നിഗൂഢതകൾ നിറഞ്ഞൊരു സ്പാനിഷ് മിസ്റ്ററി ത്രില്ലെർ : ദി ഇൻവിസിബിൾ ഗാർഡിയൻ
ഡൊലോറസ് റെഡോണ്ടോയുടെ ദി ബാസ്റ്റാൻ ട്രൈലോജി, എന്ന നോവലിനെ അടിസ്ഥാനമാക്കി ഫെർണാണ്ടോ ഗോൺസാലസ് മോളിന സംവിധാനം ചെയ്ത 2017 ലെ സ്പാനിഷ് മിസ്റ്ററി ത്രില്ലർ ചിത്രമാണ് 'ദി ഇൻവിസിബിൾ ഗാർഡിയൻ.' കൗമാരപ്രായക്കാരായ പെൺകുട്ടികളെ ലക്ഷ്യമിടുന്ന ഒരു സീരിയൽ കില്ലറുടെ കൊലപാതകങ്ങളുടെ ചിരുളഴിക്കുന്ന നിഗൂഢത നിറഞ്ഞ പ്ലോട്ടാണ് ഈ സിനിമയിലുള്ളത്.
പോലീസ് ഇൻസ്പെക്ടറും മുൻപ് FBI ഏജന്റുമാണ് നമ്മുടെ കഥയിലെ നായിക അമയ സൽസാർ . അവളുടെ ഭർത്താവ് ചിത്രകാരനായ ജെയിംസ് ഒരു അമേരിക്കകാരനാണ് . 13 വയസ്സുള്ള അനിഹോആ എലിസസ് എന്ന പെൺകുട്ടിയുടെ കൊലപാതകം നടക്കുന്നു. കാടിന്റെ ഉള്ളിലെ അരുവിക്കരയിൽ നഗ്നയായി ആയിരുന്നു ആയ പെൺകുട്ടിയുടെ ശരീരം കണ്ടുകിട്ടിയത്. അവളുടെ മുഖം മേക്കപ്പ് ചെയ്ത വൃത്തിയാക്കി, മുടി ചീകി ഒതുക്കി. കൂടാതെ അവളുടെ ഷേവ് ചെയ്ത പുബിസിൽ ഒരു കേക്ക് വെച്ചിട്ടുണ്ടാരിക്കും. കയർ കൊണ്ട് വലിഞ്ഞു മുറുകിയ പാടും കഴുത്തിൽ കാണാം. ഡെഡ് ബോഡി അവിടെ ഉണ്ടെന്ന് അറിയിക്കാൻ അടയാളത്തിനായി ഒരു ജോഡി പുതിയ ചെരുപ്പും അതിനടുത്തായി വെച്ചിട്ടുണ്ടാകും.ഇതിനു മാസങ്ങൾക്കു മുന്നേ മരിച്ച കാർലാ എന്ന പെൺകുട്ടിയുടെ കേസുമായി ഈ കൊലപാതകത്തിനും ബന്ധം ഉണ്ടെന്ന് അവർക്ക് മനസിലാകുന്നു. അതുകൊണ്ട് ഈ കേസ് അനേഷിക്കാൻ അമേയാനെയാണ് മേലുദ്യോഗസ്ഥർ ഏൽപ്പിക്കുന്നത്. കാരണം അമേയയുടെ സ്വന്തം നാടായ നവാരയിലാണ് കൊലപാതകം നടന്നത്. അങ്ങനെ കേസ് അനേഷിക്കാൻ നവരയിലുള്ള ബസാറ്റൺ എന്ന സ്വന്തം നാട്ടിൽ എത്തുന്നു.
ഒരിക്കലും തിരിച്ചു വരരുതെന്ന് അമെയ്യ് കരുതുന്ന നാട്ടിലേക്കാണ് അവൾ എത്തുന്നത്. അവളുടെ സ്വന്തം 'അമ്മ ഒരിക്കലും അവളെ സ്നേഹിച്ചിരുന്നില്ല. ചെറുപ്പത്തിൽ തന്നെ തന്നെ 'അമ്മ കൊല്ലാൻ ശ്രെമിക്കുന്ന ഭീകരമായ ഓർമ്മകൾ അവളെ വേട്ടയാടുന്നുണ്ട്. കാണാതാകുന്ന പെൺകുട്ടികളെ അവൾ പലേടത്തുവെച്ചും കാണുന്നു . ദൂരെ കാട്ടിൽ നിന്ന് വിചിത്രമായ വിസിലടി ശബ്ദം കേൾക്കുന്നതായി അമേയക്കു തോന്നുണ്ട്.ആ നാട്ടിൽ നടക്കുന്ന ഇത്തരം കൊലപാതങ്ങൾക്കു കാരണം കാടിന്റെ ദേവനായ ബസ്സാജുൻ ആണെന്നാണ് ആ നാട്ടിലുള്ളവർ വിശ്വസിക്കുന്നത്.കഴിഞ്ഞ 20 വർഷമായി ബസ്താനിൽ സംഭവിക്കുന്ന സമാനമായ സംഭവങ്ങളെ കുറിച്ച് അനേഷിച്ചുപോയ അമേയ കണ്ടെത്തുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. തന്റെ കുടുംബ ബേക്കറിയിൽ നിന്നാണ് മൃതശരീരങ്ങളിൽ കാണുന്ന ആ കേക്ക് ഉണ്ടാകുന്നത് എന്നവൾ ഞെട്ടലോടെ മനസിലാക്കും.തന്റെ കുടുംബവുമായി ഈ കൊലപാതങ്ങൾക്ക് എന്താണ് ബന്ധം, എന്തുകൊണ്ടാണ് തനിക് വിചിത്രമായ പലതും കാണാൻ കഴിയുന്നത്. എന്തുകൊണ്ടാണ് അമേയ ഈ കേസുകൾ എല്ലാം അനേഷിക്കാൻ നിയോഗിക്കപ്പെട്ടത് ? ഭർത്താവിനോട് 'അമ്മ മരിച്ചുപോയി എന്ന് അമെയ് എന്തുകൊണ്ടാണ് കള്ളം പറയുന്നത്? എന്തുകൊണ്ടാണ് ഈ ചിത്രത്തിന് ദി ഇൻവിസിബിൾ ഗാർഡിയൻ എന്ന പേര് വന്നത് ? എങ്ങായുള്ള ഒരുപാട് നിഗൂഢതകൾ നിറഞ്ഞ ചോദ്യങ്ങൾ ആണ് ചിത്രം മുന്നോട് വയ്ക്കുന്നത്.
ഇരകളുടെ പ്രായവും അവർ കടന്നുപോകുന്ന അതി ക്രൂരമായ പീഡനവും കാരണം വൈകാരികമായ തലത്തിലൂടെ സിനിമ നമ്മളെ കൊണ്ട്പോകുന്നുണ്ട്. സിനിമയെ കേന്ദ്രീകരിക്കുന്ന പ്രധാന ഘടകം അത് പറയുന്ന പശ്ചാത്തലം തന്നെയാണ് . കാട്ടിലെ നിഗൂഡതയും വന്യതയും പോലെ തന്നെ അതിലെ ഓരോ കഥാപാത്രങ്ങളും നിഗൂഢമാണ് ആ നീഗൂഢമായ വഴികളിലേക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കാൻ കഴിയും വിധമുള്ള വിധമുള്ള ഫെർണാണ്ടോ വെലസ്‌ക്‌സ് പശ്ചാത്തല സംഗീതമാണ് ചിത്രത്തിന്റെ എടുത്ത് പറയണ്ട മറ്റൊരു ഘടകം. ഫ്ലാവിയ ലാബിയാനോയുടെ ഛായാഗ്രഹണവും , സ്‌പെഷ്യൽ ഇഫക്‌റ്റുകൾ, മഴയുള്ള ഇരുണ്ട ക്രമീകരണം എന്നിവ മരണത്തിൻ്റെ പേടിപ്പെടുത്തുന്ന ദൃശ്യം പ്രഷകരിൽ ചിത്രം നൽകുന്നുണ്ട്.ചിത്രത്തിന്റെ വാൻ വിജയത്തിന് ശേഷം ദി ലെഗസി ഓഫ് ദി ബോൺസ് എന്ന രണ്ടാം ഭാഗം 2019-ലും , മൂന്നാം ഭാഗമായ ഓഫറിംഗ് ടു ദ സ്റ്റോം 2020 ലും പുറത്തിറങ്ങി. ഈ മൂന്നു പാർട്ടിലും കേന്ദ്ര കഥാപാത്രമായ അമേയ സൽസാറിനെ അവതരിപ്പിക്കുന്നത് സ്പാനിഷ് ആക്ടര്സ് മാർത്ത ഏതുരായാണ്. ചിത്രം നെറ്ഫ്ലിക്സിൽ സ്പാനിഷ്, ഇംഗ്ലീഷ് , ജർമൻ , ബാസ്ക് എന്നി ഭാഷകളിൽ bazatan triology ഫിലിം സീരീസ് ലഭ്യമാണ്.