ഇനി നമുക്കും ഉണ്ട് 'ഷെർലക് ഹോംസ്' ഡൊമിനിക്കിന്റെ ഡിറ്റക്റ്റീവ് ഏജൻസിയിലേയ്ക്ക് സ്വാഗതം!

വ്യത്യസ്‌തകൾ തരുന്ന മമ്മൂട്ടി കമ്പനിയുടെ 6മത് നിർമ്മാണ ചിത്രമാണ് ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്ത ''ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് ''.

Starcast : MAMMOOTTY, GOKUL SURESH

Director: GAUTHAM VASUDEVA MENON

( 4 / 5 )

അങ്ങനെ കലൂരിലെ ഷെർലോക് ഹോംസും വാട്സണും എത്തിയിരിക്കുകയാണ്.

''ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് ''. ഹിറ്റുകൾ മാത്രം സമ്മാനിക്കുന്ന , വ്യത്യസ്‌തകൾ തരുന്ന മമ്മൂട്ടി കമ്പനിയുടെ 6മത് നിർമ്മാണ ചിത്രമാണ് ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്ത ''ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് ''.

പേര് പോലെ തന്നെ ഒരു ലേഡീസ് പഴ്സിന്റെ പിന്നാലെയുള്ള അന്വേഷണമാണ് സിനിമയിൽ ഡിറ്റക്റ്റീവ് ഡൊമിനിക്കും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് വിക്കി എന്ന വിഘ്‌നേഷും ഏറ്റെടുക്കുന്നത്. സിനിമയിൽ ഏറ്റവും വലിയ പോസിറ്റീവും ഇവർ രണ്ടു പേരുമാണ്. സി ഐ ഡൊമിനിക്ക് ആയി വന്ന മമ്മൂട്ടിയും അസിസ്റ്റന്റ് വിക്കി ആയി എത്തിയ ഗോകുൽ സുരേഷും തമ്മിൽ അന്യായ കെമിസ്ട്രി ആണ്. ഇവരുടെ കോയിമ്പിനേഷനിൽ ഇനിയും സീനുകൾ ചിത്രത്തിൽ വേണം എന്ന് തോന്നുന്ന തരത്തിലുള്ള പ്രകടനമായിരുന്നു ഇരുവരും തമ്മിൽ ഉണ്ടായിരുന്നുത്

സിനിമ തുടങ്ങുന്നത് കലൂരിലെ ഡൊമിനിക് ഡിറ്റക്റ്റീവിനെ പരിചയപ്പെടുത്തിക്കൊണ്ടാണ്. മാധുരി എന്ന സ്ത്രീയുടെ ഫ്ലാറ്റിലാണ് ഡൊമിനിക് ഡിറ്റക്റ്റീവ് ഏജൻസി പ്രവർത്തിക്കുന്നത്. മുൻപ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന ഡൊമിനിക് എപ്പോൾ തന്റേതായ ഒരു കുറച്ച ഡിറ്റക്റ്റീവ് പരിപാടികളുമായി ജീവിക്കുകയാണ്. കാണാതായ ആളുകൾ , സാധനങ്ങൾ കണ്ടുപിടിക്കുക, ഇൻഷുറൻസിന്റെ ക്ലെയിം,വിവാഹ ആലോചനകൾ, പ്രേമബന്ധം , അവിഹിത ബന്ധങ്ങൾ എന്നിവയിൽ അന്വേഷണം തുടങ്ങിയവയാണ് ഡൊമിനിക് ഡിറ്റക്റ്റീവ് ഏജൻസി നൽകുന്ന സേവനങ്ങൾ. വളരെ ലയിറ്റ് ആയി എന്നാൽ അതെ സമയം വളരെ രസകരമായി ആയി തന്നെ ഡൊമിനിക്കിനെയും, എല്ലാം കണ്ടും കേട്ടും തന്റെ എക്‌സ്‌പീരിയൻസ് വെച്ചും കണ്ടുപിടിക്കാനുള്ള അയാളുടെ കഴിവിനെയും അസിസ്റ്റന്റ് വിക്കിയെയും സിനിമയുടെ ആദ്യ ഭാഗങ്ങളിൽ തന്നെ ചില കേസുകളിലൂടെ പ്രേക്ഷകന് കാണിച്ചു തരുന്നുണ്ട്. സിനിമയിലെ ഈ ഡീറ്റൈലിംഗ് വളരെ നല്ല രീതിയിൽ ആണ് കടന്നു പോകുന്നത്. ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളുടെ രംഗ പ്രവേശനം നടത്തുന്നത്, ഹൌസ് ഓണർ mrs. മാധുരി ( വിജി വെങ്കിടേഷ് അവതരിപ്പിച്ച കഥാപാത്രം )യ്ക്ക് ആശുപത്രിയിൽ വെച്ച് ഒരു ലേഡീസ് പേഴ്സ് കളഞ്ഞു കിട്ടുന്നതോടെയാണ്.

ഒരു സ്വർണ മാലയും,കുറച്ചു കാശും അടങ്ങുന്ന ആ ലേഡീസ് പഴ്സിന്റെ ഉടമയെ കണ്ടുപിടിക്കാൻ mrs. മാധുരി ഡൊമിനിക്കിനെ ഏൽപ്പിക്കുന്നു. തന്റെ വിദഗ്ധമായ അന്വേഷണത്തിലൂടെ പഴ്സിൽ നിന്നും ഒരു മെമ്മറി കാർഡ് കണ്ടുപിടിക്കുന്ന ഡൊമിനിക്ക് പഴ്സിന്റെ ഓണർ ആയ പൂജയിലേക്ക് വളരെ വേഗം എത്തുന്നുണ്ട്. എന്നാൽ പൂജയെ അന്വേഷിച്ചു ചെല്ലുന്ന ഡൊമിനിക്കും, അസിസ്റ്റന്റ് വിഘ്‌നേഷും അറിയുന്നത് 4 ദിവസമായി പൂജയെ കാണ്മാനില്ല എന്നതാണ്. അവിടെ നിന്നും കഥ മറ്റൊരു അന്വേഷണ തലത്തിലേയ്ക്ക് മാറുകയാണ്. അവസാനം ഒരു ഗംഭീര ട്വിസ്റ്റും തന്നുകൊണ്ടാണ് ഡൊമിനിക്ക് ഈ കേസ് അവസാനിപ്പിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ എല്ലാ സിനിമകൾ പോലെയും വളരെ വലിയ പ്രൊമോഷനോ ഹൈപ്പോ ഒന്നും തന്നെ ഇല്ലാതെയാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ആദ്യ പകുതി കാഴ്ചക്കാരെ വളരെ എൻഗേജ് ചെയ്യുന്നതാണ്. രണ്ടാം പകുതിയിൽ അന്വേഷണത്തിന്റെ കൂടുതൽ വഴികളിയേക്ക് സഞ്ചരിക്കുമ്പോൾ പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തുന്ന കാര്യങ്ങളും വെളിപ്പെടുത്തലുകളും ആണ് നൽകുന്നത്. കോനൻ ഡോയലിൻ്റെ ഷെർലക് ഹോംസ് അല്ലെങ്കിൽ അഗത ക്രിസ്റ്റിയുടെ ഹെർക്കുലി പൊയ്‌റോട്ട് കഥകൾ പോലുള്ള ക്ലാസിക്ക് ഡിറ്റക്ടീവ് സ്റ്റോറികളുടെ കാര്യത്തിലെന്നപോലെ വലിയ വെളിപ്പെടുത്തലുകളിലേക്ക് നയിക്കുന്ന ചെറിയ വിശദാംശങ്ങളുടെ ഒരു കേസാണ് ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സ് അന്വേഷിക്കുന്നത്. അന്വേഷണ ചിത്രങ്ങൾ പലതും കണ്ടു മടുത്ത മലയാൾക്കികൾക്ക് തീർച്ചയായും ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സ് പേര് പോലെ വളരെ കൗതുകവും വ്യത്യസ്തമായ കഥപറച്ചിലും, നർമ്മവും കൊണ്ട് മറ്റൊരു തലത്തിലുള്ള കുറ്റാന്വേഷണ ചിത്രമായി മാറിയിരിക്കുകയാണ്.

ഗംഭീര അഭിനയ പ്രകടനം അല്ല. മാസ്സ് എൻട്രി സീനുകളോ ഒന്നും തന്നെ ചിത്രത്തിൽ മമ്മൂട്ടിക്ക് എല്ലാ. മറിച്ചു എല്ലായിപ്പോഴും പറയും പോലെ സിനിമയിൽ മമ്മൂട്ടി എന്ന നടനെ കാണുന്നതിലും ,ഡൊമിനിക് എന്ന ഡിറ്റക്റ്റീവിന്റെ സൂക്ഷ്മതയും കരിഷ്മയും സ്മാർട്ടനെസ്സും ഒകെ കണ്ടു കൊണ്ട് സിനിമയിൽ പ്രേക്ഷകരെ രസിപ്പിക്കാൻ മമ്മൂട്ടിയുടെ ഈ കഥാപാത്രത്തിന് കഴിഞ്ഞു. എന്നും വ്യത്യസ്‌തകൾക്ക് പിന്നാലെ പോകുന്ന മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത മികച്ചൊരു കഥാപാത്രം തന്നെയാണ് ഡിക്റ്റക്റ്റീവ് സി ഐ ഡൊമിനിക്.

ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചിത്രങ്ങൾ കണ്ടു കുറ്റാന്വേഷണത്തിൽ താല്പര്യനായ നിഷ്കളങ്കനായ അസിസ്റ്റൻ്റ് വിഘ്നേശ് എന്ന വിക്കി ആയി വന്ന ഗോകുൽ സുരേഷും വളരെ നല്ല പ്രകടമായിരുന്നു. ഇരുവരുടെയും കോമ്പിനേഷൻ സിനിമയ്ക്കുള്ളിൽ അവിസ്മരണീയമായ നിരവധി നിമിഷങ്ങൾ

ആണ് നൽകുന്നത്. ആദ്യ അവസാനം വരെ അത് നിലനിർത്തുന്നു എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. അത്തരം സന്ദർഭങ്ങളിൽ ഇരുവരും തമ്മിലുള്ള നർമ്മം വളരെ അനായാസമായി തന്നെ കൈകാര്യം ചെയ്തു . അതിനായി നർമ്മമായി സ്വയം അവതരിപ്പിക്കുന്നില്ല, പകരം സാഹചര്യപരമാണ് സിനിമയിൽ നർമ്മമായി വന്നത്. മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടെയും ചില സിനിമകളുടെ റെഫെറസ് ഒകെ വരുണ്ട്. അതെല്ലാം ഗംഭീരം എന്ന് തന്നെ പറയാം. ലെന, വിജി വെങ്കിടേഷ്, സിദ്ദിഖ്, സുസ്മിത ഭട്ട്, കുറഞ്ഞ സ്‌ക്രീൻ സ്പേസ് ആണെങ്കിലും മീനാക്ഷി ഉണ്ണികൃഷ്ണൻ, വിജയ് ബാബു, വിനീത് എന്നിവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയമായ പ്രകടനങ്ങൾ. പിന്നെ അവസാനമായി ഒറ്റ പേരാണ് പറയാൻ ഉള്ളത് സംവിധായകൻ ഗൗതം വാസുദേവ മേനോൻ എഴുത്തുകാരായ ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ . ഒരു നിമിഷം പോലും സിനിമയിൽ ലാഗ് ആക്കാതെ, വളരെ ഗംഭീരമായ കഥപറച്ചിൽ തന്നെയാണ് സിനിമയിൽ. കുറ്റാന്വേക്ഷണത്തിൽ അമാനുഷികത ഒന്നും കാണിക്കാതെ, കുറച്ചു തള്ളും , കഴിവും കൊണ്ട് ഡിറ്റക്റ്റീവ് ഡൊമിനിക്കും അസ്സിസ്റ്റന്റും നടത്തുന്ന അന്വേഷണത്തിന് ഒപ്പം നമ്മളും പോകും. ഇവിടെ ഡൊമിനിക്ക് കണ്ടു പിടിക്കുന്ന ഓരോ ലീഡും , അയാൾ അത് കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന വളരെ സിമ്പിൾ വഴികളും വളരെ രസകരമായി ആണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ടെക്നിക്കൽ സൈഡ് നോക്കിയാൽ വിഷ്ണു ആർ ദേവിൻ്റെ ഛായാഗ്രഹണം ചിത്രത്തിൻ്റെ കഥ പറച്ചിലിൻ്റെ ഭാഗമാകുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ചിത്രത്തിലെ എല്ലാ ഫ്രെയിമുകളും വളരെ മികച്ചതായി ആണ് തോന്നുന്നത്. പ്രേത്യേകിച്ചു ഡൊമിനിക്കിന്റെ ഡിറ്റക്റ്റീവ് ഏജൻസി, ഒരു ക്ലാസ്സിക്കൽ ഡാൻസ് സീൻ ഉണ്ട് അതേപോലെ ഫ്ലാറ്റിലെ ആക്ഷൻ സീനും മാർക്കറ്റിലെ ആക്ഷൻ സീനും എല്ലാം വളരെ മികച്ചതായിരുന്നു.ഗൗതം വാസുദേവ മേനോൻ തമിഴ് സിനിമയായ കാക്ക കാക്ക, വേട്ടയാട് വിളയാട്, വാരണം ആയിരം , വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലേയ്ക്ക് എത്തിയ ആൻ്റണിയുടെ എഡിറ്റിംഗ് സിനിമയിൽ എല്ലാം ഗംഭീരമാക്കി. ജി വി എം ന്റെ എന്നൈ നോക്കി പായും തൊട്ട എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ പ്രസ്തനായ ദർബുക ശിവയുടെ സംഗീതം ഈ ചിത്രത്തെ ആകർഷകമായ ഒരു കാഴ്‌ചയാക്കി മാറ്റുന്നുണ്ട്. വളരെ പുതുമ വർദ്ധിപ്പിക്കുന്ന ബി ജി എം ആണ് ചിത്രത്തിൽ ഉടനീളം ഉള്ളത്.

ചില ക്ലാസിക്കൽ എലെമെറ്റുള്ള തമിഴ് ഗാനങ്ങളും അതേപോലെ ഡപ്പാം കൂത്ത് സ്റ്റൈൽ മ്യൂസിക്കും ചിത്രത്തിൽ ഉണ്ട്. ചിത്രത്തിലെ വരെ സുപ്രധാനമായ രംഗങ്ങളിൽ ഈ രണ്ടു സ്റ്റൈൽ ബി ജി എം പ്ലസ് ചെയ്തിരിക്കുന്ന വിധം അടിപൊളി എന്ന് തന്നെ പറയാം. മ്യൂസിക്ക് പ്ലേസ്‌മെന്റ്റ് കൊണ്ട് വളരെ വ്യത്യസ്ഥമായി തോന്നിയ രംഗങ്ങളാണ് ഇവ രണ്ടും.

ആക്ഷൻ സീക്വൻസുകൾ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് ആക്ഷൻ ഡയറക്ടർ കലൈ കിംഗ്‌സൺ ആണ്, അദ്ദേഹത്തിൻ്റെ അടുത്തിടെ പ്രശസ്തി നേടിയത് ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ആണ്. ഒരു സൂപ്പർ സ്റ്റാർ എങ്ങനെയാണ് വില്ലമാരെ നേരിടുന്നത് എന്നത് മാറ്റി വെച്ച് ,

ഡൊമിനിക്ക് എന്ന മുൻ പോലീസുകാരൻ എങ്ങനെയാണ് തന്റെ മുൻ പരിചയം കൊണ്ട് എതിരാളികളെ നേരിടുന്നതെന്ന് വിശ്വാസിനിയമായി തോന്നുന്ന തരത്തിലുള്ള ആക്ഷൻ സീനുകൾ തന്നെയാണ് ചിത്രത്തിൽ ഉള്ളത്.

ഗൗതം വാസുദേവ ​​മേനോൻ തൻ്റെ ആദ്യ മലയാളം സംവിധാനം കൊണ്ട് മലയാളത്തിൽ തന്റെ സ്ഥാനം പിടിച്ചിരിക്കുകയാണ്. ഇൻ ടോട്ടൽ ആദ്യാവസാനം രസകരമായി കഥ പറയുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് . തമിഴിൽ വലിയ ഗംഭീര ചിത്രങ്ങൾ ചെയ്ത ജി വി എം ന്റെ തികച്ചും വ്യത്യസ്തമായൊരു ചിത്രം തന്നെയാണ് ഇത്. പ്രേക്ഷകനെ ഒട്ടും മടുപ്പിക്കാതെ പിടിച്ചിരുത്താനുള്ള ജി വി എം മാജിക്ക് ഈ ചിത്രത്തിലും കാണാം.ഇനിയും മമ്മൂട്ടി- ഗോകുൽ സുരേഷ് കോംബോ ഒന്നിച്ചു കൊണ്ട് കലൂരിലെ ഈ ഡിറ്റക്റ്റീവ് ഏജൻസി പുതിയ കേസ് ഏറ്റെടുക്കുന്നതിനായി ധൈര്യമായി കാത്തിരിക്കാം.

Related Articles
Next Story