അവർ ഒളിപ്പിച്ച 1000 കുട്ടികളുടെ നിഗൂഢമായ ആ രഹസ്യം

Starcast : Neena Gupta, Rahman

Director: Najeem Koya

( 3.5 / 5 )

ലോകമെമ്പാടും ഒരുപാട് ജനപ്രിയമായ ഒന്നാണ് വെബ് സീരീസുകൾ. എന്നാൽ ഇന്ത്യയിൽ കൂടുതലും പോപ്പുലർ ആയത് ഹിന്ദി സീരീസുകളാണ് . പാതാള ലോക് , മിർസാപൂർ ,ഫാമിലി മാൻ . ഗൺസ് ആൻഡ് ഗുലാബ്‌സ് , പഞ്ചായത്ത് ,അസൂർ തുടങ്ങിയവയെല്ലാം ഹിന്ദിയിലെ മികച്ച ത്രില്ലെർ വെബ് സീരീസുകളാണ്.ബോളിവുഡിലെ വമ്പൻ പ്രൊഡക്ഷൻ കമ്പനിയാണ് ഈ സീരീസുകളെല്ലാം നിർമ്മിക്കുന്നത്. എന്നാൽ സൗത്തിലേയ്ക് വന്നാൽ എടുത്ത് പറയാൻ വെബ് സീരീസുകളിൽ അത്ര ക്വാളിറ്റി ഐറ്റം ഒന്നും തന്നെയില്ല. മികച്ച കോൺടെന്റ് ഉണ്ടെങ്കിൽ പോലും മലയാളത്തിൽ വെബ് സീരീസുകൾ ഇറങ്ങാൻ കുറച്ചധികം സമയം വേണ്ടി വന്നെന്നു പറയാം.

എന്നാൽ നജീം കോയയുടെ സംവിധാനത്തിൽ ഡിസ്നി പ്ലസ് ഹോറസ്റ്ററിൽ റിലീസായ ഏറ്റവും പുതിയ മലയാളം വെബ് സീരീസാണ് 1000 ബേബീസ്. അപൂർവ രാഗം, ടു കോൺട്രിസ് , ഫ്രൈഡേ ഒകെ എഴുതിയ എഴുത്തുകാരനാണ് നജീം കോയ.റഹ്മാൻ , നീന ഗുപ്ത, സഞ്ജു ശിവറാം,ആദിൽ ഇബ്രാഹിം,ഡൈൻ ഡേവിസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി സീരീസിൽ എത്തുന്നത്. 7 എപ്പിസോഡുകളാണ്ഈ സീരിസ് ഒരുക്കിയിരിക്കുന്നത്.

മികച്ചൊരു പ്ലോട്ട് ആണ് ഈ സീരിസിനുള്ളത്. ഇതുവരെ നമ്മൾ കാണാത്ത തരത്തിലുള്ള ഒരു കഥ.അത് വളരെ ലൈറ്റ് ആയിട്ട് തന്നെ തന്നെ അവർ സ്‌ക്രീനിൽ കൊണ്ടുവന്നിട്ടിട്ടുണ്ട് ആദ്യത്തെ എപ്പിസോഡിയിൽ എന്താണു സംഭവിക്കുന്നത് എന്ന തരത്തിലുള്ള ഒരു ആകാംഷയും നിഗൂഢതയും പ്രേക്ഷകന് ലഭിക്കും. സി ഐ അജി കുര്യൻ എന്ന പോലീസ് ഓഫീസറായി ആണ് റഹ്മാൻ സീരിസിൽ എത്തുന്നത്. റഹ്മാൻ ഒരുപാട് പോലീസ് കഥാപാത്രങ്ങൾ ചെയ്ത നടനാണ്. ഈ സീരിസിലും അത്തരമൊരു പോലീസ് ഓഫീസറായി തന്നെയാണ് എത്തുന്നത്. നീന ഗുപത അവതരിപ്പിച്ച സാറ ഔസെഫ് എന്ന കഥാപാത്രം ഗംഭീരമായ പ്രകടമായിരുന്നു. അവരുടെ ഒരു ഭീകര ചിരി ഒക്കെ ഉണ്ട്, നമ്മളെ അത് വല്ലാതെ ഡിസ്റ്റർബ് ചെയ്യും. പിന്നെ അതിൽ എടുത്ത് പറയേണ്ട മറ്റൊരു ഗംഭീരമായ പെർഫോമൻസ് സഞ്ജു ശിവറാമിന്റെയാണ്. സഞ്ജു ശിവരാമന്റെ കരിയറിൽ ഒരു ബ്രേക്ക് അകാൻ പോകുന്ന ക്യാരക്ടർ തന്നെയാണ് ബിബിൻ ഔസെഫ്. ചട്ടക്കൂടിനുള്ളിലെ ജീവിത്തിൽ ഒതുങ്ങി കൂടി കഴിയുന്ന ബിബിൻ എന്ന ചെറുപ്പകാരൻ നേരിടുന്ന മാനസിക സംഘർഷങ്ങളും , ബുദ്ധിമുട്ടുകളും വളരെ മികച്ച രീതിയിൽ തന്നെ സഞ്ജു സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. പിന്നെ ഇടയ്ക്ക് കുറച്ച സ്ക്രീൻ സ്പേസിൽ വന്നു പോയി വളരെ മികച്ച രീതിയിൽ അഭിനയിച്ച മൂന്നു പേരാണ് അയൽക്കാരൻ ചേട്ടനും ഡൈൻ ഡേവിസും, അച്ഛൻ ആയി അഭിനയിച്ച ആളും.

സീരിസിന്റെ പ്ലോട്ട് പറഞ്ഞോ ആ ടൈറ്റിൽ എന്തുകൊണ്ട് വന്നെന്നു പറഞ്ഞാലോ സീരിസിന്റെ മുഴുവൻ ട്വിസ്റ്റും പറയുംപോലെ ആകും.ടെക്‌നിക്കലി ഈ സീരീസ് ബ്രില്ലിയൻറ് ആണ്.അതിൽ സൗണ്ട് ഡിസൈനിങ് ആൻഡ് vfx മുഖ്യമാണ്. ആദ്യത്തെ എപ്പിസോഡിൽ കേൾക്കുന്ന ചീവീട് കരയുന്ന ശബ്ദവും ,റബ്ബർ വെട്ടുന്നതിന്റെ സൗണ്ടും, കുട്ടികൾ തോട്ടത്തിൽകൂടെ ഓടുന്ന ശബ്ദവും പ്രത്യേകിച്ച് റബ്ബർ വെട്ടുന്ന കത്തി ഒരു അട്ടയുടെ ദേഹത്തു വീഴുന്ന സീനിലെ ഒകെ സൗണ്ട് മിക്സിങ് ഗംഭീരം തന്നെയാണെന്ന് പറയാം. അതുപോലെ ഒന്നാണ് ഓട്ടോപ്സി സീനിൽ ശരീരം മുറിക്കുമ്പോൾ ഉള്ള സൗണ്ട് . വളരെ ക്ലിയർ ആയിട്ട് ചെയ്തിട്ടുണ്ട്. നമുക്ക് ആ സൗണ്ട് ഹെഡ്‍ഫോണിൽ കേൾക്കുമ്പോൾ മനസിനെ വല്ലാതെ അലട്ടുന്നതായി തോന്നും.നീന ഗുപ്തയുടെ ക്യാരക്ടർ കുറച്ചു തൊട്ടിൽ വിഷ്വലൈസ് ചെയുന്ന സീനിൽ ഉപയോഗിച്ചിരിക്കുന്ന vfx മികച്ചു നിന്നു . ഈ സീരിസിന്റെ മറ്റൊരു പ്രത്യേകത കുറ്റം ആര് ചെയ്തു, എങ്ങനെ ചെയ്തു, എന്തുകൊണ്ട് ചെയ്തു എന്നുള്ള കാര്യം നമുക്ക് ആദ്യത്തെ 3-4 എപ്പിസോഡിൽ തന്നെ മനസിലാകും. പക്ഷെ എന്തുകൊണ്ട് അതിനു വിൻസി അവരെ തിരഞ്ഞെടുത്തു എന്നുള്ള കാരണമാണ് സീരിസിനെ കൂടുതൽ എക്‌സൈറ്റഡ് ആക്കി നിർത്തിക്കൊണ്ട് വീണ്ടും അടുത്ത എപ്പിസോഡിയിലേക്ക് നമ്മളെ എത്തിക്കുന്നത്. ഫെയ്‌സ് സിദ്ധിഖ് ആണ് സീരിസിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഗംഭീരമായ ഷോട്ടുകളായിരുന്നു സീരിസിൽ ഉടനീളം. സ്പെഷ്യലി ആ റബ്ബർ തോട്ടവും നിഗൂഢമായ വീടും, ചുവരുകളും എല്ലാം ആ ഭീഗരന്തരീക്ഷം നിലനിർത്താൻ സാധിക്കുന്നുണ്ട്.

ആദ്യത്തെ 4 എപ്പിസോഡിൽ കാര്യങ്ങളുടെ ഗതി മനസിലാകുന്നതുകൊണ്ട് തന്നെ പിന്നീടുള്ള കാര്യങ്ങൾ ഏകദേശം പ്രേക്ഷകർക്ക് മുൻകൂട്ടി നിച്ഛയിക്കാൻ കഴിയുന്നുണ്ട്. അത് പോലെ തന്നെ സീരിസിന്റെ മറ്റൊരു പോരായ്മയായി തോന്നുന്നത്, പൂർത്തിയാകാത്തതായി തോന്നുന്ന സീനുകൾ ആണ്. ഒരു മുഖ്യമായ വിവരം കിട്ടിയാലും അതിനെ കുറിച്ച അന്വേഷിച്ച പോകുന്നില്ല. അത്തരം പല സന്ദർഭങ്ങളും സീരിസിൽ ഉണ്ട്. എന്തുകൊണ്ട് ആ രീതിയിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നില്ല എന്നത് കാഴ്ചക്കാരന് സ്വാഭാവികമായി തോന്നുന്ന ചോദ്യമാണ് . ഓരോ എപ്പിസോഡിലും ഇത്തരം കുറച്ച സീനുകൾ നിലനിക്കുണ്ട്. എന്തിനു വന്നു പോയി എന്നറിയാത്ത വെളിപ്പെടുത്താത്ത കാര്യങ്ങൾ, പ്രത്യേകിച്ച രണ്ടാമത്തെ എപ്പിസോഡിൽ ചെറിയൊരു പ്രധാനപ്പെട്ട വിവരവുമായി വരുന്ന ഒരു കഥാപാത്രമുണ്ട് . പക്ഷെ അത് എന്തിനു വേണ്ടിയാണ് എന്ന സീരിസിന്റെ അവസാനം വരെ കഥയിൽ പറയുന്നില്ല. ഇത്തരം കുറച്ച കാര്യങ്ങൾ ഒഴിച്ചാൽ സീരിസ് ,തികച്ച അനുഭവം തന്നെയായിരുന്നു.

ശങ്കർ ശർമയുടെ സംഗീതം സീനുകളുടെ ട്വിസ്റ്റിനും ടെൻസിനും അനുയോജ്യമായി ആണ് തോന്നിയത്. വളരെ ലൈറ്റ് ആയിട്ടുള്ള, എന്നാൽ കഥയുടെ നിഗൂഢത നില നിർത്തുന്ന തരം പശ്ചാത്തല സംഗീതമാണ് ഉടനീളം ഉള്ളത്. ഓഗസ്റ്റ് സിനിമാസ് ആണ് സീരീസ് നിർമ്മിച്ചിരിക്കുന്നത്.മലയാളം അല്ലാതെ തമിഴ് തെലുങ് കന്നഡ ഹിന്ദി എന്നി ഭാഷകളിലും സീരിസ് ലഭ്യമാണ് . കഥയും കഥാപാത്രങ്ങളും വളരെ ഫ്രഷ് ആയുള്ള ഷോട്ടുകളും ഒക്കെയായി മികച്ചൊരു ക്രൈം ത്രില്ലെർ തന്നെയാണ് 1000 ബേബീസ്.

Related Articles
Next Story