അവസരങ്ങൾ നിഷേധിക്കപ്പെടുന്നതിനെപ്പറ്റി പാർവതിയുടെ വെളിപ്പെടുത്തൽ

ശക്ത്തമായ നിലപാടുകളുടെ പേരിൽ അവസരം നഷ്ടപ്പെട്ട താരങ്ങളുടെ കൂട്ടത്തിൽ സ്ഥിരം കേൾക്കുന്ന പേരാണ് അഭിനേത്രി പാർവ്വതി തിരുവോത്തിന്റേത്. ഇപ്പോഴിതാ സിനിമയിൽ അവസരം നഷ്ട്ടപ്പെടുന്നതിനെപ്പറ്റി തുറന്ന് സംസാരിക്കുകയാണ് പാർവ്വതി തിരുവോത്ത്. മലയാള ചലച്ചിത്ര മേഖലയിൽ താരം അഭിനയിച്ച സിനിമക്കളൊക്കെയും ഹിറ്റുകളായിട്ടുണ്ട്. എന്നിട്ടും വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ പാർവ്വതിയുടെ മുഖം പ്രേക്ഷകർ കണ്ടിട്ടുള്ളു. ഇതിന് കാരണം എന്തെന്ന് വ്യക്ത്തമാക്കുകയാണ് പാർവതി. സിനിമയിലെ ചിലർക്കൊപ്പം തന്നെ കാസ്റ്റ് ചെയ്യാറില്ലെന്നാണ് പാർവതി പറയുന്നത്. മനഃപൂർവം തന്നെ ഒഴിവാക്കുന്നവർക്കൊപ്പം ജോലി ചെയ്യാൻ താനും ഇഷ്ട്ടപ്പെടുന്നില്ലെന്ന് പാർവ്വതി പറയുന്നു. സ്വമേധയാ സിനിമ വേണ്ടെന്നു വച്ച് പോകുന്നതുവരെ അഭിനയമ തുടരുമെന്ന് പറയുന്ന പാർവതി സിനിമയിൽ അങ്ങനെ പല അവസരങ്ങളും നഷ്ട്ടപ്പെടുത്തിയതുകൊണ്ടു തന്നെ സ്വന്തമായി ജോലി കണ്ടെത്താൻ താൻ സ്വയം പര്യാപ്‌തതയാണെന്നും വ്യക്ത്തമാക്കി.
ഒരാളെ നിശ്ശബ്ദനാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം അയാളെ പട്ടിണിക്കിടുന്നതാണ്. അവസരങ്ങൾ ലഭിക്കാതെ ഞാൻ എങ്ങനെയാണ് എന്റെയുള്ളിലെ ക്രാഫ്റ്റ് മെച്ചപ്പെടുത്തുന്നത്? എന്റെ കരിയറിനെക്കുറിച്ച് എന്നെക്കാൾ നന്നായി അറിയുന്നവരുണ്ട്. ഒന്നിന് പിറകെ ഒന്നായി ഹിറ്റുകൾ കൊടുത്തിട്ടും എനിക്ക് വളരെ കുറച്ചു സിനിമകളെ ചെയ്യാൻ സാധിച്ചിട്ടുള്ളു. അത് ഞാൻ സെലെക്ടിവ് ആയതുകൊണ്ട് സംഭവിച്ചതല്ല. ടേക്ക് ഓഫ് , ഉയരെ, ചാർളി, തുടങ്ങിയ സിനിമകളൊക്കെ വാണിജ്യപരമായി വിജയിച്ച സിനിമകളാണ്. അതിനു ശേഷം ഞാൻ ചെയ്ത മലയാളം സിനിമകളുടെ എണ്ണം നോക്കിയാൽ നിങ്ങൾക്ക് കാര്യം മനസിലാകും'
തമിഴ്, തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിൽ പർവതി അഭിനയിച്ചിട്ടുണ്ട്. എന്നാൽ മലയാളത്തിൽ ചില താരങ്ങൾക്കൊപ്പം കാസ്റ്റ് ചെയ്യാതിരിക്കുമ്പോൾ ആ അവസരം മറ്റൊരാളിലേക്ക് പോകുമെന്നും അവസരങ്ങളുടെ എണ്ണം കുറയുമെന്നും പാർവ്വതി പറയുന്നു. ചില താരങ്ങൾക്കൊപ്പം മാത്രമല്ല സാങ്കേതിക പ്രവർത്തകർക്കൊപ്പവും തന്നെ കാസറ്റ് ചെയ്യാറില്ലെന്നാണ് പാർവതി പറയുന്നത്. ആദ്യമൊക്കെ ഇതിൽ വിഷമവും പ്രയാസവും തോന്നിയിരുന്നെങ്കിലും ഇപ്പോൾ അത് തന്നെ കൂടുതൽ കരുത്തയാക്കി എന്ന് ആത്മവിശ്വാസത്തോടെ പറയുകയാണ് പാർവ്വതി.
"നിങ്ങൾ ഒരാളെ വിശപ്പിലേക്ക് തള്ളി വിടുകയാണെങ്കിൽ അവർ സ്വയം ഭക്ഷണം കണ്ടെത്താനുള്ള വഴി നോക്കും. അതാണ് എന്റെ കാര്യത്തിലും സംഭവിച്ചത്. എനിക്ക് അവസരങ്ങൾ നിഷേധിച്ചപ്പോൾ സ്വന്തമായി ജോലി കണ്ടെത്താൻ ഞാൻ സ്വയം പര്യാപ്തയായി. അവസരങ്ങൾ നിഷേധിച്ചാൽ ഞാൻ നിശ്ശബ്ദയാകുമെന്ന് കരുതിയവർക്ക് തെറ്റി . ഞാൻ കൂടുതൽ കരുത്തയായി."
" എന്റെ കൂടെ കാണപ്പെടുകയെന്നാൽ ഒരു സ്റ്റേറ്റ്മെന്റ് ആയി മാറി. അതുകൊണ്ട് പലരും അത് ഒഴിവാക്കാനാണ് ശ്രമിക്കുന്നത്" .
സിനിമയിൽ സ്ത്രീകൾക്ക് വേണ്ടി ഒരു കളക്റ്റീവ് രൂപീകരിക്കുന്നതുവരെ പലരും തനിക്കൊപ്പം ഉണ്ടായിരുന്നെന്നും എന്നാൽ അതിനു ശേഷം അതല്ല അവസ്ഥയെന്നും പാർവ്വതി പറയുന്നു.
"കളക്ടീവ് രൂപീകരിക്കുന്നത് വരെ തുടർച്ചയായി ഹിറ്റുകൾ നൽകിക്കൊണ്ടിരുന്നു അഭിനേത്രി ആയിരുന്നു ഞാൻ. എനിക്കൊപ്പം നിറയെ ആളുകൾ ഉണ്ടായിരുന്നു . സെൽഫി എടുക്കാനും സംസാരിക്കാനുമൊക്കെ നിറയെ ആളുകൾ. കളക്ടീവ് രൂപീകരിക്കപ്പെട്ടു. വിവാദങ്ങൾ ഉണ്ടായി. ആരും എനിക്കിപ്പോൾ മുഖം തരുന്നില്ല."
ഏഴെട്ടു വർഷം ഇങ്ങനെ തുടർന്നപ്പോൾ താൻ അതിൽ നിന്ന് കൂടുതൽ പഠിച്ചെന്ന് പാർവ്വതി പറയുന്നു. അതുകൊണ്ടുതന്നെ അതൊന്നും ഇപ്പോൾ തന്നെ ബാധിക്കാറില്ലെന്നും അതിനെക്കുറിച്ച് ചിന്തിച്ച് സമയം കളയാറില്ലെന്നും പാർവ്വതി പറയുന്നു.
അഭിനയം ആണോ താൻ ചെയ്യേണ്ടതെന്ന് ചിന്തിക്കാനുള്ള സമയം പോലും ഇല്ലാതെ
17- മത്തെ വയസ്സിൽ അഭിനയം തുടങ്ങിയ ആളാണ് താനെന്ന് പാർവ്വതി പറയുന്നു. ഇപ്പോഴാണ് അങ്ങനെ ചിന്തിച്ചുതുടങ്ങുന്നതെന്നും ഇപ്പോൾ ഓരോ സിനിമയും വരുമ്പോൾ തനിക്കത് ചെയ്യാൻ പറ്റുന്നുണ്ടല്ലോ എന്നും ആളുകൾക്ക് അത് ഇഷ്ടമാകുന്നുണ്ടല്ലോ എന്നതിൽ ആശ്വാസം ഉണ്ടെന്നും പാർവ്വതി പറയുന്നു.
" ആക്ടർ ആകണോ ആക്ടിവിസ്റ്റ് ആകണോ എന്ന് ചോദിച്ചാൽ , ആക്ടർ ആകണോ മനുഷ്യനാകണോ എന്ന് ചോദിക്കുന്ന പോലെയാണെന്ന് പറഞ്ഞ താരം, മുൻപും വർഷത്തിൽ രണ്ട് സിനിമകളാണ് ചെയ്തിരുന്നതെന്നും ഇപ്പോഴും അങ്ങനെത്തന്നെയാണെന്നും എന്നാൽ വരുന്ന അവസരങ്ങളുടെ എണ്ണമാണ് കുറഞ്ഞതെന്നും പറയുന്നു . അതുകൊണ്ടു തന്നെ ചെയ്യുന്ന സിനിമകളുടെ എണ്ണത്തിൽ ഗണ്യമായ കുറവു സംഭവിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്.
അവസരങ്ങൾ നഷ്ടപ്പെടുന്നത് തനിക്കു മാത്രമല്ലെന്നും ഒരു കോൺട്രാക്ട് ചോദിച്ചതിന്റെയും തന്നെ ഉപദ്രവിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞതിന്റെയും പേരിൽ അവസരം നഷ്ടപ്പെട്ട് മറ്റ് തൊഴിലുകളിലേക്ക് മാറേണ്ടി വന്ന നിരവധിപേരുണ്ടെന്നും പാർവ്വതി പറയുന്നു. തനിക്ക് അവസരം നഷ്ടമാകുന്നതിനെ ഫീൽഡ് ഔട്ട് ആയി എന്നൊക്കെ പറഞ്ഞ് കളിയാക്കുന്നവർക്ക് അത് സാരമില്ല ഇതെന്റെ ഫീൽഡല്ലേ താൻ തിരിച്ചുവന്നോളാം എന്ന് താരം മറുപടി നൽകുന്നു. ദ് ന്യൂ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പാർവ്വതിയുടെ വെളിപ്പെടുത്തൽ.