട്ടൻ എന്റെ സുഹൃത്താണ്. കഥ രൂപപ്പെട്ടതിന് ശേഷം അദ്ദേഹവുമായി സംസാരിക്കുകയും ചന്ദ്രഗിരിയുടെ കഥ ഇഷ്ടപ്പെട്ട അദ്ദേഹം ഞങ്ങളുടെ വർക്കുമായി സഹകരിക്കുവൻ തയ്യാറാവുകയും അങ്ങനെ അദ്ദേഹം വഴിയാണ് ലാലേട്ടന്റെ അടുത്തെക്ക് ഞങ്ങൾ ചെല്ലുന്നത്. എന്റെ മനസ്സിലുണ്ടായിരുന്ന കഥ സുഹൃത്ത് വിനോദുമായി സംസാരിക്കുകയും; അദ്ദേഹമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. അത് ഞങ്ങൾ ലാലേട്ടനുമായി പങ്ക് വച്ചപ്പോൾ ഇഷ്ടമാവുകയും അങ്ങനെ ലാലേട്ടൻ നായക വേഷം ചെയ്യമെന്ന് സമ്മതിക്കുകയുമായിരുന്നു

 


അഭിനേതാവ് എന്ന നിലയിൽ?
ഇത്രയും കാലത്തിനിടയിൽ അഞ്ചോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു.അതിനും അപ്പുറം ചന്ദ്രഗിരി എനിക്ക് നൽകുന്നത് മറ്റൊരു വലിയ സന്തോഷമാണ് എന്താണെന്ന് വച്ചാൽ ഒരു മനുഷ്യൻ അയാളുടെ ജീവിത കാലയളവിൽ പലവിധ വേഷപകർച്ചകൾ കെട്ടിയാടാറുണ്ട്; അത്തരം ഒരു കഥാപാത്രത്തെയാണ് ഞാൻ ചന്ദ്രഗിരിയിൽ അവതരിപ്പിക്കുന്നത്. സുഗുണൻ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. അയാൾ ഒരേ സമയം തന്നെ പല വിധ വേഷ പകർച്ചകൾക്ക് വിധേയനാകുന്ന കഥാപാത്രമാണ്. ഓട്ടോറിക്ഷ ഡ്രൈവറായും,പിടിഎ പ്രസിഡന്റായും, തെയ്യം കലാകാരനായും രാഷ്ട്രീയക്കാരനായും അവസാനം യക്ഷ കലാകാരനായുമാണ് ഞാൻ അഭിനയിച്ചിരിക്കുന്നത്. കൂടാതെ പ്രീയ സംവിധായകനും നടനുമായ ലാലേട്ടന്റെ കൂടെ അഭിനിയിക്കാൻ സാധിച്ചതാണ് മറ്റൊരു സന്തോഷം .അഭിനയത്തിൽ അദ്ദേഹത്തിന്റെ ഒട്ടേറെ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ പറ്റി എന്നത് അഭിനേതാവ് എന്ന നിലയിൽ എനിക്ക് വളരെ ഗുണം ചെയ്തു . മാത്രമല്ല എന്റെ ജേഷ്ഠ സഹോദരൻ ശ്രീ മോഹൻ കുപ്ലേരിയുടെ നിർദ്ദേശങ്ങളും അഭിനേതാവ് എന്ന നിലയ്ക്ക് എനിക്ക് ഏറെ ഗുണം ചെയ്തു.

 


ചന്ദ്രഗിരി എന്ന സിനിമ നിർമ്മാതാവ് എന്ന നിലയിൽ നൽകുന്ന എക്സ്പീരിയൻസ്?
ശരിക്കും പറഞ്ഞാൽ ഒരു അനുഭവം തന്നെയാണ്. സിനിമയുടെ എല്ലാ മേഖലയിലും ഇടപെടാൻ കഴിഞ്ഞിട്ടുണ്ട് ആദ്യ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായി. ശരിക്കും പറഞ്ഞാൽ നിർമ്മാതാവ് എല്ലാ ടെക്നീഷ്യൻമാരുമായി ഒരു ജനാതിപത്യ രീതിയിലുള്ള ഇടപെടലാകണം നടത്തേണ്ടത്. എന്നാൽ മാത്രമെ സിനിമയ്ക്ക് ഗുണകരമാകുന്ന ഔട്ട്പുട്ട് അവരിൽ നിന്ന് ലഭിക്കുകയുള്ളു.സ്വന്തം സിനിമയ്ക്ക് അകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും നിർമ്മാതാവിന് അറിയുവാൻ സാധിക്കണം നടക്കുന്ന കാര്യങ്ങളെ കുറിച്ച് വ്യക്തത ഉണ്ടായിരിക്കണം.കൂടാതെ കൃത്യമായ ആസൂത്രണമികവ് പുലർത്താൻ സാധ്യമാകണം ഇല്ലെങ്കിൽ ചെന്ന് പെടുന്നത് വലിയ അപകടത്തിലേക്ക് ആയിരിക്കും. ശരിക്കും പറഞ്ഞാൽ സിനിമ വലുതോ ചെറുതോ ആകട്ടെ അത് വിജയമോ പരാജയമോ ആകട്ടെ അത് ബാധിക്കുന്നത് നിർമ്മാതാവിനെ മാത്രമായിരിക്കും. സിനിമയ്ക്ക് ശേഷം നിർമ്മാതാവിനെ ഒരു പാഴ് വസ്തുവായി കാണുന്ന അവസ്ഥയാണ്. അതു കൊണ്ട് തന്നെ സിനിമ നിർമ്മാണം എന്നത് അത്രയും ശ്രദ്ധ പുലർത്തേണ്ട സംഗതിയാണ് സിനിമ എപ്പോഴും കൂട്ടായ്മയുടെ വിജയമാണ്. ഒരേ മനസോടുകൂടിയുള്ള കൂട്ടായ്മ. ഒരു ടീം എന്നത് എപ്പോഴും ഭാഗ്യമാണ്. ഞാൻ മനസ്സിലാക്കിയെടുത്തോളം നല്ല കൂട്ടായ്മകളിൽ നിന്നും രൂപം കൊണ്ട സിനിമകൾ എല്ലാം നല്ല വിജയമായിട്ടുണ്ട് താൽക്കാലിക നേട്ടത്തിനായി എത്തുന്നവർ അതായത് ബാഹ്യമായി സിനിമയെ സ്നേഹിക്കുന്നവർ ചേരുമ്പോൾ ഉണ്ടായ എല്ലാ സിനിമകളും എടുത്തു നോക്കിയാൽ പരാജയമാണ് എന്നു കാണാം. ആശയപരമായി എല്ലാത്തിനും ഒന്നിക്കാൻ പറ്റുന്ന ഒരു ടീം ആണ് വിജയചിത്രങ്ങൾ സംഭവിക്കുവാൻ വേണ്ടത്.അങ്ങനെ ഒരു ടീം വർക്കിലാകും അടുത്ത ഞങ്ങളുടെ സിനിമ അതിന്റെ ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും.

 


സിനിമയിലേക്ക് എത്തുമ്പോൾ കുടുംബത്തിന്റെ പിന്തുണ എങ്ങനെയാണ്?
സിനിമയിൽ പ്രവർത്തിക്കുന്നതിന് വിയോജിപ്പുകൾ ഒന്നും ഇല്ല. നിർദ്ദേശങ്ങൾ പലപ്പോഴും പറയാറുണ്ട് നല്ല നിർദ്ദേശങ്ങൾ സ്വീകരിക്കാറുമുണ്ട്. എന്റെ ഭാര്യ സുചിത്രയുടെ പേരിലാണ് സിനിമകൾ എല്ലാം തന്നെ നിർമ്മിക്കുന്നത്. ചന്ദ്രഗിരിയുടെ കഥാ ചർച്ചയിൽ ഭാര്യയും പങ്കാളിയാണ്. മക്കളായ ആകാശും അലീനയും എല്ലാ പ്രോത്സാഹനങ്ങളുമായി കൂടെ ഉള്ളത് ഏറെ ആഹ്ലാദമുളവാക്കുന്ന കാര്യമാണ്.

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2019 © vellinakshathram