ശെരിക്കും താഴ്ന്ന് പുഷ്പ 2... രശ്‌മികയുടെ ദേശിയ അവാർഡ് അഭിനയവും വെറുപ്പിക്കുന്ന ഫഫയും
പ്രശാന്ത് നീലിന്റെ കെ ജി എഫ് 2 കണ്ടതോട് കൂടി നിലനിൽപ്പ് നഷ്ടമായൊരു സംവിധായകന്റെ പുനർ സൃഷ്ടിയാണ് പുഷ്പ 2 എന്ന പേരിൽ എത്തിയിരിക്കുന്നത്. ഗുരുത്വാകർഷണ നിയമം അടുത്തൂടെ പോകാത്ത നായകന്റെയും രണ്ടാം ഭാഗത്തിലെ അഭിനയത്തിലൂടെ എങ്കിലും മികച്ച നടിക്കുള്ള ദേശിയ അവാർഡ് വാങ്ങാൻ ഇറങ്ങി പുറപ്പെട്ട നടിയുടെയും കഥയാണ് വൈൽഡ് ഫയർ പുഷ്പ 2: ദി റൂൾ.
2021ൽ ഇറങ്ങിയ ആദ്യ ഭാഗം 390 കോടിയാണ് ബോക്സ് ഓഫീസ് കളക്ഷൻ നേടിയത്. മാത്രമല്ല മികച്ച നടനുള്ള ദേശിയ അവാർഡും അത് നേടുന്ന ആദ്യ തെലുങ് നടനെന്ന റെക്കോർഡും പുഷ്പ ആദ്യ ഭാഗത്തിലൂടെ അല്ലു അർജുൻ നേടിയിരുന്നു. ആദ്യ ഭാഗത്തിനേക്കാൾ മികച്ചതാക്കാൻ വേണ്ടി ചിത്രത്തിന്റെ തിരക്കഥ കെ ജി എഫ് 2 ന്റെ വിജയത്തോടെ സംവിധായകൻ സുകുമാർ പൊളിച്ചെഴുതിയിരുന്നു.എന്നാൽ ഒരു കൊമേർഷ്യൽ ചിത്രത്തിന് വേണ്ട എല്ലാ ഘടകങ്ങളും ചിത്രത്തിൽ ഉണ്ടായിട്ടും വേണ്ടത്ര പ്രേക്ഷക പ്രശംസ ചിത്രത്തിന് ലഭിക്കുന്നില്ല. 400- 450 കോടി മുതൽ മുടക്കിൽ എടുത്ത ചിത്രം ആദ്യ ഭാഗത്തിലെ പോലെ ഒരു വൗ ഫാക്ടർ എല്ലായെന്നുള്ളതാണ് ചിത്രം നേരിടുന്ന പ്രധാന പ്രശ്നം. ചിത്രത്തിന്റെ പ്രിവ്യു ഷോയ്ക്കു മികച്ച അഭിപ്രായം ലഭിച്ചെങ്കിലും, തിയേറ്റർ റിലീസിന് ശേഷമാണു ചിത്രം വിചാരിച്ച ലെവൽ എത്താതിരുന്നത്. മികച്ച ഫസ്റ്റ് ഹാഫും, ഇന്റർവെൽ പഞ്ച് സീനിൽ പുഷ്പ 2ൽ ഉണ്ട്. എന്നാൽ ശക്തമായൊരു തിരക്കഥയുടെ ഇല്ലാത്തത് സെക്കന്റ് ഹാഫിൽ വരുമ്പോൾ കടുത്ത പോരായ്മ തന്നെയാണ്.കൂടാതെ സീരിയലിനോട് ആണ് സ്സെക്കന്റ് ഹാഫ് പ്രേക്ഷകർ ഉപമിക്കുന്നത്.അല്ലു അർജുന്റെ അഭിനയത്തിന്റെ പറ്റി ഗംഭീര അഭിപ്രായങ്ങൾ ആണ് . എന്നാൽ രശ്‌മിക
മന്ധനയുടെ ശ്രീ വള്ളി എന്ന കഥാപാത്രം ആദ്യ ഭാഗത്തിലെ പോലെ തന്നെ 'വെറുപ്പിച്ചു' എന്നാണ് ലഭിക്കുന്ന അഭിപ്രായങ്ങൾ. കൂടാതെ ബംവർ സിങ് ശിഖാവത്തായി ആദ്യ ഭാഗത്തു വന്നു ഞെട്ടിച്ച ഫഹദ് ഫാസിലിന് പുഷ്പ 2ൽ കാര്യമായി ചെയ്യാൻ ഒന്നും ഇല്ലായിരുന്നു എന്നത് ആരാധകരെ നിരാശപ്പെടുത്തി. പുഷ്പ എന്ന ചിത്രം തന്റെ ജീവിതത്തിൽ മാറ്റങ്ങൾ ഒന്നും സൃഷ്ടിച്ചില്ല എന്ന് ഫഹദ് ഫാസിൽ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. അല്ലു അർജുൻ സംവിധായകൻ സുകുമാർ എന്നിവരുമായുള്ള സൗഹൃദമാണ് പുഷ്പ ചെയ്യുന്നതിന് കാരണത്തെ എന്നാണ് ഫഹദ് പറഞ്ഞത്. അതിന്റെ പിന്നിൽ എന്താണെന്നു രണ്ടാം ഭാഗത്തിലൂടെ ഫഹദിന് ലഭിക്കുന്ന അഭിപ്രയങ്ങൾ പറയുന്നുണ്ട്. ദേവി ശ്രീ പ്രസാദ് നൽകിയ പാട്ടുകളും ഗംഭീരമായിരുന്നു. സാം സി എസിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിൽ എടുത്ത് പറയുന്നതാണ്.
ഈ അടുത്ത് ഇറങ്ങിയ പാൻ ഇന്ത്യൻ ചിത്രങ്ങൾ എല്ലാം തന്നെ പരാജയം ആയിരുന്നു നേരിടുന്നത്. എന്നാൽ ഈ ലഭിക്കുന്ന വിമർശങ്ങൽ ചിത്രത്തിന്റെ ബോക്സ് ഓഫീസിൽ കളക്ഷനെ ബാധിക്കില്ല എന്നു പറയാം. കൂടാതെ ചിത്രത്തിന്റെ മൂന്നാം ഭാഗവും എത്തുന്ന വിവരങ്ങളും ചിത്രം നൽകുന്നുണ്ട്.