ഇനി അല്പം സീരിയസ് ആകാം ; ബേസിലിന്റെ വെത്യസ്തമായ പ്രകടനവുമായി 'പൊൻ മാൻ ' മൂവി റിവ്യൂ : പൊൻമാൻ
ജി ആർ ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാർ 'എന്ന കഥയെ ആസ്പദമാക്കി എടുത്ത ചിത്രം സംവിധാനം ചെയ്തത് ജ്യോതിഷ് ശങ്കർ ആണ്.
ജി ആർ ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാർ 'എന്ന കഥയെ ആസ്പദമാക്കി എടുത്ത ചിത്രം സംവിധാനം ചെയ്തത് ജ്യോതിഷ് ശങ്കർ ആണ്.മലയാള സിനിമയിൽ രണ്ടു ആളുകൾ തമ്മിലുള്ള തർക്കക്കങ്ങളും ഈഗോയും കാരണം ഉണ്ടായ ചിത്രങ്ങൾ എല്ലാം വലിയ ഹിറ്റ് ആയിരുന്നു. അയ്യപ്പനും കോശി, ഡ്രൈവിംഗ് ലൈസെൻസ്, അജഗജാന്തരം, ഒരു തെക്കൻ തല്ലു കേസ് എന്നീ ചിത്രങ്ങളുടെ ലിസ്റ്റിലേക്ക് ബേസിൽ ജോസഫ് നായകനായ 'പൊൻ മാൻ '. ജി ആർ ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാർ 'എന്ന കഥയെ ആസ്പദമാക്കി എടുത്ത ചിത്രം സംവിധാനം ചെയ്തത് ജ്യോതിഷ് ശങ്കർ ആണ്. കുമ്പളങ്ങി നൈറ്റ്സ്, ആണ്ട്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് , തൊണ്ടിമുതലും ദൃസാക്ഷിയും, എന്നി ചിത്രങ്ങളുടെ കല സംവിധായകനായ ജ്യോതിഷ് ശങ്കറിന്റെ ആദ്യ സംവിധാന ചിത്രം കൂടെയാണ് 'പൊൻ മാൻ '.
പേര് പോലെ തന്നെ പൊന്നാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. കൊല്ലത്താണ് ചിത്രത്തിന്റെ കഥയുടെ പശ്ചാത്തലം. കൊല്ലം കാണാത്തവർക്ക് പോലും ആ സ്ഥലവും അവിടുത്തെ ആളുകളെയും പരിചയപ്പെടുത്തുന്ന ഒരു കിടിലൻ ഗാനത്തോടെയാണ് ചിത്രം തുടങ്ങുന്നത്. പിന്നെ കാണിക്കുന്നത് ബ്രൂണോയെ ആണ് ( ആനന്ദ മന്മഥൻ അവതരിപ്പിച്ച കഥാപാത്രം ) പാർട്ടിക്ക് വേണ്ടി എന്തും ചെയ്യാൻ നടക്കുന്ന പാർട്ടി ഇല്ലെങ്കിൽ ജീവിതം ഇല്ലന്ന് കരുതുന്ന ഒരു ചെറുപ്പക്കാരനാണ് ബ്രൂണോ.
അയാളുടെ സഹോദരിയായ സ്റ്റെഫിഗ്രാഫിന്റെ (ലിജോ മോൾ ) വിവാഹം. 25 പവൻ സ്വർണം സ്ത്രീധനം നൽകാമെന്ന് വാക്ക് പറഞ്ഞു വിവാഹം ഉറപ്പിക്കുന്നു. എന്നാൽ വിചാരിച്ച സമയത്തു കാശ് തരപ്പെടുത്തിന്നില്ല. അതിനു സഹായിയായി ദൈവദൂതനെപോലെ പി പി അജേഷ് (ബേസിൽ ജോസഫ് ) എത്തുന്നു. വിവാഹ തലേന്ന് പിരിഞ്ഞു കിട്ടുന്ന പണത്തിൽ നിന്നും ഇതു ഈടാക്കാമെന്ന ഉറപ്പിലാണ് ഇത്തരമൊരു ഇടപാട് നടക്കുന്നത്. വിവാഹ ശേഷം പിരിഞ്ഞ പണം കുറവായതിനാൽ സ്വർണം മടക്കി വാങ്ങാൻ അജേഷ് എത്തുന്നു, എന്നാൽ സ്റ്റെഫിയുടെ ഭർത്താവായ തലവെട്ടിച്ചിറയിലെ മരിയോ (സജിൻ ഗോപു ) ആരാണെന്നു അറിയാതെ ആയിരുന്നു ഇടപാട്. ഇതോടെ സ്വർണം മടക്കി വാങ്ങാനുള്ള അജേഷിന്റെ ശ്രെമങ്ങളാണ് പൊൻമാൻ പറയുന്നത്.
ജി ആർ ഇന്ദുഗോപനോപ്പം ജസ്റ്റിൻ മാത്യു കൂടെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാധാരണ ഇത്തരം ചെറിയ വിഷയങ്ങളിൽ തുടങ്ങുന്ന ലാഗ് ഒന്നും ഈ സിനിമയിൽ എല്ലായെന്നുള്ളതാണ് ആദ്യത്തെ പോസിറ്റീവ്. സിനിമ തുടങ്ങുമ്പോൾ തന്നെ ഉള്ള ഗാനത്തിലൂടെ കൊല്ലം ജില്ലയുടെ കഥ നടക്കുന്ന സ്ഥലത്തിന്റെ പശ്ചാത്തലവും അവിടുത്തെ സംസ്കാരവും പ്രേക്ഷകർക്ക് ലഭിക്കുന്നുണ്ട്. കൊല്ലാതെ ഒരു കാലിനെ വീട്ടിൽ നടക്കുന്ന കാശ് പിരിവും ഒക്കെ ചിത്രത്തിൽ കാണാൻ സാധിക്കും. പൊതുവെ ഇന്ദുഗോപന്റെ കഥകളിൽ കാണുന്ന ഒരു സ്ഥലവും അവിടുത്തെ ആളുകളും അവരുടെ സ്വഭാവും അതിലൂടെ ഉണ്ടാകുന്ന ഒരു പ്രേശ്നവും തന്നെയാണ് ചിത്രത്തിലും കാണാൻ കഴിയുന്നത്. സാനു ജോൺ വർഗീസിന്റെ സിനിമാട്ടോഗ്രഫി നല്ലതായിരുന്നു. നിധിൻ രാജ് ആരോൾ ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. ചാവേർ, ഒരു തെക്കൻ തല്ലു കേസ്, തണ്ണീർ മത്തൻ ദിനങ്ങൾ, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള ഇനി ചിത്രങ്ങളുടെ സംഗീതം കൈകാര്യം ചെയ്ത ജസ്റ്റിൻ വർഗീസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ . വളരെ മികച്ച രീതിയിൽ ഉള്ള സംഗീയതമായിരുന്നു ചിത്രത്തിന് നൽകിയത്. പശ്ചാത്തല സംഗീതം പല രംഗങ്ങളെയും ഉയർത്തുന്നതായിരുന്നു.
പ്രകടങ്ങളിലേയ്ക്ക് കടന്നാൽ , 2024ൽ ബേസിൽ ജോസഫ് ചിരിപ്പിച്ചെങ്കിൽ , പൊൻ മാനിലെ അജേഷ് എന്ന കഥാപാത്രത്തിലൂടെ ബേസിലിന്റെ അഭിനയത്തിന്റെ മറ്റൊരു തലം നമുക്കു കാണാൻ സാധിക്കും. പി പി അജേഷ് എന്ന കഥാപാത്രം ആദ്യം കാണുമ്പോൾ പ്രേക്ഷകർക്ക് ഒരു വാശികാരനായി ആയി തോന്നാം. എന്നാൽ കഥ പുരോഗമിക്കുമ്പോൾ അയാളോട് വളരെ ആത്മ ബന്ധം പ്രേക്ഷകർക്ക് തോന്നും. ജീവിതത്തിൽ ഉടനീളം അയാൾ ഉണ്ടാക്കിയ വിശ്വസ്ഥതയും സ്നേഹവും നഷ്ടപ്പെട്ടിട്ടും തളരാതെ ജീവിതത്തിൽ പൊരുതുന്ന ഒരാളാണ് അജേഷ്. സിനിമയിൽ ഇടക്ക് ഈ കഥാപാത്രം മറ്റു കഥാപാത്രങ്ങൾക് നൽകുന്ന ജീവിത ഉപദേശങ്ങൾ പ്രേക്ഷകർക്കും വേണ്ടിയാണ്.
ആവേശത്തിലെ അമ്പാന് ശേഷം സജിൻ ഗോപുവിന്റെ വെത്യസ്തമായ ഒരു കഥാപാത്രമാണ് മരിയാനോ. ആ കഥാപാത്രത്തിന്റെ ഒരു പ്രേത്യേക സ്വഭാവറും, ശരീര ഭാഷയും സജിൻ ഗോപു നന്നായി ചെയ്തിട്ടുണ്ട്. ലിജോ മോൾ, ആനന്ദ് മന്മഥൻ, ലിജോ മോളുടെ അമ്മയായി വന്ന സാധ്യ രാജേന്ദ്രൻ എന്നിവരുടെ പ്രകടനം മികച്ചതായിരുന്നു. ദീപക് പറമ്പോൾ, കിരൺ പീതാംബരൻ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പൊന്നു ഉണ്ടെങ്കിലെ ഭർത്താവിന്റെ വീട്ടിൽ പെണ്ണിന് വില ഉണ്ടാകു, പൊന്നില്ലേൽ നായയ്ക്ക് തുല്യവും എന്ന ഒരു കാര്യം സിനിമയിലൂടെ ലഭിക്കുന്നുണ്ട്. അതിനു വേണ്ടി ഉള്ള വഴക്കിൽ നഷ്ടമാകുന്ന ഒരു പെണ്ണിന്റെ ജീവിതവും സ്വപ്നവും ആണെന്നുള്ള ഒരു samoohya പ്രസക്തി ഉള്ള വിഷയം സിനിമയിൽ ചർച്ച ചെയ്യുന്നുമുണ്ട്.