പിറന്നാൾ സമ്മാനം; 'സ്വയംഭൂ' വിലെ സംയുക്ത മേനോന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു

swayambhu sayuktha first look

തെലുങ്ക് താരം നിഖിലിനെ നായകനാക്കി പുറത്തിറക്കുന്ന പാൻ ചിത്രം 'സ്വയംഭൂ' വിൽ നായികാ വേഷം ചെയ്യുന്ന തെന്നിന്ത്യൻ താരം സംയുക്ത മേനോന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഭരത് കൃഷ്ണമാചാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംയുക്തയ്ക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ടാണ് ഈ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. സംയുക്തയും നഭാ നടേഷും ആണ് ഈ ചിത്രത്തിലെ നായികമാർ.

നിഖിൽ ഒരു ഇതിഹാസ യോദ്ധാവിന്റെ വേഷത്തിൽ എത്തുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്.

ഒരു പരിചയും വില്ലും അമ്പും കയ്യിലേന്തിയ ധീരയായ ഒരു യോദ്ധാവായി ആണ് സംയുക്തയെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. നിഖിൽ നായകനാവുന്ന ഇരുപതാമത്തെ ചിത്രമായ 'സ്വയംഭൂ'. വമ്പൻ ബജറ്റും ഉയർന്ന സാങ്കേതിക നിലവാരവുമുള്ള വലിയ ക്യാൻവാസിൽ പീരിയോഡിക് യുദ്ധ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.


Related Articles
Next Story