പ്രഭാസ്- ഹനു രാഘവപുടി ചിത്രം ആരംഭിച്ചു; നിർമ്മാണം മൈത്രി മൂവി മേക്കേഴ്‌സ്

Prabhas- Hanu Raghavapudi film started; Produced by Maitri Movie Makers

സലാർ, കൽക്കി 2898 AD എന്നിവയുടെ വമ്പൻ വിജയത്തിന് ശേഷം തെലുങ്ക് സൂപ്പർതാരം പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആരംഭിച്ചു. സീതാരാമം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ഈ വമ്പൻ ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന് താത്കാലികമായി നൽകിയിരിക്കുന്ന പേര് 'പ്രഭാസ്ഹനു' എന്നാണ്.

1940-കളുടെ പശ്‌ചാത്തലത്തിൽ ഒരു യോദ്ധാവിന്റെ കഥ പറയുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര ചിത്രമായാണ് ഈ പ്രഭാസ്- ഹനു ചിത്രം ഒരുക്കുന്നത്. പ്രഭാസിന്റെ നായികയായി ഇമാൻവി എത്തുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തിയും ജയപ്രദയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലോകോത്തര സാങ്കേതിക നിലവാരത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഗംഭീര ലോഞ്ചിങ് ചടങ്ങിൽ പ്രഭാസും നായികാ ഇമാൻവിയും ഉൾപ്പെടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എല്ലാവരും പങ്കെടുത്തു.

നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- സുദീപ് ചാറ്റർജി ഐ. എസ്. സി, സംഗീതം- വിശാൽ ചന്ദ്രശേഖർ, എഡിറ്റിംഗ്- കോട്ടഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈൻ- രാമകൃഷ്ണ-മോണിക്ക, വസ്ത്രാലങ്കാരം- ശീതൾ ഇഖ്ബാൽ ശർമ, ടി വിജയ് ഭാസ്കർ, വിഎഫ്എക്സ്- ആർ സി കമല കണ്ണൻ, പബ്ലിസിറ്റി ഡിസൈനർമാർ- അനിൽ-ഭാനു, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

Related Articles
Next Story